പോസ്റ്റുകള്‍

അഹമ്മദിന്റെ മകന്‍ സലീം

ഇമേജ്
വെള്ളിത്തിര സ്വപ്നംകണ്ടു നടന്ന ബാലന് ദേശീയ പുരസ്‌ക്കാരം. ബാറ്ററികൊണ്ട് ബള്‍ബ് കത്തിച്ച് അതിനു മുമ്പില്‍ ലെന്‍സും ഫിലിമും വെച്ച് ചുമരിലേക്ക് വെളിച്ചമടിച്ച് സിനിമയാണ് കാണിക്കുന്നതെന്നായിരുന്നു ചെറുപ്പത്തില്‍ അവന്‍ പറഞ്ഞു നടന്നിരുന്നത്. മട്ടന്നൂരിലെ ടാക്കീസുകളായ ആനന്ദിലും പ്രിയയിലും സിനിമ കണ്ട പരിചയം മാത്രമായിരുന്നു അവന് അക്കാലത്ത് സിനിമയോടുള്ള ബന്ധം. ആനന്ദ് ടാക്കീസ് പിന്നീടെപ്പോഴോ സഹീനയായി. തെരുവുകളില്‍ ഒട്ടിച്ച സിനിമാ പോസ്റ്ററുകളും ആവേശത്തോടെ നോക്കിയ കാലം. ആനന്ദിലും പ്രിയയിലും വരുന്ന സിനിമകള്‍ക്കപ്പുറത്ത് നഗരത്തില്‍, തലശ്ശേരിയിലും കണ്ണൂരിലും കുറേ തിയേറ്ററുകളുണ്ടെന്നും പുതിയ സിനിമകള്‍ അവിടെയാണ് പ്രദര്‍ശനത്തിനെത്തുകയെന്നും അവന്‍ മനസ്സിലാക്കിയത് പിന്നീടായിരുന്നു. അതോടെ സിനിമ തേടിയുള്ള ഓട്ടം തലശ്ശേരിയിലേക്കും കണ്ണൂരിലേക്കുമായി. അവന്‍ പിന്നീട് തന്റെ തട്ടകം എറണാകുളത്തേക്ക് മാറ്റി. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ മോഹത്തിന് ചെറിയ ചെറിയ കാല്‍വെപ്പുകള്‍ വെച്ചു. ഒടുവിലവന്‍ ഇന്ത്യന്‍ ചലച്ചിത്രകാരന്മാരുടെ സ്വപ്നങ്ങളായ ദേശീയ പുരസ്‌ക്കാരവും സംസ്ഥാന പുരസ്‌ക്കാരവും നേടി. അവനാട് സലീം- അഹമ്മദിന്റെ മകന്‍

മരുഭൂമിയുടെ ആത്മകഥ പറഞ്ഞ മലയാളി

ഇമേജ്
മമ്പാട്ടെ കാട്ടില്‍ പാറപ്പുറത്ത് കിടന്നുറങ്ങുമ്പോള്‍ പെയ്ത മഴ മുഴുവനും കൊണ്ട് ഒരു രാത്രി തണുത്ത് വിറച്ച് നിസ്സഹായനായി കഴിഞ്ഞതുപോലെ, ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ അടിയില്‍ ഗ്ലാസ് പാകിയ ബോട്ടില്‍ നിന്ന് കടല്‍പ്പുറ്റുകള്‍ കണ്ട് കണ്ട് കടലിലേക്ക് ചാടി ഉപ്പുവെള്ളത്തില്‍ കണ്ണുകള്‍ നീറിപ്പിടഞ്ഞതുപോലെ, യാത്രയുടെ ഉന്മാദം ഇത്തരം ചില അനുഭവങ്ങളിലേക്ക് നയിക്കുക സ്വാഭാവികം. മുസൈഖിറയിലും മറ്റൊന്നല്ല സംഭവിച്ചത്. (മണല്‍ക്കെണിയിലെ മിടിപ്പ്- മരുഭൂമിയുടെ ആത്മകഥ) ചെറിയ പ്രായം മുതലേ യാത്ര ഇഷ്ടപ്പെട്ട ആളായിരുന്നു വി മുസഫര്‍ അഹമ്മദ്. കൗമാരത്തിലും യൗവനത്തിന്റെ തുടക്കത്തിലും മരങ്ങളുള്ള കാടാണ് മുസഫറിനെ ആകര്‍ഷിച്ചതെങ്കില്‍ ജീവിത യാത്ര ഗള്‍ഫിലെത്തിച്ചപ്പോള്‍ മരുഭൂമിയുടെ മണല്‍ക്കാടാണ് അവിടെ ഇഷ്ടമായത്. ജോലിയുടെ ഭാഗമായും അല്ലാതെയും നടത്തിയ മരുഭൂ സഞ്ചാരങ്ങള്‍ രേഖപ്പെടുത്തിവെച്ചപ്പോള്‍ മരുഭൂമിയില്ലാത്ത മലയാളത്തിന് അതൊരു സഞ്ചാര സാഹിത്യമായി. ഭാരതപ്പുഴയും പെരിയാറും ചന്ദ്രഗിരിപ്പുഴയും മനസ്സില്‍കൊണ്ടു നടക്കുന്ന മലയാളി മരുഭൂമിയുടെ ആത്മകഥ അറിഞ്ഞത് അങ്ങനെയായിരുന്നു. മുസഫറിന്റെ മണല്‍ക്കാട്ടിലൂടേയും പൊടിക്കാറ്റിലൂടെയുമുള്ള യാത്ര

ഇന്റലക്ച്വല്‍ ജാഡകള്‍ എന്നെ ആകര്‍ഷിച്ചിട്ടില്ല

ഇമേജ്
ഗ്രാമത്തില്‍ എല്ലാവര്‍ക്കും നന്മ ചെയ്യുന്നവനായിരുന്നു ആദാമിന്റെ മകന്‍ അബു. മാലാഖമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് പേര് വന്നവന്‍. പഴയ മലയാള പാഠാവലിയില്‍ രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ പഠിക്കാനുള്ള പാഠം. അതേപാഠമാണ് വകഭേദങ്ങളോടെ ആദാമിന്റെ മകന്‍ അബുവായി വെള്ളിത്തിരയില്‍ എത്തുന്നത്. ആദാമിനും അബുവിനും മാറ്റമുണ്ടാകുമായിരിക്കും. അബുവിന്റെ കഥയും മാറിപ്പോയിട്ടുണ്ടാകും. പക്ഷേ അബുവിന്റെ മനസ്സിന് മാറ്റമില്ല. സലീം അഹമ്മദ് എന്ന മുപ്പത്തിയൊമ്പതുകാരന്‍ കന്നിച്ചിത്രത്തിലൂടെ സ്വപ്ന നേട്ടം കൊയ്തത് ഇതേ അബുവിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചാണ്. തന്റെ ജന്മനാടായ മട്ടന്നൂരിലും ചുറ്റുവട്ടത്തും കണ്ട നന്മയുള്ള കുറേ മനുഷ്യരെ ഈ മനുഷ്യന്‍ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് പകര്‍ത്തി. അവരൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആദാമിന്റെ മകന്‍ അബു തന്നെയായിരുന്നു. ഓരോ നന്മയിലും ഓരോ അബു ഉണ്ടാകുമായിരിക്കണം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പാലോട്ട്പള്ളി ടി പി ഹൗസില്‍ മരക്കച്ചവടക്കാരനായിരുന്ന അഹമ്മദിന്റേയും ആസ്യോമ്മയുടേയും മകനാണ് സലീം അഹമ്മദ്- ദേശീയ- സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ ആദാമിന്റെ മകന്‍ അബുവ

വിദ്യാ കാലത്തെ കുറിച്ച് ഇവര്‍ക്കും ചിലത് പറയാനുണ്ട്

ഇമേജ്
പിന്നേയും ഒരു സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നു. പാഠ്യപദ്ധതിയെ കുറിച്ചും അതിന്റെ ഗഹനതയെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്നത് മുതിര്‍ന്നവരും ബുദ്ധിജീവികളെന്ന് കരുതുന്നവരുമാണ്. തങ്ങള്‍ പഠിക്കുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ആരും ചിന്തിക്കാറില്ല. പാഠങ്ങളേയും പഠന രീതികളേയും കുറിച്ചും അതിന്റെ ലാളിത്യത്തേയും ബുദ്ധിമുട്ടുകളേയും കുറിച്ചും അനുഭവത്തിലൂടെ പറയാനാവുക അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ്. പഠനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് അധ്യാപകര്‍ എന്തെങ്കിലും പറയാറുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അതിന് അവസരം ലഭിക്കാറില്ല. വിദ്യാര്‍ഥി സംഘടനകള്‍ പോലും ഈ കാര്യം ചര്‍ച്ചയാക്കാറില്ല. തങ്ങളുടെ പഠനത്തേയും പാഠ്യപദ്ധതിയേയും കുറിച്ച് സംസാരിക്കുകയാണ് ഏതാനും വിദ്യാര്‍ഥികള്‍. പുടവ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ മനസ്സ് തുറക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: ഐനു നുഹ മഞ്ചേരിക്ക് സമീപം പാപ്പിനിപ്പാറ സ്വദേശി. പത്താം തരം പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചു. ഊര്‍ങ്ങാട്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ടി ഹംസയുടേയും സമിയ ടീച്ചറുടേയും മകള്‍. വായനയില്

വര്‍ണ്ണ ചിത്രങ്ങളില്‍ ജീവിതത്തിന് നിറം കൊടുക്കുന്നവര്‍

ഇമേജ്
പ്രകൃതി മനോഹരമായ ഇടുക്കിയില്‍ നിന്നും വര്‍ണ്ണത്തില്‍ ചാലിച്ച ഭംഗിയുള്ള ചിത്രങ്ങളുമായി അവര്‍ നിങ്ങളെ തേടിയെത്തും. അവരുടെ സംഘത്തില്‍ എട്ടോ പത്തോ പേരുണ്ടാകും. കാഞ്ഞങ്ങാട്ടോ തലശ്ശേരിയിലോ കോഴിക്കോടോ മഞ്ചേരിയിലോ ആലുവയിലോ തൃപ്രയാറിലോ കിളിമാനൂരിലോ ചങ്ങനാശ്ശേരിയിലോ മുണ്ടക്കയത്തോ മാവേലിക്കരയിലോ കട്ടപ്പനയിലോ ഒക്കെ ക്യാംപ് ചെയ്യുന്ന അവരെ നിങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും. കൈയ്യില്‍ വര്‍ണ്ണ ചിത്രങ്ങളും പിടിച്ച് നിങ്ങളുടെ ഓഫീസില്‍ ഒരു തവണയെങ്കിലും അവരില്‍ ആരെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടാകും. ''സര്‍, ചിത്രങ്ങള്‍ വേണോ'' എന്ന ചോദ്യക്കാരനെ വെറുതെയെങ്കിലും ശ്രദ്ധിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. അവരുടെ കൈയ്യില്‍ നിരവധി ചിത്രങ്ങളുണ്ടാകും- പ്രകൃതി ദൃശ്യങ്ങള്‍, എണ്ണഛായാ ചിത്രങ്ങള്‍, ദേശീയ നേതാക്കള്‍, ദൈവങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, മൃഗങ്ങള്‍, കുട്ടികള്‍, ചരിത്ര സ്മാരകങ്ങള്‍, ഭൂപടം..... നോക്കുന്നയാളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു ചിത്രമെങ്കിലും അവരുടെ കൈയ്യില്‍ കണ്ടെത്താന്‍ കഴിയും. ഇടുക്കി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശ്ശേരി പ്രദേശത്തെ ഒരു കൂട്ടം യുവാക്കളാ

സംഗീതം പോലെ ആസ്വദിക്കാനൊരു ജീവിതം

ഇമേജ്
ലതാ മങ്കേഷ്‌ക്കറിന്റെ പാട്ടുകേള്‍ക്കുന്ന അതേ ആസ്വാദനത്തോടെ വായിച്ചു തീര്‍ക്കാനാവും ജമാല്‍ കൊച്ചങ്ങാടിയുടെ ലതാ മങ്കേഷ്‌ക്കര്‍ സംഗീതവും ജീവിതവും എന്ന പുസ്‌തകം. നീണ്ടകാലത്തെ തയ്യാറെടുപ്പുകള്‍ക്കും പഠനത്തിനും ശേഷം തയ്യാറാക്കിയ ഈ പുസ്‌തകം തീര്‍ച്ചയായും ഇന്ത്യയുടെ വാനമ്പാടിയെ കുറിച്ച്‌ മലയാളത്തിലുള്ള ഏറ്റവും മികച്ച ഗ്രന്ഥമാണ്‌. ഗോവയിലെ മങ്കേഷി ഗ്രാമത്തില്‍ നിന്നും ലോകസംഗീത പ്രേമികളുടെ ഹൃദയത്തിലേക്ക്‌ കുടിയേറിയതാണ്‌ ലതയുടെ നാമം. ലതാ മങ്കേഷ്‌ക്കറെ കുറിച്ചുള്ള തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യതകളും അറിയണമെന്ന്‌ ആഗ്രഹിക്കുന്നവരെ ഈ ഗ്രന്ഥം തൃപ്‌തിപ്പെടുത്തില്ലെന്ന്‌ മുഖവുരയിലൊരിടത്ത്‌ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നുണ്ട്‌. എന്നാല്‍ ലത എന്ന നാദത്തിന്റെ ജീവിതം തുറന്ന പുസ്‌തകം പോലെ ഇതില്‍ വെളിപ്പെട്ടു കിടക്കുന്നുണ്ട്‌. ഓര്‍മയിലെ ലതാ മങ്കേഷ്‌ക്കര്‍ക്ക്‌ തങ്കമ്മായിയുടെ രൂപവും ശബ്‌ദവും മുല്ലപ്പൂവിന്റെ മണവുമാണെന്നാണ്‌ പുസ്‌തകത്തിന്റെ അവതാരികയില്‍ രവിമേനോന്‍ എഴുതിയിരിക്കുന്നത്‌. അവരുടെ ഗാനങ്ങള്‍ കേള്‍ക്കുന്ന ആര്‍ക്കും തോന്നുന്ന ഒരു കാര്യമാണത്‌. ഓരോരുത്തരുടേയും കുടുംബത്തിലെ തങ്കമ്മായിക്കു തുല്യമാ

ഭിന്നിപ്പിച്ചു ഭരിക്കാനൊരു ഏകതാ യാത്ര

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കശ്മീരിനും കശ്മീരികള്‍ക്കും ഇന്ത്യയിലെ മറ്റിടങ്ങളിലെ താമസക്കാര്‍ക്കില്ലാത്ത ചില അവകാശങ്ങളുണ്ടെന്ന കാര്യത്തിലും സംശയത്തിന് ലവലേശം വകയില്ല. എന്നിട്ടും രാജ്യം ഭരിച്ച, ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ബി ജെ പിക്ക് ഭയങ്കര സംശയമാണ്- കശ്മീരിന്റേയും കശ്മീരികളുടേയും കാര്യത്തില്‍! ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്തിയാലേ ഇന്ത്യയുടെ മഹത്തായ റിപ്പബ്ലിക്ക് ദിനത്തിന് അര്‍ഥമുണ്ടാവുകയുള്ളു എന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. രാജ്യത്ത് ഔദ്യോഗികമായി പതാക ഉയര്‍ത്താന്‍ രാഷ്ട്രപതി മുതലുള്ള ഭരണാധികാരികളുണ്ട്. എന്നിട്ടും ലാല്‍ചൗക്കില്‍ തങ്ങള്‍ തന്നെ പതാക ഉയര്‍ത്തേണ്ടതുണ്ടെന്നായിരുന്നു ബി ജെ പിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉയര്‍ത്തുന്ന പതാകയൊക്കെ ഒരു പതാകയാണോ. തങ്ങളുടെ കൂട്ടത്തിലുള്ള ഏതെങ്കിലുമൊരു 'കടുത്ത രാജ്യസ്‌നേഹി'തന്നെ അതിനു വേണ്ടതുണ്ടല്ലോ എന്നത്രെ ബി ജെ പിയുടെ ചിന്ത. രാജ്യം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്നു. നാളുകള്‍ കഴിയുന്തോറും പെട്രോള്‍ വില വാണം പോലെ ഉയരുന്നു. സാധാരണക്കാരന് ജീവിക്കാന്‍ ഏറെ പ്രയാസമാണ് അനുഭവപ്പെടുന്ന