പോസ്റ്റുകള്‍

വിദ്യാ കാലത്തെ കുറിച്ച് ഇവര്‍ക്കും ചിലത് പറയാനുണ്ട്

ഇമേജ്
പിന്നേയും ഒരു സ്‌കൂള്‍ വര്‍ഷം തുടങ്ങുന്നു. പാഠ്യപദ്ധതിയെ കുറിച്ചും അതിന്റെ ഗഹനതയെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കുന്നത് മുതിര്‍ന്നവരും ബുദ്ധിജീവികളെന്ന് കരുതുന്നവരുമാണ്. തങ്ങള്‍ പഠിക്കുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ആരും ചിന്തിക്കാറില്ല. പാഠങ്ങളേയും പഠന രീതികളേയും കുറിച്ചും അതിന്റെ ലാളിത്യത്തേയും ബുദ്ധിമുട്ടുകളേയും കുറിച്ചും അനുഭവത്തിലൂടെ പറയാനാവുക അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ്. പഠനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് അധ്യാപകര്‍ എന്തെങ്കിലും പറയാറുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അതിന് അവസരം ലഭിക്കാറില്ല. വിദ്യാര്‍ഥി സംഘടനകള്‍ പോലും ഈ കാര്യം ചര്‍ച്ചയാക്കാറില്ല. തങ്ങളുടെ പഠനത്തേയും പാഠ്യപദ്ധതിയേയും കുറിച്ച് സംസാരിക്കുകയാണ് ഏതാനും വിദ്യാര്‍ഥികള്‍. പുടവ സംഘടിപ്പിച്ച ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ മനസ്സ് തുറക്കുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: ഐനു നുഹ മഞ്ചേരിക്ക് സമീപം പാപ്പിനിപ്പാറ സ്വദേശി. പത്താം തരം പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി വിജയിച്ചു. ഊര്‍ങ്ങാട്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ടി ഹംസയുടേയും സമിയ ടീച്ചറുടേയും മകള്‍. വായനയില്

വര്‍ണ്ണ ചിത്രങ്ങളില്‍ ജീവിതത്തിന് നിറം കൊടുക്കുന്നവര്‍

ഇമേജ്
പ്രകൃതി മനോഹരമായ ഇടുക്കിയില്‍ നിന്നും വര്‍ണ്ണത്തില്‍ ചാലിച്ച ഭംഗിയുള്ള ചിത്രങ്ങളുമായി അവര്‍ നിങ്ങളെ തേടിയെത്തും. അവരുടെ സംഘത്തില്‍ എട്ടോ പത്തോ പേരുണ്ടാകും. കാഞ്ഞങ്ങാട്ടോ തലശ്ശേരിയിലോ കോഴിക്കോടോ മഞ്ചേരിയിലോ ആലുവയിലോ തൃപ്രയാറിലോ കിളിമാനൂരിലോ ചങ്ങനാശ്ശേരിയിലോ മുണ്ടക്കയത്തോ മാവേലിക്കരയിലോ കട്ടപ്പനയിലോ ഒക്കെ ക്യാംപ് ചെയ്യുന്ന അവരെ നിങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും. കൈയ്യില്‍ വര്‍ണ്ണ ചിത്രങ്ങളും പിടിച്ച് നിങ്ങളുടെ ഓഫീസില്‍ ഒരു തവണയെങ്കിലും അവരില്‍ ആരെങ്കിലും സന്ദര്‍ശിച്ചിട്ടുണ്ടാകും. ''സര്‍, ചിത്രങ്ങള്‍ വേണോ'' എന്ന ചോദ്യക്കാരനെ വെറുതെയെങ്കിലും ശ്രദ്ധിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല. അവരുടെ കൈയ്യില്‍ നിരവധി ചിത്രങ്ങളുണ്ടാകും- പ്രകൃതി ദൃശ്യങ്ങള്‍, എണ്ണഛായാ ചിത്രങ്ങള്‍, ദേശീയ നേതാക്കള്‍, ദൈവങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, മൃഗങ്ങള്‍, കുട്ടികള്‍, ചരിത്ര സ്മാരകങ്ങള്‍, ഭൂപടം..... നോക്കുന്നയാളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു ചിത്രമെങ്കിലും അവരുടെ കൈയ്യില്‍ കണ്ടെത്താന്‍ കഴിയും. ഇടുക്കി ജില്ലയിലെ വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശ്ശേരി പ്രദേശത്തെ ഒരു കൂട്ടം യുവാക്കളാ

സംഗീതം പോലെ ആസ്വദിക്കാനൊരു ജീവിതം

ഇമേജ്
ലതാ മങ്കേഷ്‌ക്കറിന്റെ പാട്ടുകേള്‍ക്കുന്ന അതേ ആസ്വാദനത്തോടെ വായിച്ചു തീര്‍ക്കാനാവും ജമാല്‍ കൊച്ചങ്ങാടിയുടെ ലതാ മങ്കേഷ്‌ക്കര്‍ സംഗീതവും ജീവിതവും എന്ന പുസ്‌തകം. നീണ്ടകാലത്തെ തയ്യാറെടുപ്പുകള്‍ക്കും പഠനത്തിനും ശേഷം തയ്യാറാക്കിയ ഈ പുസ്‌തകം തീര്‍ച്ചയായും ഇന്ത്യയുടെ വാനമ്പാടിയെ കുറിച്ച്‌ മലയാളത്തിലുള്ള ഏറ്റവും മികച്ച ഗ്രന്ഥമാണ്‌. ഗോവയിലെ മങ്കേഷി ഗ്രാമത്തില്‍ നിന്നും ലോകസംഗീത പ്രേമികളുടെ ഹൃദയത്തിലേക്ക്‌ കുടിയേറിയതാണ്‌ ലതയുടെ നാമം. ലതാ മങ്കേഷ്‌ക്കറെ കുറിച്ചുള്ള തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളും സ്വകാര്യതകളും അറിയണമെന്ന്‌ ആഗ്രഹിക്കുന്നവരെ ഈ ഗ്രന്ഥം തൃപ്‌തിപ്പെടുത്തില്ലെന്ന്‌ മുഖവുരയിലൊരിടത്ത്‌ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്നുണ്ട്‌. എന്നാല്‍ ലത എന്ന നാദത്തിന്റെ ജീവിതം തുറന്ന പുസ്‌തകം പോലെ ഇതില്‍ വെളിപ്പെട്ടു കിടക്കുന്നുണ്ട്‌. ഓര്‍മയിലെ ലതാ മങ്കേഷ്‌ക്കര്‍ക്ക്‌ തങ്കമ്മായിയുടെ രൂപവും ശബ്‌ദവും മുല്ലപ്പൂവിന്റെ മണവുമാണെന്നാണ്‌ പുസ്‌തകത്തിന്റെ അവതാരികയില്‍ രവിമേനോന്‍ എഴുതിയിരിക്കുന്നത്‌. അവരുടെ ഗാനങ്ങള്‍ കേള്‍ക്കുന്ന ആര്‍ക്കും തോന്നുന്ന ഒരു കാര്യമാണത്‌. ഓരോരുത്തരുടേയും കുടുംബത്തിലെ തങ്കമ്മായിക്കു തുല്യമാ

ഭിന്നിപ്പിച്ചു ഭരിക്കാനൊരു ഏകതാ യാത്ര

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കശ്മീരിനും കശ്മീരികള്‍ക്കും ഇന്ത്യയിലെ മറ്റിടങ്ങളിലെ താമസക്കാര്‍ക്കില്ലാത്ത ചില അവകാശങ്ങളുണ്ടെന്ന കാര്യത്തിലും സംശയത്തിന് ലവലേശം വകയില്ല. എന്നിട്ടും രാജ്യം ഭരിച്ച, ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ബി ജെ പിക്ക് ഭയങ്കര സംശയമാണ്- കശ്മീരിന്റേയും കശ്മീരികളുടേയും കാര്യത്തില്‍! ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്തിയാലേ ഇന്ത്യയുടെ മഹത്തായ റിപ്പബ്ലിക്ക് ദിനത്തിന് അര്‍ഥമുണ്ടാവുകയുള്ളു എന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. രാജ്യത്ത് ഔദ്യോഗികമായി പതാക ഉയര്‍ത്താന്‍ രാഷ്ട്രപതി മുതലുള്ള ഭരണാധികാരികളുണ്ട്. എന്നിട്ടും ലാല്‍ചൗക്കില്‍ തങ്ങള്‍ തന്നെ പതാക ഉയര്‍ത്തേണ്ടതുണ്ടെന്നായിരുന്നു ബി ജെ പിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉയര്‍ത്തുന്ന പതാകയൊക്കെ ഒരു പതാകയാണോ. തങ്ങളുടെ കൂട്ടത്തിലുള്ള ഏതെങ്കിലുമൊരു 'കടുത്ത രാജ്യസ്‌നേഹി'തന്നെ അതിനു വേണ്ടതുണ്ടല്ലോ എന്നത്രെ ബി ജെ പിയുടെ ചിന്ത. രാജ്യം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്നു. നാളുകള്‍ കഴിയുന്തോറും പെട്രോള്‍ വില വാണം പോലെ ഉയരുന്നു. സാധാരണക്കാരന് ജീവിക്കാന്‍ ഏറെ പ്രയാസമാണ് അനുഭവപ്പെടുന്ന

രണ്ട് നൂറ്റാണ്ടിന്റെ സാക്ഷിയും കാലയവനികയിലേക്ക്

ഇമേജ്
രണ്ട് നൂറ്റാണ്ടിന്റെ സാക്ഷിയും വിട പറയുന്നു. തലശ്ശേരിയിലെ പൗരാണിക മുസ്‌ലിം തറവാടുകളിലൊന്നായ കരിയാടന്‍ ഹൗസ് പൊളിച്ചു തുടങ്ങി. ഇതോടെ തലശ്ശേരിയില്‍ തലയുയര്‍ത്തി നിന്ന മുസ്‌ലിം തറവാടുകളുടെ എണ്ണം അംഗുലീപരിമിതമായി. രണ്ട് നൂറ്റാണ്ടു മുമ്പ് പണിത ഭവനം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൂട്ടിയിട്ട നിലയിലായിരുന്നു. 2007 തുടക്കത്തില്‍ വില്‍പനയ്ക്കുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും 2009 പകുതിയോടെയാണ് പൂര്‍ത്തിയായത്. തറവാട്ടിലെ അംഗങ്ങളുടെ വില്‍പ്പന റജിസ്‌ട്രേഷന്‍ 2007ല്‍ ആരംഭിക്കുകയും 2009 അവസാനിക്കുന്നതിനു മുമ്പ് മുഴുവന്‍ അംഗങ്ങളുടേയും റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയും ചെയ്തു. വീട് വില്‍ക്കുമ്പോള്‍ ഇരുന്നൂറിലേറെ അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് നൂറ്റാണ്ടു മുമ്പ് തലശ്ശേരിക്ക് സമീപത്തെ കരിയാട് പ്രദേശത്തു നിന്നും രണ്ട് സഹോദരിമാരും ഒരു സഹോദരനും മതം മാറി ഇസ്‌ലാം സ്വീകരിച്ച് തലശ്ശേരിയിലെത്തിയാണ് കരിയാടന്‍ ഹൗസ് പണിതതെന്നാണ് പറയപ്പെടുന്നത്. നായര്‍ തറവാടുകളുടെ മാതൃകയില്‍ പണിത വീടിന് പടിപ്പുരയും നടുമുറ്റവും ഉള്‍പ്പെടെയുണ്ടായിരുന്നു. 12 കിടപ്പുമുറികള്‍, 12 പത്തായങ്ങള്‍, ആറ് അകത്തളങ്ങള്‍, രണ്ട് കിണറുകള്‍, താഴെയും

സദാനന്ദന്റെ 'സമയം'

ഇമേജ്
അങ്ങനെ അവരെല്ലാം ചേര്‍ന്ന് അയാളെ വിഡ്ഡിയാക്കി എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആ തീവണ്ടിയില്‍ അന്ന് സദാനന്ദന്‍ മാത്രമായിരുന്നില്ല യാത്ര ചെയ്തത്. മനസ്സില്‍ സ്വരുക്കൂട്ടിവെച്ച കുറേ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടി ഉണ്ടായിരുന്നു തീവണ്ടിയില്‍ അയാളുടെ കൂടെ. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമയും എറണാകുളത്ത് വിവിധ കമ്പനികളില്‍ ജോലിയും ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രണര്‍ഷിപ്പ് ട്രെയിനിംഗും പിന്നെ ആത്മവിശ്വാസവുമാണ് അക്കാലത്ത് സദാനന്ദന്റെ കൈവശമുണ്ടായിരുന്നത്. നെയ്ത്തുകാരനായ എളമ്പിലായി കുഞ്ഞമ്പുവിന്റേയും ശാരദയുടേയും ഒന്‍പത് മക്കളില്‍ മൂന്നാമനായ എളമ്പിലായി സദാനന്ദന്‍ എന്ന 25കാരന് വ്യവസായ സ്ഥാപനം തുടങ്ങാന്‍ ഇതില്‍ക്കൂടുതലൊന്നും ആവശ്യമുണ്ടായിരുന്നില്ല. ഒരു കഥ ഇവിടെ തുടങ്ങുന്നു 1978 ഡിസംബര്‍ 20. തോട്ടടയില്‍ 12 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി അവിടെ കെട്ടിടം പണിത് സ്വപ്നക്കൂടൊരുക്കിയ സദാനന്ദന്റെ വ്യവസായം തുടങ്ങിയത് അന്നായിരുന്നു. ടീ ചെസ്റ്റ് മെറ്റല്‍ ഫിറ്റിംഗ്‌സായിരുന്നു സദാനന്ദന്റെ വിസുശ്രീ ഇന്‍ഡസ്ട്രീസില്‍ നിന്നും ഉത്പാദനം നടത്തിയത്. ചായപ്പൊടി പെട്ടികള്‍ക്ക് ബലം കിട്ടാന്‍ അടിക്കുന്ന ടിന

രാജപാഥകള്‍ തയ്യാറായി; ഇനി വനിതകളുടെ കാലം

ഇമേജ്
''ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയ വനിതാ സംവരണമാണ് അതിന് (രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍) കളമൊരുക്കിയത്. ഭര്‍ത്താവ് രാഷ്ട്രീയത്തില്‍ താത്പര്യമുള്ള ആളാണ്. സംവരണം വന്നപ്പോള്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ പറ്റാതായി. അങ്ങനെയാണ് എനിക്ക് ചാന്‍സ് കിട്ടിയത്. നീ മത്സരിക്ക്, ജയിച്ചാന്‍ ഞാന്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു. എന്നെ അദ്ദേഹത്തിന്റെ ബിനാമിയായി നിര്‍ത്തുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, ജയിച്ച ശേഷം ഞാന്‍ തന്നെ കാര്യങ്ങള്‍ എല്ലാം ചെയ്യാന്‍ തുടങ്ങി. വീട് വിട്ട് വെളിയില്‍ പോകാന്‍ കിട്ടിയ സന്ദര്‍ഭമായിരുന്നു അത്. ഒരുപാട് പേരെ കാണാം. പല സ്ഥലങ്ങളില്‍ പോകാം. വല്ലാത്ത ഒരു സ്വാതന്ത്ര്യം അനുഭവപ്പെട്ടു. അത്രയും കാലം വീട്ടിനുള്ളില്‍, മൂടിയ കതകുകള്‍ക്കുള്ളില്‍ കഴിഞ്ഞ എനിക്ക് അത് വലിയ കാര്യമായിരുന്നു. ഒരുപാട് കാലമായി ഞാന്‍ ആഗ്രഹിക്കുന്ന സംഗതിയായിരുന്നു പുറത്തേക്കുള്ള യാത്രകള്‍. അതുകൊണ്ടുതന്നെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ സ്വയം ചെയ്തു. ഭര്‍ത്താവിന് എന്നെ മനസ്സിലാകുമായിരുന്നു. അദ്ദേഹം ജോലി ചെയ്യാന്‍ എന്നെ അനുവദിച്ചു. ഒന്നിലും ഇടപെട്ടില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഞാന്‍ മത്സരിച്ചത്. മ