വേഷങ്ങള്‍ ജന്മങ്ങള്.. വേഷം മാറാന്‍ നിമിഷങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ബ്രിട്ടീഷുകാര്‍ കെട്ടുകെട്ടി പോയ കാലം മുതല്‍ ഇന്ത്യ അങ്ങനെയുള്ള രൂപത്തില്‍ തുടരുകയാണ്. കൂടെ സ്വതന്ത്രമായ പാക്കിസ്ഥാന് ഏകാധിപത്യവും ജനാധിപത്യവും പട്ടാളഭരണവുമെല്ലാം ചേര്‍ന്ന അവിയല്‍ ഭരണ സമ്പ്രദായം പരീക്ഷിക്കുമ്പോഴും ഇന്ത്യ ശക്തമായ ജനാധിപത്യ രീതിയില്‍ തുടരുകയായിരുന്നു. മഹത്തായ ജനാധിപത്യം നിലനിര്‍ത്താന്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്നും ഒഴുക്കിവിടുന്നത്. കേന്ദ്രത്തിലേക്ക് മാത്രമല്ല, സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കുമെല്ലാം ഇതേ പരമ്പരയാണ് നടക്കുന്നത്. ഇങ്ങനെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ജനാധിപത്യത്തെയാണ് ചിലര്‍ ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ സമകാലികമായ വാര്‍ത്തകള്‍ ശ്രദ്ധിച്ചു നോക്കുക. ലോക്പാല്‍ ബില്‍ കരട് സമിതിയില്‍ ആളുവേണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. അത് അനുവദിച്ചു കൊടുത്തപ്പോള്‍ തങ്ങളുടെ ആവശ്യങ്ങളുള്ള അതേ ബില്‍ തന്നെ പാസ്സാക്കിയേ പറ്റൂ എന്നായി അടുത്ത ആവശ്യം. നാലോ അഞ്ചോ പേര് ചേര്‍ന്നുണ്ടാക്കുന്ന അജ