പോസ്റ്റുകള്‍

ജന്നാത്തുല്‍ ഫിര്‍ദൗസ് സ്വപ്നം കണ്ട് ഒരു ഉമ്മാമ

ഇമേജ്
കല്ലായിപ്പാലത്തിനടിയിലൂടെ പുഴ സാവകാശത്തില്‍ അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നുണ്ട്. പൗരാണികമായ മരമില്ലുകളില്‍ ഈര്‍ന്നിടാനായി ഊഴംകാത്ത് മരങ്ങള്‍ കല്ലായിപ്പുഴയില്‍ കിടക്കുന്നു. ഓര്‍മകളില്‍ മയങ്ങിക്കിടക്കുന്നതുപോലെ പഴയ കല്ലായിപ്പാലം. കല്ലായിപ്പാലത്തിനടിയിലൂടെ കടന്നു പോകുന്ന റോഡ് ഈസ്റ്റ്- വെസ്റ്റ് കല്ലായികളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. വെസ്റ്റ് കല്ലായി വട്ടാംപൊയിലില്‍ പവിത്രന്‍ ഇന്‍ഡസ്ട്രീസിനു പിറകില്‍ നെല്ലിക്കാട് പറമ്പിലെ ഒറ്റമുറിയില്‍ ഒരു ഉമ്മാമയുണ്ട്. അല്ലാഹു നല്കുന്ന ജന്നാത്തുല്‍ ഫിര്‍ദൗസ് സ്വപ്നംകണ്ട് നടക്കുന്ന എണ്‍പതുകാരി ഉമ്മാമ. സായിപ്പും മദാമ്മയുമുള്ള കാലം മുതല്‍ ചേവായൂര്‍ കുഷ്ഠരോഗാശുപത്രി സന്ദര്‍ശിച്ച് രോഗികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന ഉമ്മാമ- ഇവരെ നമ്മള്‍ ഫാത്തിമ ഹജ്ജുമ്മ എന്നാണ് പേരുവിളിക്കുക. അടുപ്പമുള്ളവര്‍ക്കും അടുപ്പമില്ലാത്തവര്‍ക്കും ജാതിയും മതവും നോക്കാതെ സഹായങ്ങള്‍ എത്തിക്കാന്‍ ഈ എണ്‍പതാം വയസ്സിലും ഒറ്റമുറി വീടിന്റെ പടവുകള്‍ ഇറങ്ങിപ്പോകുന്ന ഉമ്മാമയ്ക്ക് ജന്നാത്തുല്‍ ഫിര്‍ദൗസ് മാത്രമാണ് ലക്ഷ്യം. സേവന രംഗത്തെ ഫാത്തിമാത്ത ടച്ച് കാലവും വര്‍ഷവുമൊന്ന

വേഷങ്ങള്‍ ജന്മങ്ങള്‍.. വേഷം മാറാന്‍ നിമിഷങ്ങള്‍

ഇമേജ്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷുകാര്‍ കെട്ടുകെട്ടി പോയ കാലം മുതല്‍ ഇന്ത്യ അങ്ങനെയുള്ള രൂപത്തില്‍ തുടരുകയാണ്. കൂടെ സ്വതന്ത്രമായ പാക്കിസ്ഥാന്‍ ഏകാധിപത്യവും ജനാധിപത്യവും പട്ടാളഭരണവുമെല്ലാം ചേര്‍ന്ന അവിയല്‍ ഭരണ സമ്പ്രദായം പരീക്ഷിക്കുമ്പോഴും ഇന്ത്യ ശക്തമായ ജനാധിപത്യ രീതിയില്‍ തുടരുകയായിരുന്നു. മഹത്തായ ജനാധിപത്യം നിലനിര്‍ത്താന്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്നും ഒഴുക്കിവിടുന്നത്. കേന്ദ്രത്തിലേക്ക് മാത്രമല്ല, സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കുമെല്ലാം ഇതേ പരമ്പരയാണ് നടക്കുന്നത്. ഇങ്ങനെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ജനാധിപത്യത്തെയാണ് ചിലര്‍ ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ സമകാലികമായ വാര്‍ത്തകള്‍ ശ്രദ്ധിച്ചു നോക്കുക. ലോക്പാല്‍ ബില്‍ കരട് സമിതിയില്‍ ആളുവേണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. അത് അനുവദിച്ചു കൊടുത്തപ്പോള്‍ തങ്ങളുടെ ആവശ്യങ്ങളുള്ള അതേ ബില്‍ തന്നെ പാസ്സാക്കിയേ പറ്റൂ എന്നായി അടുത്ത ആവശ്യം. നാലോ അഞ്ചോ പേര്‍ ചേര്‍ന്നുണ്ടാക്കുന്ന അജ

സ്വയം നാടുകടത്തപ്പെട്ട ഒരാളുടെ ജീവിതം

ഇമേജ്
താനൂരിലെ ദേവധാര്‍ സ്‌കൂളിലും തിരൂരിലെ ബോര്‍ഡ് സ്‌കൂളിലും മദിരാശിയിലെ മുഹമ്മദന്‍സ് കോളെജിലും പഠനം നടത്തിയ, മീശ മുളക്കാത്ത ഒരു പയ്യന്‍ പാക്കിസ്താനിലേക്ക് തീവണ്ടി കയറി. എന്തിനായിരുന്നു അന്ന് അങ്ങനെയൊരു യാത്ര നടത്തിയത്? നീണ്ട ആറുപതിറ്റാണ്ടുകള്‍ക്ക് ശേഷം തിരൂരിനും താനൂരിനുമിടയില്‍ വൈലത്തൂരിലെ വീട്ടിലിരുന്ന് ആലോചിക്കുമ്പോഴും ബി എം കുട്ടി എന്ന ബീയാത്തില്‍ മൊയ്തീന്‍ കുട്ടിയെന്ന മുഹ്‌യുദ്ദീന്‍കുട്ടിക്ക് പറയാന്‍ ഉത്തരമില്ല. അന്നങ്ങനെ തോന്നി... അന്നങ്ങനെ യാത്ര നടത്തി... അതുകൊണ്ട് ഇന്ത്യയില്‍ നിന്നും അതിര്‍ത്തി കടന്ന് പാക്കിസ്താനിലെത്തി... പാക്കിസ്താന്‍ പൗരനായി... ഇന്ത്യന്‍ മാതാപിതാക്കളുടെ പാക്കിസ്താനി മകന്‍ കേരളത്തിന്റെ നനുത്ത ഓര്‍മകളുമായി ഇടക്കിടെ നാട്ടിലെത്തി മാതാവിനേയും സഹോദരങ്ങളേയും കാണുന്നയാളായി. ബി എം കുട്ടിയുടെ ജീവിതം എളുപ്പത്തില്‍ ഇങ്ങനെ വായിച്ചെടുക്കാം 1929 ജൂലായ് 15ന് ബീയാത്തില്‍ കുഞ്ഞലവി ഹാജിയുടേയും ബിരിയ ഉമ്മയുടേയും മൂത്തപുത്രനായി ജനനം. രേഖകളില്‍ ജന്മവര്‍ഷം 1931 ആണുള്ളത്. താനൂര്‍ ദേവധാര്‍ മലബാര്‍ റികണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് സ്‌കൂളിലും തിരൂര്‍ ഡിസ്‌ക്ട്രിക്ട് ബോര്‍ഡ് സ്‌കൂളിലും പഠനം. ച

ശരിക്കും മാണിക്യക്കല്ല്

ഇമേജ്
പഴയൊരു കഥയാണ്, രണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു കഥ തലശ്ശേരി നഗരത്തിലൂടേയും കടല്‍ത്തീരത്തു കൂടെയും കുതിരവണ്ടിയില്‍ സഞ്ചരിച്ച ഒരു മനുഷ്യനുണ്ടയിരുന്നു. എഡ്വേര്‍ഡ് ബ്രണ്ണന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. നാട്ടുകാര്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ ബ്രണ്ണന്‍ സായ്പ് എന്നുവിളിച്ചു. കുതിര വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ക്ക് മധുര മിഠായികളും പണവും അദ്ദേഹം നല്കി. തലശ്ശേരിയിലെ പാവങ്ങള്‍ക്ക് അദ്ദേഹത്തെ ജീവനായിരുന്നു; അദ്ദേഹത്തിന് തിരിച്ചും. ഈ കഥയുടെ തുടക്കം ഇവിടെയൊന്നുമല്ല. അങ്ങ് ലണ്ടനിലാണ്. 1784ലാണ് എഡ്വേര്‍ഡ് ബ്രണ്ണന്‍ ലണ്ടനില്‍ ജനിച്ചത്. 1810ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം അവരുടെ സഹകമ്പനിയായ ബോംബെ മറൈന്‍ സര്‍വീസസിലേക്ക് മാറ്റം കിട്ടി കപ്പലില്‍ കേബിന്‍ ബോയ് ആയി. അക്കാലത്താണ് ബ്രണ്ണന്‍ ജോലി ചെയ്തിരുന്ന കപ്പല്‍ തലശ്ശേരിക്ക് സമീപം അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. തലശ്ശേരി തീരത്തെ മീന്‍പിടുത്തക്കാരാണ് ബ്രണ്ണനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. തലശ്ശേരിയിലെത്തിയതോടെ ബ്രണ്ണന്റെ ജീവിതവും തലശ്ശേരിയുടെ ചരിത്രവും മാറിമറിഞ്ഞു. തലശ്ശേരിയുടെ വിദ്യാഭ്യാസ ചരിത്രത്

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

ഇമേജ്
മഴയാണത്രെ മണ്ണിലും മനസ്സിലും. കനത്തു പെയ്യുന്ന മഴയെ കുറിച്ച് ആരാണ് പറഞ്ഞത്? കരഞ്ഞു പെയ്യുന്ന മഴയെ കുറിച്ച് പറഞ്ഞത് അശ്രഫ് ആഡൂരാണ്. 'മഴ ചെരിഞ്ഞ് വീഴുകയാണ്. ഇളംകാറ്റില്‍ ഇളകിയാടുന്ന മഴനാരുകള്‍ അറ്റുപോയ പട്ടത്തിന്റെ നൂല് പോലെ പിടയ്ക്കുകയാണ്. ആകാശം കറുത്തിട്ടുണ്ട്. കരിമേഘങ്ങള്‍ ആട്ടിന്‍ പറ്റങ്ങളെപ്പോലെ മെല്ലെ മെല്ലെ ചന്തത്തില്‍ നീങ്ങുന്നു. എന്നാവും അവയുടെ പനിനീര്‍ക്കുടം ഉടയുക... മഴക്കുഞ്ഞുങ്ങള്‍ പിറക്കുക...' (കരഞ്ഞുപെയ്യുന്ന മഴ). കറുത്തിരുണ്ട ആകാശവും പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങളുമൊക്കെ മലയാളിക്ക് സുപരിചിത ദൃശ്യങ്ങളാണ്. ജൂണ്‍ പിറക്കുന്നതോടെ, സ്‌കൂള്‍ തുറക്കുമെന്നും മഴ പെയ്തിറങ്ങുമെന്നും അറിയാത്തവര്‍ ആരാണുള്ളത്? പെയ്തിറങ്ങിയ മഴത്തുള്ളികള്‍ക്കിടയിലൂടെ നനഞ്ഞ വസ്ത്രങ്ങളുമായി സ്‌കൂളില്‍ പോകാത്തവര്‍ ആരാണുണ്ടാവുക? മഴ മലയാളിയുടെ ഗൃഹാതുരമായ സ്മരണയാണത്. *** **** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** മഴ അല്ലാഹുവിന്റെ അനുഗ്രഹമാണ്. ആകാശത്തു നിന്നും പെയ്തിറങ്ങുന്ന അനുഗ്രഹ വര്‍ഷം. മഴയെ കുറിച്ച് കേള്‍ക്കുന്ന ഓരോ അനുഗ്രഹ വാക്കുകള്

അഹമ്മദിന്റെ മകന്‍ സലീം

ഇമേജ്
വെള്ളിത്തിര സ്വപ്നംകണ്ടു നടന്ന ബാലന് ദേശീയ പുരസ്‌ക്കാരം. ബാറ്ററികൊണ്ട് ബള്‍ബ് കത്തിച്ച് അതിനു മുമ്പില്‍ ലെന്‍സും ഫിലിമും വെച്ച് ചുമരിലേക്ക് വെളിച്ചമടിച്ച് സിനിമയാണ് കാണിക്കുന്നതെന്നായിരുന്നു ചെറുപ്പത്തില്‍ അവന്‍ പറഞ്ഞു നടന്നിരുന്നത്. മട്ടന്നൂരിലെ ടാക്കീസുകളായ ആനന്ദിലും പ്രിയയിലും സിനിമ കണ്ട പരിചയം മാത്രമായിരുന്നു അവന് അക്കാലത്ത് സിനിമയോടുള്ള ബന്ധം. ആനന്ദ് ടാക്കീസ് പിന്നീടെപ്പോഴോ സഹീനയായി. തെരുവുകളില്‍ ഒട്ടിച്ച സിനിമാ പോസ്റ്ററുകളും ആവേശത്തോടെ നോക്കിയ കാലം. ആനന്ദിലും പ്രിയയിലും വരുന്ന സിനിമകള്‍ക്കപ്പുറത്ത് നഗരത്തില്‍, തലശ്ശേരിയിലും കണ്ണൂരിലും കുറേ തിയേറ്ററുകളുണ്ടെന്നും പുതിയ സിനിമകള്‍ അവിടെയാണ് പ്രദര്‍ശനത്തിനെത്തുകയെന്നും അവന്‍ മനസ്സിലാക്കിയത് പിന്നീടായിരുന്നു. അതോടെ സിനിമ തേടിയുള്ള ഓട്ടം തലശ്ശേരിയിലേക്കും കണ്ണൂരിലേക്കുമായി. അവന്‍ പിന്നീട് തന്റെ തട്ടകം എറണാകുളത്തേക്ക് മാറ്റി. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ മോഹത്തിന് ചെറിയ ചെറിയ കാല്‍വെപ്പുകള്‍ വെച്ചു. ഒടുവിലവന്‍ ഇന്ത്യന്‍ ചലച്ചിത്രകാരന്മാരുടെ സ്വപ്നങ്ങളായ ദേശീയ പുരസ്‌ക്കാരവും സംസ്ഥാന പുരസ്‌ക്കാരവും നേടി. അവനാട് സലീം- അഹമ്മദിന്റെ മകന്‍

മരുഭൂമിയുടെ ആത്മകഥ പറഞ്ഞ മലയാളി

ഇമേജ്
മമ്പാട്ടെ കാട്ടില്‍ പാറപ്പുറത്ത് കിടന്നുറങ്ങുമ്പോള്‍ പെയ്ത മഴ മുഴുവനും കൊണ്ട് ഒരു രാത്രി തണുത്ത് വിറച്ച് നിസ്സഹായനായി കഴിഞ്ഞതുപോലെ, ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ അടിയില്‍ ഗ്ലാസ് പാകിയ ബോട്ടില്‍ നിന്ന് കടല്‍പ്പുറ്റുകള്‍ കണ്ട് കണ്ട് കടലിലേക്ക് ചാടി ഉപ്പുവെള്ളത്തില്‍ കണ്ണുകള്‍ നീറിപ്പിടഞ്ഞതുപോലെ, യാത്രയുടെ ഉന്മാദം ഇത്തരം ചില അനുഭവങ്ങളിലേക്ക് നയിക്കുക സ്വാഭാവികം. മുസൈഖിറയിലും മറ്റൊന്നല്ല സംഭവിച്ചത്. (മണല്‍ക്കെണിയിലെ മിടിപ്പ്- മരുഭൂമിയുടെ ആത്മകഥ) ചെറിയ പ്രായം മുതലേ യാത്ര ഇഷ്ടപ്പെട്ട ആളായിരുന്നു വി മുസഫര്‍ അഹമ്മദ്. കൗമാരത്തിലും യൗവനത്തിന്റെ തുടക്കത്തിലും മരങ്ങളുള്ള കാടാണ് മുസഫറിനെ ആകര്‍ഷിച്ചതെങ്കില്‍ ജീവിത യാത്ര ഗള്‍ഫിലെത്തിച്ചപ്പോള്‍ മരുഭൂമിയുടെ മണല്‍ക്കാടാണ് അവിടെ ഇഷ്ടമായത്. ജോലിയുടെ ഭാഗമായും അല്ലാതെയും നടത്തിയ മരുഭൂ സഞ്ചാരങ്ങള്‍ രേഖപ്പെടുത്തിവെച്ചപ്പോള്‍ മരുഭൂമിയില്ലാത്ത മലയാളത്തിന് അതൊരു സഞ്ചാര സാഹിത്യമായി. ഭാരതപ്പുഴയും പെരിയാറും ചന്ദ്രഗിരിപ്പുഴയും മനസ്സില്‍കൊണ്ടു നടക്കുന്ന മലയാളി മരുഭൂമിയുടെ ആത്മകഥ അറിഞ്ഞത് അങ്ങനെയായിരുന്നു. മുസഫറിന്റെ മണല്‍ക്കാട്ടിലൂടേയും പൊടിക്കാറ്റിലൂടെയുമുള്ള യാത്ര