പോസ്റ്റുകള്‍

ഭിന്നിപ്പിച്ചു ഭരിക്കാനൊരു ഏകതാ യാത്ര

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കശ്മീരിനും കശ്മീരികള്‍ക്കും ഇന്ത്യയിലെ മറ്റിടങ്ങളിലെ താമസക്കാര്‍ക്കില്ലാത്ത ചില അവകാശങ്ങളുണ്ടെന്ന കാര്യത്തിലും സംശയത്തിന് ലവലേശം വകയില്ല. എന്നിട്ടും രാജ്യം ഭരിച്ച, ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ബി ജെ പിക്ക് ഭയങ്കര സംശയമാണ്- കശ്മീരിന്റേയും കശ്മീരികളുടേയും കാര്യത്തില്‍! ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്തിയാലേ ഇന്ത്യയുടെ മഹത്തായ റിപ്പബ്ലിക്ക് ദിനത്തിന് അര്‍ഥമുണ്ടാവുകയുള്ളു എന്നാണ് ബി ജെ പി നേതാക്കള്‍ പറയുന്നത്. രാജ്യത്ത് ഔദ്യോഗികമായി പതാക ഉയര്‍ത്താന്‍ രാഷ്ട്രപതി മുതലുള്ള ഭരണാധികാരികളുണ്ട്. എന്നിട്ടും ലാല്‍ചൗക്കില്‍ തങ്ങള്‍ തന്നെ പതാക ഉയര്‍ത്തേണ്ടതുണ്ടെന്നായിരുന്നു ബി ജെ പിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉയര്‍ത്തുന്ന പതാകയൊക്കെ ഒരു പതാകയാണോ. തങ്ങളുടെ കൂട്ടത്തിലുള്ള ഏതെങ്കിലുമൊരു 'കടുത്ത രാജ്യസ്‌നേഹി'തന്നെ അതിനു വേണ്ടതുണ്ടല്ലോ എന്നത്രെ ബി ജെ പിയുടെ ചിന്ത. രാജ്യം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്നു. നാളുകള്‍ കഴിയുന്തോറും പെട്രോള്‍ വില വാണം പോലെ ഉയരുന്നു. സാധാരണക്കാരന് ജീവിക്കാന്‍ ഏറെ പ്രയാസമാണ് അനുഭവപ്പെടുന്ന

രണ്ട് നൂറ്റാണ്ടിന്റെ സാക്ഷിയും കാലയവനികയിലേക്ക്

ഇമേജ്
രണ്ട് നൂറ്റാണ്ടിന്റെ സാക്ഷിയും വിട പറയുന്നു. തലശ്ശേരിയിലെ പൗരാണിക മുസ്‌ലിം തറവാടുകളിലൊന്നായ കരിയാടന്‍ ഹൗസ് പൊളിച്ചു തുടങ്ങി. ഇതോടെ തലശ്ശേരിയില്‍ തലയുയര്‍ത്തി നിന്ന മുസ്‌ലിം തറവാടുകളുടെ എണ്ണം അംഗുലീപരിമിതമായി. രണ്ട് നൂറ്റാണ്ടു മുമ്പ് പണിത ഭവനം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൂട്ടിയിട്ട നിലയിലായിരുന്നു. 2007 തുടക്കത്തില്‍ വില്‍പനയ്ക്കുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും 2009 പകുതിയോടെയാണ് പൂര്‍ത്തിയായത്. തറവാട്ടിലെ അംഗങ്ങളുടെ വില്‍പ്പന റജിസ്‌ട്രേഷന്‍ 2007ല്‍ ആരംഭിക്കുകയും 2009 അവസാനിക്കുന്നതിനു മുമ്പ് മുഴുവന്‍ അംഗങ്ങളുടേയും റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയും ചെയ്തു. വീട് വില്‍ക്കുമ്പോള്‍ ഇരുന്നൂറിലേറെ അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് നൂറ്റാണ്ടു മുമ്പ് തലശ്ശേരിക്ക് സമീപത്തെ കരിയാട് പ്രദേശത്തു നിന്നും രണ്ട് സഹോദരിമാരും ഒരു സഹോദരനും മതം മാറി ഇസ്‌ലാം സ്വീകരിച്ച് തലശ്ശേരിയിലെത്തിയാണ് കരിയാടന്‍ ഹൗസ് പണിതതെന്നാണ് പറയപ്പെടുന്നത്. നായര്‍ തറവാടുകളുടെ മാതൃകയില്‍ പണിത വീടിന് പടിപ്പുരയും നടുമുറ്റവും ഉള്‍പ്പെടെയുണ്ടായിരുന്നു. 12 കിടപ്പുമുറികള്‍, 12 പത്തായങ്ങള്‍, ആറ് അകത്തളങ്ങള്‍, രണ്ട് കിണറുകള്‍, താഴെയും

സദാനന്ദന്റെ 'സമയം'

ഇമേജ്
അങ്ങനെ അവരെല്ലാം ചേര്‍ന്ന് അയാളെ വിഡ്ഡിയാക്കി എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആ തീവണ്ടിയില്‍ അന്ന് സദാനന്ദന്‍ മാത്രമായിരുന്നില്ല യാത്ര ചെയ്തത്. മനസ്സില്‍ സ്വരുക്കൂട്ടിവെച്ച കുറേ സ്വപ്നങ്ങളും പ്രതീക്ഷകളും കൂടി ഉണ്ടായിരുന്നു തീവണ്ടിയില്‍ അയാളുടെ കൂടെ. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമയും എറണാകുളത്ത് വിവിധ കമ്പനികളില്‍ ജോലിയും ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രണര്‍ഷിപ്പ് ട്രെയിനിംഗും പിന്നെ ആത്മവിശ്വാസവുമാണ് അക്കാലത്ത് സദാനന്ദന്റെ കൈവശമുണ്ടായിരുന്നത്. നെയ്ത്തുകാരനായ എളമ്പിലായി കുഞ്ഞമ്പുവിന്റേയും ശാരദയുടേയും ഒന്‍പത് മക്കളില്‍ മൂന്നാമനായ എളമ്പിലായി സദാനന്ദന്‍ എന്ന 25കാരന് വ്യവസായ സ്ഥാപനം തുടങ്ങാന്‍ ഇതില്‍ക്കൂടുതലൊന്നും ആവശ്യമുണ്ടായിരുന്നില്ല. ഒരു കഥ ഇവിടെ തുടങ്ങുന്നു 1978 ഡിസംബര്‍ 20. തോട്ടടയില്‍ 12 സെന്റ് സ്ഥലം സ്വന്തമായി വാങ്ങി അവിടെ കെട്ടിടം പണിത് സ്വപ്നക്കൂടൊരുക്കിയ സദാനന്ദന്റെ വ്യവസായം തുടങ്ങിയത് അന്നായിരുന്നു. ടീ ചെസ്റ്റ് മെറ്റല്‍ ഫിറ്റിംഗ്‌സായിരുന്നു സദാനന്ദന്റെ വിസുശ്രീ ഇന്‍ഡസ്ട്രീസില്‍ നിന്നും ഉത്പാദനം നടത്തിയത്. ചായപ്പൊടി പെട്ടികള്‍ക്ക് ബലം കിട്ടാന്‍ അടിക്കുന്ന ടിന

രാജപാഥകള്‍ തയ്യാറായി; ഇനി വനിതകളുടെ കാലം

ഇമേജ്
''ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കിയ വനിതാ സംവരണമാണ് അതിന് (രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍) കളമൊരുക്കിയത്. ഭര്‍ത്താവ് രാഷ്ട്രീയത്തില്‍ താത്പര്യമുള്ള ആളാണ്. സംവരണം വന്നപ്പോള്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ പറ്റാതായി. അങ്ങനെയാണ് എനിക്ക് ചാന്‍സ് കിട്ടിയത്. നീ മത്സരിക്ക്, ജയിച്ചാന്‍ ഞാന്‍ കാര്യങ്ങള്‍ നോക്കിക്കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു. എന്നെ അദ്ദേഹത്തിന്റെ ബിനാമിയായി നിര്‍ത്തുകയായിരുന്നു ഉദ്ദേശ്യം. പക്ഷേ, ജയിച്ച ശേഷം ഞാന്‍ തന്നെ കാര്യങ്ങള്‍ എല്ലാം ചെയ്യാന്‍ തുടങ്ങി. വീട് വിട്ട് വെളിയില്‍ പോകാന്‍ കിട്ടിയ സന്ദര്‍ഭമായിരുന്നു അത്. ഒരുപാട് പേരെ കാണാം. പല സ്ഥലങ്ങളില്‍ പോകാം. വല്ലാത്ത ഒരു സ്വാതന്ത്ര്യം അനുഭവപ്പെട്ടു. അത്രയും കാലം വീട്ടിനുള്ളില്‍, മൂടിയ കതകുകള്‍ക്കുള്ളില്‍ കഴിഞ്ഞ എനിക്ക് അത് വലിയ കാര്യമായിരുന്നു. ഒരുപാട് കാലമായി ഞാന്‍ ആഗ്രഹിക്കുന്ന സംഗതിയായിരുന്നു പുറത്തേക്കുള്ള യാത്രകള്‍. അതുകൊണ്ടുതന്നെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ സ്വയം ചെയ്തു. ഭര്‍ത്താവിന് എന്നെ മനസ്സിലാകുമായിരുന്നു. അദ്ദേഹം ജോലി ചെയ്യാന്‍ എന്നെ അനുവദിച്ചു. ഒന്നിലും ഇടപെട്ടില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഞാന്‍ മത്സരിച്ചത്. മ

രണ്ടു പെരുന്നാള്‍ കഥകള്‍

ഇമേജ്
ഒന്ന് കൂട്ടുകുടുംബങ്ങളുടെ പെരുന്നാള്‍ പെരുന്നാള്‍ തലേന്ന് രാത്രി വലിയ വീട് മുഴുവന്‍ വെളിച്ചമായിരിക്കും. നാളെ കുടുംബത്തിലെ മുഴുവനാളുകളും ഒത്തുചേരുന്ന സന്തോഷമായിരിക്കും തറവാട്ടിന്. പെരുന്നാള്‍ തലേന്ന് രാത്രി വീട് ഉറങ്ങുമ്പോള്‍ ഏറെ വൈകിയിരിക്കും. കുട്ടികളുടെ കശപിശയും പെരുന്നാള്‍ വസ്ത്രങ്ങള്‍ എടുത്തുവെക്കലും സ്ത്രീകളുടെ പെരുന്നാള്‍ ഒരുക്കവുമൊക്കെ കഴിയുമ്പോഴേക്കും നേരം ഏറെ വൈകിയിട്ടുണ്ടാകും. നോമ്പിന്റെ അവസാന നാളില്‍ മഗ്‌രിബ് ബാങ്ക് കഴിയുമ്പോഴേക്കും ആകാശത്തിന് വല്ലാത്ത ചോപ്പ് നിറമായിരിക്കും. വീട്ടിലെ 'പെണ്ണുങ്ങള്‍' (വടക്കേ മലബാറില്‍ സ്ത്രീകളെ പെണ്ണുങ്ങള്‍ എന്നാണ് പറയുക, മലപ്പുറത്ത് അതിന് ഭാര്യ എന്ന അര്‍ഥവും) കൈയ്യിലണിയുന്ന മൈലാഞ്ചി പോലെ വല്ലാത്ത ചോപ്പ്. നോമ്പ് തുറന്നു കഴിഞ്ഞയുടന്‍ തക്ബീറിന്റെ മന്ത്രധ്വനികളായി. ആണ്‍കുട്ടികള്‍ പടക്കം പൊട്ടിച്ച് രസിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ പട പുറത്തേ 'നീറായി'യിലെ (അടുക്കള) അമ്മിയില്‍ മൈലാഞ്ചി അരക്കുന്ന തിരക്കിലായിരിക്കും. രാത്രി മുഴുവന്‍ മൈലാഞ്ചി കൈകളിലിട്ട്, മൊഞ്ചുള്ള വിരലുകളിലെ ചോപ്പ് മുഴുവന്‍ കിടക്കയ്ക്കും പായയ്ക്കും കൂടി നല്കിയാലേ അവര്‍ക

നോമ്പിന്റെ സുഗന്ധം തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്ന് തായത്തെരുവിലേക്ക്

ഇമേജ്
നോമ്പ് ആദ്യം സുഗന്ധമായാണ് അനുഭവപ്പെടുക. തുടക്കം മാത്രമല്ല, ഞങ്ങള്‍ തലശ്ശേരിക്കാര്‍ക്ക് റമദാനെന്നാല്‍ ആദ്യം മുതല്‍ അവസാനം വരെ സുഗന്ധത്തിന്റെ അകമ്പടിയുള്ള മാസമാണ്. ഞങ്ങളുടെ പ്രൗഢവും ഗംഭീരവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തീന്മേശകളെ ഉയര്‍ച്ച താഴ്ചകളില്ലാതെ അലങ്കരിക്കുന്നത് ഈ മാസത്തിലാണ്. ഞങ്ങളുടെ ഭക്ഷണ രീതികളെ മറ്റുള്ളവര്‍ എന്തുപറയുന്നെന്നും എന്ത് വിളിക്കുന്നുവെന്നും ഞങ്ങളാരും പരിഗണിക്കാറേയില്ല. പേര്‍ത്തും പേര്‍ത്തും ഞങ്ങളുടെ ഭക്ഷണ രീതികളെ കളിയാക്കുകയും അതിശയത്തോടെ കാണുകയുമൊക്കെ ചെയ്ത പലരും പിന്നീട് അതിഥികളായി ഇവയൊക്കെ കഴിക്കുകയും അനുമോദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത് വേറെ കഥ. നോമ്പിന്റെ ആദ്യ സുഗന്ധം അടിച്ചു കയറുക പള്ളികളില്‍ നിന്നാണ്. നോമ്പ് തുടങ്ങാന്‍ കഷ്ടിച്ച് ഒരാഴ്ച ബാക്കിയുണ്ടാകുമ്പോഴായിരിക്കും പള്ളികളില്‍ വെള്ള പൂശുകയും പഴയ പുല്‍പ്പായകള്‍ മാറ്റി പുതിയത് വിരിക്കുകയും ചെയ്യുക. നോമ്പിന് പുതിയ പായയുടെ മണം കൂടിയുണ്ട്. പള്ളിച്ചുമരിലടിച്ച ചുണ്ണാമ്പിന്റേയും പുതിയ പായകളുടേയും മണവും നോമ്പ് എത്തിയെന്ന് ഓര്‍മ്മിപ്പിക്കും. നോമ്പ് സുഗന്ധമായി പിന്നെ അറിയുക ഉന്നക്കായയുടേയും ഇറച്ചിപ്പത്തിലിന്റേയും കോഴിയട

ക്ലാസ്സ്മേറ്റ്‌സ്

ഇമേജ്
വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന യുവത്വം പാടിത്തീര്‍ക്കുന്നു. മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം... വീട്ടില്‍ പണിയൊതുക്കി, മകളുടെ കുട്ടിയെ അടുത്ത വീട്ടിലാക്കി, സൊറ പറഞ്ഞ്, കയറ്റം കയറി, വിശാലമായ കുന്നിന്‍പുറത്തെ വളര്‍ന്നുപൊങ്ങിയ പുല്ലുകള്‍ വകഞ്ഞുമാറ്റി, കംബ്ലാരി ഇ കെ നായനാര്‍ സ്മാരക വായനശാലയിലെ അക്ഷയ ക്ലാസ്സ് മുറിയില്‍ മൂവര്‍ സംഘമെത്തിയത് പഠിക്കാനാണ്- കംപ്യൂട്ടര്‍ പഠിക്കാന്‍! കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തിനു സമീപം വള്ള്യാട് പട്ടികവര്‍ഗ്ഗ കോളനിയിലെ 66 വയസ്സുകാരി എം ചിയ്യയിയും 60 വയസ്സുള്ള കിഴക്കെ പുരയില്‍ ജാനകിയും 52കാരി പെരിങ്കൊളവന്‍ നാരായണിയും ക്ലാസ്‌മേറ്റ്‌സാണ്. വെറും ക്ലാസ്സ്‌മേറ്റ്‌സല്ല- ഇ ക്ലാസ്‌മേറ്റ്‌സ്. മൂന്നു പേരും ഒരുമിച്ചാണ് കംപ്യൂട്ടര്‍ ക്ലാസ്സിനു പോയിരുന്നത്. മുമ്പൊരിക്കലും അവര്‍ പഠിക്കാന്‍ പോയിട്ടില്ല, സ്‌കൂളിലും കുടിപ്പള്ളിക്കൂടകത്തിലുമൊന്നും അവര്‍ പഠിച്ചിട്ടേയില്ല. പിന്നെ, ഇപ്പോഴെന്താണിങ്ങനെ! ചീയ്യയിയുടേയും ജാനകിയുടേയും നാരായണിയുടേയും മക്കളൊക്കെ സ്‌കൂളിലും കോളെജിലും പോയിട്ടുണ്ട്. എന്നാല്‍ അവരാരും കംപ്യൂട്ടര്‍ പഠിച്ചിട്ടില്ല. അമ്മമാര്