പോസ്റ്റുകള്‍

തിയേറ്ററുകള്‍ നിറയുന്ന പ്രേക്ഷകരെ ഞാന്‍ ആഗ്രഹിക്കാറില്ല

ഇമേജ്
സീന്‍ ഒന്‍പത് ഫ്‌ളാഷ് ബാക്ക് റെയില്‍വേ സ്റ്റേഷന്‍ 1965 കാലഘട്ടത്തിലെ ഒരു പാലക്കാടന്‍ ഗ്രാമത്തിലെ മേല്‍ക്കൂരകളില്ലാത്ത റെയില്‍വേ സ്റ്റേഷന്‍- യാത്രക്കാരായി രണ്ടോമൂന്നോ പേര്‍ മാത്രം. 18 വയസ്സുകാരിയായ ഗ്രേസിക്കൊപ്പം യാത്ര അയയ്ക്കാനായി അച്ഛനുമുണ്ട്. ചാഞ്ഞുനില്‍ക്കുന്ന വെയിലില്‍ മഴത്തുള്ളികള്‍ പെയ്തിറങ്ങി. അച്ഛന്റെ വലിയ കാലന്‍കുടയ്ക്കുള്ളില്‍ കയറിനിന്ന അവളുടെ നോട്ടത്തില്‍ അല്‍പം മാറി ഒരു യുവാവ് ആകാശാത്തേക്ക് മുഖം ഉയര്‍ത്തി മഴ കൊള്ളുന്നു. അതുകണ്ട് അവളുടെ ഉള്ളില്‍ ചിരി പൊന്തി. ആവി പറത്തി ചൂളംവിളിച്ചുകൊണ്ട് മഴയിലേക്കെത്തുന്ന തീവണ്ടി. (മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ 'പ്രണയം' തിരക്കഥയില്‍ നിന്ന്) ഓര്‍മയില്‍ ചില ദൃശ്യങ്ങള്‍ ചിതറിക്കിടക്കുന്നു. കോരിച്ചൊരിയുന്ന മഴയത്ത് ബസ് സ്റ്റോപ്പില്‍ പാതിനനഞ്ഞ് നില്‍ക്കുന്ന ഒരു ആണ്‍കുട്ടി; അവനരികിലേക്ക് അതുപോലെ നനഞ്ഞൊട്ടി വന്നു കയറിയ ഒരു പെണ്‍കുട്ടി. ഒറ്റനിമിഷംകൊണ്ട് എന്തൊക്കെയോ കൈമാറിയ അവരുടെ കണ്ണുകള്‍... ('പ്രണയം' തിരക്കഥയുടെ ആമുഖത്തില്‍ നിന്ന്) കാഴ്ച, തന്മാത്ര, പളുങ്ക്, കല്‍ക്കത്താന്യൂസ്, ഭ്രമരം, പ്രണയം എന്നീ സിനിമകളുടെ രചനയും സംവിധാനവും നിര്‍വ

നോമ്പിലേക്കും പെരുന്നാളിലേക്കും കൈവിരലെണ്ണിയ മനുഷ്യന്‍

ഇമേജ്
പെരുന്നാളിന്റെ ഓര്‍മ്മകള്‍ ചെന്നുമുട്ടുന്നത് രണ്ടാളുകളിലാണ്. ഒന്ന് ആബൂട്ടിക്ക. രണ്ടാമത്തേക്ക് സുബൈര്‍ക്ക. നാരാങ്ങാപ്പുറം പള്ളിയിലെ കിണറ്റില്‍ നിന്നും ഹൗളിലേക്ക് വെള്ളം കോരി ഒഴിച്ചും വീടുകളില്‍ സാധനങ്ങള്‍ വാങ്ങിക്കൊടുത്തും ജീവിച്ചിരുന്ന ആളായിരുന്നു ആബൂട്ടിക്ക. സുബൈര്‍ക്കയാകട്ടെ നാരങ്ങാപ്പുറം പള്ളിയില്‍ ബാങ്ക് കൊടുത്തിരുന്നയാളും. രണ്ടുപേരും മരിച്ചുപോയി. ഏതുബാങ്ക് കേട്ടാലും അതിന്റെ ഓര്‍മ്മകള്‍ എത്തിച്ചേരുക കൊറ്റിയത്തെ സുബൈര്‍ക്കയിലാണ്. എല്ലാ പെരുന്നാളിന്റേയും ഓര്‍മ്മകള്‍ക്കിടയില്‍ ആബൂട്ടിക്കയും കടന്നുവരും. പെരുന്നാള്‍ ഓര്‍മ്മകളുടെ നിറപ്പകിട്ടുകള്‍ക്കിടയില്‍ നിറം മങ്ങിയ കാഴ്ചകള്‍ പോലെയോ നൊമ്പരപ്പെടുത്തുന്ന ചിന്തകള്‍ പോലെയോ രണ്ടു ചിത്രങ്ങള്‍.... മാനത്ത് ശവ്വാലമ്പിളി പിറക്കുന്നതിനും എത്രയോ ദിവസങ്ങള്‍ക്കു മുമ്പുതന്നെ മനസ്സില്‍ പെരുന്നാള്‍ പിറ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. നോമ്പിന്റെ അവസാന പത്തിലാണ് തിരക്കോടുതിരക്കുണ്ടാകുക. ഞങ്ങള്‍ കുട്ടികള്‍ കൈവിരലില്‍ എണ്ണിത്തുടങ്ങും. പത്ത്, ഒന്‍പത്, എട്ട്, ഏഴ്...... ഇരുപത്തിയൊന്‍പാതമത്തെ നോമ്പിലൊരു കണ്‍ഫ്യൂഷന്‍ കടന്നുകയറും. പെരുന്നാള്‍ നാളെയാകുമോ മറ്റന്നാളാ

ഐറിഷ് സിനിമയിലെ മലയാളിത്തിളക്കം

ഇമേജ്
നീല്‍ ആംസ്‌ട്രോങും എഡ്വില്‍ ആല്‍ഡ്രിനും മൈക്കിള്‍ കോളിന്‍സും ചന്ദ്രനിലിറങ്ങിയപ്പോള്‍ അവരെ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ അവിടെയൊരു മലയാളി ഉണ്ടായിരുന്നത്രെ! എഡ്മണ്ട് ഹിലാരിയും ടെന്‍സിങ് നോര്‍ഗെയും ചേര്‍ന്ന് ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കി കൊടികുത്തുമ്പോള്‍ അവിടേയും അവര്‍ക്ക് ചായ കൊടുക്കാനും സ്വീകരിക്കാനും ഒരു മലയാളി ഉണ്ടായിരുന്നത്രെ. ഇതൊക്കെ ലോകത്തെല്ലായിടത്തും മലയാളിയുണ്ടെന്ന 'കാര്യം' പറയാനുള്ള കഥകളാണെന്ന് എല്ലാവര്‍ക്കും അറിയാം. ലോകത്ത് എല്ലായിടത്തും മലയാളികളുണ്ട്- ഐറിഷ് സിനിമയില്‍ പോലും! ബിജു നായരെ പരിചയപ്പെടുക. കോഴിക്കോട് സ്വദേശി. എന്നാല്‍ ഐറിഷ് സിനിമയാണ് അദ്ദേഹത്തിന്റെ തട്ടകം. ഒരു മലയാള സിനിമയിലും മലയാളം സീരിയലിലും അദ്ദേഹം വേഷമിട്ടിട്ടുണ്ടെങ്കിലും ഐറിഷ് ചിത്രങ്ങളും സീരിയലുകളുമാണ് പ്രധാനം. വിദേശ ഭാഷയിലെ നിഷേധിക്കാനാവാത്ത സാന്നിധ്യമായി വളരുകയാണ് ഈ മലയാളി യുവാവ്. രണ്ടാഴ്ച മുമ്പൊരു നാള്‍. നിര്‍മാതാവ് ഫ്‌ളോറിയന്‍, സംവിധായകന്‍ സ്റ്റീവന്‍ എന്നിവരോടൊപ്പം ഐറിഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന് സമീപത്തെ കോഫി ഷോപ്പില്‍ ഇരിക്കുകയായിരുന്ന ബിജുവിനെ തേടി വിദ്യാര്‍ഥികളുടെ ഒരുപട തന്നെ എത്തി.

ഞാനും നിങ്ങളുമല്ല, നമ്മളാണ് ഓണം

ഇമേജ്
സിനിമാ താരവും സംവിധായകനും കഥാകൃത്തുമായ മധുപാല്‍ ഓണത്തെ കാണുന്നത് വേറൊരു തലത്തിലാണ്. മിത്തും ജീവിതവും യാഥാര്‍ഥ്യവും ചരിത്രവും കാഴ്ചപ്പാടുകളുമൊക്കെ കൂടിക്കുഴഞ്ഞ് ബൗധികതലത്തിലും ആത്മീയതലത്തിലും മധുപാല്‍ ഓണത്തെ കാണുന്നു. ? ഓണക്കാലത്തേയും സാഹിത്യത്തേയും എങ്ങനെയാണ് കാണുന്നത്? മലയാളത്തില്‍ സാഹിത്യം പുഷ്ടിപ്പെടുന്ന സമയമാണ് ഓണക്കാലം. വാര്‍ഷികപ്പതിപ്പുകള്‍, ഓണപ്പതിപ്പുകള്‍... ആ രീതിയില്‍ എല്ലാ അച്ചടി മാധ്യമങ്ങളും തങ്ങളുടെ പതിപ്പുകള്‍ ഇറക്കാറുണ്ട്. സാഹിത്യത്തില്‍ ഓണമുള്ളതുപോലെ ഓണത്തിന് സാഹിത്യവുമുണ്ട്. കഥകളിലും കവിതകളിലുമൊക്കെ നിരവധി തവണ എഴുതപ്പെട്ട ആഘോഷമാണ് ഓണക്കാലം. ? ഓണം എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ? ഓണം എഴുത്തിനെ സ്വാധീനിക്കുന്ന രീതി ഉണ്ടായിട്ടില്ല. ഓണപ്പതിപ്പുകളിലോ വാര്‍ഷികപ്പതിപ്പുകളിലോ കഥ എഴുതുക എന്നത് എന്റെ രീതിയല്ല. എനിക്ക് കിട്ടുന്ന സമത്ത് എഴുതിവെച്ചവ കൊടുക്കുന്നു എന്നുമാത്രം. നേരത്തെ എഴുതിവെച്ചവ ഓണക്കാലത്തെ വാര്‍ഷികപ്പതിപ്പുകളിലും മറ്റും കൊടുക്കുന്നു എന്നുമാത്രമേയുള്ളു. ഓണക്കാലത്തേക്ക് വേണ്ടിയോ വാര്‍ഷികപ്പതിപ്പുകള്‍ക്കു വേണ്ടിയോ ആവശ്യപ്പെട്ടാല്‍ പെട്ടെന്ന് എഴുതിക്കൊടുക്കുക എന്ന പ്രവ

ജന്നാത്തുല്‍ ഫിര്‍ദൗസ് സ്വപ്നം കണ്ട് ഒരു ഉമ്മാമ

ഇമേജ്
കല്ലായിപ്പാലത്തിനടിയിലൂടെ പുഴ സാവകാശത്തില്‍ അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നുണ്ട്. പൗരാണികമായ മരമില്ലുകളില്‍ ഈര്‍ന്നിടാനായി ഊഴംകാത്ത് മരങ്ങള്‍ കല്ലായിപ്പുഴയില്‍ കിടക്കുന്നു. ഓര്‍മകളില്‍ മയങ്ങിക്കിടക്കുന്നതുപോലെ പഴയ കല്ലായിപ്പാലം. കല്ലായിപ്പാലത്തിനടിയിലൂടെ കടന്നു പോകുന്ന റോഡ് ഈസ്റ്റ്- വെസ്റ്റ് കല്ലായികളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. വെസ്റ്റ് കല്ലായി വട്ടാംപൊയിലില്‍ പവിത്രന്‍ ഇന്‍ഡസ്ട്രീസിനു പിറകില്‍ നെല്ലിക്കാട് പറമ്പിലെ ഒറ്റമുറിയില്‍ ഒരു ഉമ്മാമയുണ്ട്. അല്ലാഹു നല്കുന്ന ജന്നാത്തുല്‍ ഫിര്‍ദൗസ് സ്വപ്നംകണ്ട് നടക്കുന്ന എണ്‍പതുകാരി ഉമ്മാമ. സായിപ്പും മദാമ്മയുമുള്ള കാലം മുതല്‍ ചേവായൂര്‍ കുഷ്ഠരോഗാശുപത്രി സന്ദര്‍ശിച്ച് രോഗികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഉമ്മാമ- ഇവരെ നമ്മള്‍ ഫാത്തിമ ഹജ്ജുമ്മ എന്നാണ് പേരുവിളിക്കുക. അടുപ്പമുള്ളവര്‍ക്കും അടുപ്പമില്ലാത്തവര്‍ക്കും ജാതിയും മതവും നോക്കാതെ സഹായങ്ങള്‍ എത്തിക്കാന്‍ ഈ എണ്‍പതാം വയസ്സിലും ഒറ്റമുറി വീടിന്റെ പടവുകള്‍ ഇറങ്ങിപ്പോകുന്ന ഉമ്മാമയ്ക്ക് ജന്നാത്തുല്‍ ഫിര്‍ദൗസ് മാത്രമാണ് ലക്ഷ്യം. സേവന രംഗത്തെ ഫാത്തിമാത്ത ടച്ച് കാലവും വര്‍ഷവുമൊന്ന

വേഷങ്ങള്‍ ജന്മങ്ങള്‍.. വേഷം മാറാന്‍ നിമിഷങ്ങള്‍

ഇമേജ്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷുകാര്‍ കെട്ടുകെട്ടി പോയ കാലം മുതല്‍ ഇന്ത്യ അങ്ങനെയുള്ള രൂപത്തില്‍ തുടരുകയാണ്. കൂടെ സ്വതന്ത്രമായ പാക്കിസ്ഥാന്‍ ഏകാധിപത്യവും ജനാധിപത്യവും പട്ടാളഭരണവുമെല്ലാം ചേര്‍ന്ന അവിയല്‍ ഭരണ സമ്പ്രദായം പരീക്ഷിക്കുമ്പോഴും ഇന്ത്യ ശക്തമായ ജനാധിപത്യ രീതിയില്‍ തുടരുകയായിരുന്നു. മഹത്തായ ജനാധിപത്യം നിലനിര്‍ത്താന്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്നും ഒഴുക്കിവിടുന്നത്. കേന്ദ്രത്തിലേക്ക് മാത്രമല്ല, സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കുമെല്ലാം ഇതേ പരമ്പരയാണ് നടക്കുന്നത്. ഇങ്ങനെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ജനാധിപത്യത്തെയാണ് ചിലര്‍ ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ സമകാലികമായ വാര്‍ത്തകള്‍ ശ്രദ്ധിച്ചു നോക്കുക. ലോക്പാല്‍ ബില്‍ കരട് സമിതിയില്‍ ആളുവേണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. അത് അനുവദിച്ചു കൊടുത്തപ്പോള്‍ തങ്ങളുടെ ആവശ്യങ്ങളുള്ള അതേ ബില്‍ തന്നെ പാസ്സാക്കിയേ പറ്റൂ എന്നായി അടുത്ത ആവശ്യം. നാലോ അഞ്ചോ പേര്‍ ചേര്‍ന്നുണ്ടാക്കുന്ന അജ

സ്വയം നാടുകടത്തപ്പെട്ട ഒരാളുടെ ജീവിതം

ഇമേജ്
താനൂരിലെ ദേവധാര്‍ സ്‌കൂളിലും തിരൂരിലെ ബോര്‍ഡ് സ്‌കൂളിലും മദിരാശിയിലെ മുഹമ്മദന്‍സ് കോളെജിലും പഠനം നടത്തിയ, മീശ മുളക്കാത്ത ഒരു പയ്യന്‍ പാക്കിസ്താനിലേക്ക് തീവണ്ടി കയറി. എന്തിനായിരുന്നു അന്ന് അങ്ങനെയൊരു യാത്ര നടത്തിയത്? നീണ്ട ആറുപതിറ്റാണ്ടുകള്‍ക്ക് ശേഷം തിരൂരിനും താനൂരിനുമിടയില്‍ വൈലത്തൂരിലെ വീട്ടിലിരുന്ന് ആലോചിക്കുമ്പോഴും ബി എം കുട്ടി എന്ന ബീയാത്തില്‍ മൊയ്തീന്‍ കുട്ടിയെന്ന മുഹ്‌യുദ്ദീന്‍കുട്ടിക്ക് പറയാന്‍ ഉത്തരമില്ല. അന്നങ്ങനെ തോന്നി... അന്നങ്ങനെ യാത്ര നടത്തി... അതുകൊണ്ട് ഇന്ത്യയില്‍ നിന്നും അതിര്‍ത്തി കടന്ന് പാക്കിസ്താനിലെത്തി... പാക്കിസ്താന്‍ പൗരനായി... ഇന്ത്യന്‍ മാതാപിതാക്കളുടെ പാക്കിസ്താനി മകന്‍ കേരളത്തിന്റെ നനുത്ത ഓര്‍മകളുമായി ഇടക്കിടെ നാട്ടിലെത്തി മാതാവിനേയും സഹോദരങ്ങളേയും കാണുന്നയാളായി. ബി എം കുട്ടിയുടെ ജീവിതം എളുപ്പത്തില്‍ ഇങ്ങനെ വായിച്ചെടുക്കാം 1929 ജൂലായ് 15ന് ബീയാത്തില്‍ കുഞ്ഞലവി ഹാജിയുടേയും ബിരിയ ഉമ്മയുടേയും മൂത്തപുത്രനായി ജനനം. രേഖകളില്‍ ജന്മവര്‍ഷം 1931 ആണുള്ളത്. താനൂര്‍ ദേവധാര്‍ മലബാര്‍ റികണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് സ്‌കൂളിലും തിരൂര്‍ ഡിസ്‌ക്ട്രിക്ട് ബോര്‍ഡ് സ്‌കൂളിലും പഠനം. ച