പോസ്റ്റുകള്‍

രണ്ടു പെരുന്നാള്‍ കഥകള്‍

ഇമേജ്
ഒന്ന് കൂട്ടുകുടുംബങ്ങളുടെ പെരുന്നാള്‍ പെരുന്നാള്‍ തലേന്ന് രാത്രി വലിയ വീട് മുഴുവന്‍ വെളിച്ചമായിരിക്കും. നാളെ കുടുംബത്തിലെ മുഴുവനാളുകളും ഒത്തുചേരുന്ന സന്തോഷമായിരിക്കും തറവാട്ടിന്. പെരുന്നാള്‍ തലേന്ന് രാത്രി വീട് ഉറങ്ങുമ്പോള്‍ ഏറെ വൈകിയിരിക്കും. കുട്ടികളുടെ കശപിശയും പെരുന്നാള്‍ വസ്ത്രങ്ങള്‍ എടുത്തുവെക്കലും സ്ത്രീകളുടെ പെരുന്നാള്‍ ഒരുക്കവുമൊക്കെ കഴിയുമ്പോഴേക്കും നേരം ഏറെ വൈകിയിട്ടുണ്ടാകും. നോമ്പിന്റെ അവസാന നാളില്‍ മഗ്‌രിബ് ബാങ്ക് കഴിയുമ്പോഴേക്കും ആകാശത്തിന് വല്ലാത്ത ചോപ്പ് നിറമായിരിക്കും. വീട്ടിലെ 'പെണ്ണുങ്ങള്‍' (വടക്കേ മലബാറില്‍ സ്ത്രീകളെ പെണ്ണുങ്ങള്‍ എന്നാണ് പറയുക, മലപ്പുറത്ത് അതിന് ഭാര്യ എന്ന അര്‍ഥവും) കൈയ്യിലണിയുന്ന മൈലാഞ്ചി പോലെ വല്ലാത്ത ചോപ്പ്. നോമ്പ് തുറന്നു കഴിഞ്ഞയുടന്‍ തക്ബീറിന്റെ മന്ത്രധ്വനികളായി. ആണ്‍കുട്ടികള്‍ പടക്കം പൊട്ടിച്ച് രസിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ പട പുറത്തേ 'നീറായി'യിലെ (അടുക്കള) അമ്മിയില്‍ മൈലാഞ്ചി അരക്കുന്ന തിരക്കിലായിരിക്കും. രാത്രി മുഴുവന്‍ മൈലാഞ്ചി കൈകളിലിട്ട്, മൊഞ്ചുള്ള വിരലുകളിലെ ചോപ്പ് മുഴുവന്‍ കിടക്കയ്ക്കും പായയ്ക്കും കൂടി നല്കിയാലേ അവര്‍ക

നോമ്പിന്റെ സുഗന്ധം തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്ന് തായത്തെരുവിലേക്ക്

ഇമേജ്
നോമ്പ് ആദ്യം സുഗന്ധമായാണ് അനുഭവപ്പെടുക. തുടക്കം മാത്രമല്ല, ഞങ്ങള്‍ തലശ്ശേരിക്കാര്‍ക്ക് റമദാനെന്നാല്‍ ആദ്യം മുതല്‍ അവസാനം വരെ സുഗന്ധത്തിന്റെ അകമ്പടിയുള്ള മാസമാണ്. ഞങ്ങളുടെ പ്രൗഢവും ഗംഭീരവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തീന്മേശകളെ ഉയര്‍ച്ച താഴ്ചകളില്ലാതെ അലങ്കരിക്കുന്നത് ഈ മാസത്തിലാണ്. ഞങ്ങളുടെ ഭക്ഷണ രീതികളെ മറ്റുള്ളവര്‍ എന്തുപറയുന്നെന്നും എന്ത് വിളിക്കുന്നുവെന്നും ഞങ്ങളാരും പരിഗണിക്കാറേയില്ല. പേര്‍ത്തും പേര്‍ത്തും ഞങ്ങളുടെ ഭക്ഷണ രീതികളെ കളിയാക്കുകയും അതിശയത്തോടെ കാണുകയുമൊക്കെ ചെയ്ത പലരും പിന്നീട് അതിഥികളായി ഇവയൊക്കെ കഴിക്കുകയും അനുമോദിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നത് വേറെ കഥ. നോമ്പിന്റെ ആദ്യ സുഗന്ധം അടിച്ചു കയറുക പള്ളികളില്‍ നിന്നാണ്. നോമ്പ് തുടങ്ങാന്‍ കഷ്ടിച്ച് ഒരാഴ്ച ബാക്കിയുണ്ടാകുമ്പോഴായിരിക്കും പള്ളികളില്‍ വെള്ള പൂശുകയും പഴയ പുല്‍പ്പായകള്‍ മാറ്റി പുതിയത് വിരിക്കുകയും ചെയ്യുക. നോമ്പിന് പുതിയ പായയുടെ മണം കൂടിയുണ്ട്. പള്ളിച്ചുമരിലടിച്ച ചുണ്ണാമ്പിന്റേയും പുതിയ പായകളുടേയും മണവും നോമ്പ് എത്തിയെന്ന് ഓര്‍മ്മിപ്പിക്കും. നോമ്പ് സുഗന്ധമായി പിന്നെ അറിയുക ഉന്നക്കായയുടേയും ഇറച്ചിപ്പത്തിലിന്റേയും കോഴിയട

ക്ലാസ്സ്മേറ്റ്‌സ്

ഇമേജ്
വെള്ളിത്തിരയില്‍ നിറഞ്ഞാടുന്ന യുവത്വം പാടിത്തീര്‍ക്കുന്നു. മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം... വീട്ടില്‍ പണിയൊതുക്കി, മകളുടെ കുട്ടിയെ അടുത്ത വീട്ടിലാക്കി, സൊറ പറഞ്ഞ്, കയറ്റം കയറി, വിശാലമായ കുന്നിന്‍പുറത്തെ വളര്‍ന്നുപൊങ്ങിയ പുല്ലുകള്‍ വകഞ്ഞുമാറ്റി, കംബ്ലാരി ഇ കെ നായനാര്‍ സ്മാരക വായനശാലയിലെ അക്ഷയ ക്ലാസ്സ് മുറിയില്‍ മൂവര്‍ സംഘമെത്തിയത് പഠിക്കാനാണ്- കംപ്യൂട്ടര്‍ പഠിക്കാന്‍! കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരത്തിനു സമീപം വള്ള്യാട് പട്ടികവര്‍ഗ്ഗ കോളനിയിലെ 66 വയസ്സുകാരി എം ചിയ്യയിയും 60 വയസ്സുള്ള കിഴക്കെ പുരയില്‍ ജാനകിയും 52കാരി പെരിങ്കൊളവന്‍ നാരായണിയും ക്ലാസ്‌മേറ്റ്‌സാണ്. വെറും ക്ലാസ്സ്‌മേറ്റ്‌സല്ല- ഇ ക്ലാസ്‌മേറ്റ്‌സ്. മൂന്നു പേരും ഒരുമിച്ചാണ് കംപ്യൂട്ടര്‍ ക്ലാസ്സിനു പോയിരുന്നത്. മുമ്പൊരിക്കലും അവര്‍ പഠിക്കാന്‍ പോയിട്ടില്ല, സ്‌കൂളിലും കുടിപ്പള്ളിക്കൂടകത്തിലുമൊന്നും അവര്‍ പഠിച്ചിട്ടേയില്ല. പിന്നെ, ഇപ്പോഴെന്താണിങ്ങനെ! ചീയ്യയിയുടേയും ജാനകിയുടേയും നാരായണിയുടേയും മക്കളൊക്കെ സ്‌കൂളിലും കോളെജിലും പോയിട്ടുണ്ട്. എന്നാല്‍ അവരാരും കംപ്യൂട്ടര്‍ പഠിച്ചിട്ടില്ല. അമ്മമാര്

മുത്തങ്ങയില്‍ നിന്ന് വെള്ളാരങ്കുന്നിലേക്കുള്ള ദൂരം

എളുപ്പത്തില്‍ ഉത്തരം പറയാനാണെങ്കില്‍ ചോദ്യം ഇതാണ് - വയനാട്ടിലെ മുത്തങ്ങയില്‍ നിന്നും വെള്ളാരങ്കുന്നിലേക്ക് എത്രദൂരമുണ്ടാകും? റോഡ് മാര്‍ഗ്ഗമാണെങ്കില്‍ അന്‍പത് കിലോമീറ്ററില്‍ താഴെ എന്ന് ഒറ്റവാക്കില്‍ പറഞ്ഞൊഴിയാം. അത് വയനാടിന്റെ ഭൂമിശാസ്ത്രം അറിയുന്നവര്‍ക്ക് മാത്രം. എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാതലം അറിയുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ മുത്തങ്ങ വനഭൂമിയില്‍ നിന്നും കല്പറ്റ നഗരത്തിലെ വെള്ളാരങ്കുന്നിലേക്കുള്ള ദൂരം അത്രയൊന്നുമല്ല. 1992- 93 കാലത്ത് മുത്തങ്ങ വനഭൂമിയില്‍ അവകാശം സ്ഥാപിച്ച സി കെ ജാനുവിന്റേയും എം ഗീതാനന്ദന്റേയും ആദിവാസി ഗോത്രമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് 2010ല്‍ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതി പ്രവര്‍ത്തകര്‍ വെള്ളാരങ്കുന്നില്‍ അവകാശം സ്ഥാപിച്ചത്. ആദ്യത്തേത് കൊടുവനംമാണെങ്കില്‍ രണ്ടാമത്തേത് നഗരത്തിനു സമീപത്തെ 'കുഞ്ഞുമല'യാണെന്ന് മാത്രം. മുത്തങ്ങയുടെ അവകാശികള്‍ സര്‍ക്കാരും വനം വകുപ്പുമാണെങ്കില്‍ വെള്ളാരങ്കുന്നിന് മുദ്രക്കടലാസില്‍ പേരുള്ള ഉടമസ്ഥരുണ്ട്. വയനാട്ടിലെ ആദിവാസികളായ ആദിവാസികള്‍ മുഴുവന്‍ മണ്ണും വീടും കിട്ടുമെന്ന് കരുത

ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല

ഇമേജ്
ഹൈദരബാദ് സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ചെയര്‍മാനാണ് സോഷ്യല്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ. ഇന്ത്യന്‍ ജാതി സമ്പ്രദായത്തിനെതിരെ ആശയസമരം നടത്താന്‍ മുന്‍പന്തിയിലുള്ള കാഞ്ച ഐലയ്യ ഹിന്ദുത്വത്തിനെതിരെയുള്ള സമര പോരാട്ടങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്ന പേരിലാണ് ഏറെ അറിയപ്പെടുന്നത്. 1952 ഒക്‌ടോബര്‍ അഞ്ചിന് ആന്ധ്രപ്രദേശിലെ വാറങ്കല്‍ ജില്ലയിലെ പപ്പയ്യാപ്പേട്ട് ഗ്രാമത്തില്‍ കുറുമ ഗൊല്ലയെന്ന പിന്നാക്ക വിഭാഗത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ കുടുംബ തൊഴില്‍ ആടിനെ മേയ്ക്കലായിരുന്നു. സംവരണാടിസ്ഥാനത്തില്‍ സീറ്റ് ലഭിച്ചതുകൊണ്ടുമാത്രമാണ് കാഞ്ച ഐലയ്യക്ക് പഠനം തുടരാനായത്. ബിരുദതലം വരെ തെലുങ്ക് മീഡിയത്തിലായിരുന്നു പഠനം. 1985ല്‍ ആന്ധ്രയിലെ മഹാബുബ്‌നഗര്‍ ജില്ലയില്‍ ദാരിദ്ര്യത്തെ തുടര്‍ന്ന് പട്ടിണി മരണമുണ്ടായപ്പോള്‍ അദ്ദേഹം സൗജന്യ ഭക്ഷണശാലകള്‍ ആരംഭിച്ചു. പട്ടിണിപ്പാവങ്ങള്‍ക്കു വേണ്ടിയുള്ള ഭക്ഷണശാലകളിലൂടെ ജാതീയതക്കും ദലിത് പിന്നാക്കാവസ്ഥക്കുമെതിരെ പ്രചരണം നടത്തി. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഡോ. കാഞ്ച ഐലയ്യ ഇന്ത്യയിലെ തൊട്ടുകൂടായ്മയ്ക്കും ജാതീയതയ്ക്കും നിരക്ഷരതക്കുമെതിരെ പൊ

പൂക്കാരി പെണ്ണുങ്ങള്‍

ഇമേജ്
വടക്കോട്ടേക്കുള്ള രാത്രിവണ്ടിക്ക് എപ്പോഴും ചീഞ്ഞ നാറ്റമാണ്. അര്‍ധരാത്രിയോടെ എത്തുന്ന തീവണ്ടിയിലെ യാത്രക്കാരില്‍ ഏറിയപങ്കും പാതി മയക്കത്തിലായിരിക്കും. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന വണ്ടിക്ക് ആദ്യം അനുഭവപ്പെടുക തമിഴന്റെ മണമാണ്. പഴകിയ ഇരുമ്പിന്റെ പരമ്പരാഗത തീവണ്ടി മണത്തിനപ്പുറമാണ് അത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ചാഞ്ഞും ചെരിഞ്ഞും ഒടിഞ്ഞുമൊക്കെ ഉറങ്ങുന്ന തമിഴന്മാരും തമിഴത്തികളും. മുകളിലെ ബെര്‍ത്തില്‍ പാന്‍ വായിലിട്ട് ചവച്ച് ഉറക്കത്തിലോ ഉണര്‍ച്ചയിലോ എന്നറിയാതെ ജോലിയും തേടി കേരളത്തിലേക്ക് വരുന്ന ബീഹാറികളും ബംഗാളികളും. തീവണ്ടിയുടെ വെറും നിലത്ത് സ്വയമറിയാതെ ഉറങ്ങുന്നവര്‍. ഉറക്കെ കരയുന്ന കുഞ്ഞിനെ താരാട്ടുപാടാന്‍ ബര്‍ത്തുകള്‍ ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ തൊട്ടില്‍. ഭിക്ഷക്കാരും തെരുവ് തെണ്ടികളും വേശ്യകളും ആരുമറിയാതെ നാടുവിടുന്നവരുമെല്ലാമുണ്ടാകും കാലുകുത്താന്‍ ഇടമില്ലാത്ത ബോഗിയില്‍. എല്ലാം ചേരുമ്പോള്‍ വടക്കോട്ടേക്കുള്ള രാത്രി വണ്ടിയുടെ ചിത്രമായി. ഇതേ വണ്ടിയുടെ തെക്കന്‍ യാത്രയിലും തിരക്ക് ഇതുപോലെ തന്നെ. അന്ന്, നേരത്തെ എത്തിയ തീവണ്ടിയില്‍ യാത്രക്കാരും കുറവായിരുന്നു. അവധി ദിവസത്തിന്റെ ആലസ്യത്

നാടകാന്തം അറസ്റ്റ്

ഇമേജ്
അബ്ദുന്നാസര്‍ മഅ്ദനി കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് പതിറ്റാണ്ട് കാലമാകുന്നു. ഈ കാലം കൊണ്ട് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരു പേരായി മാറാന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ 'വളര്‍ച്ച' സൂചിപ്പിക്കുന്നത്. ആദ്യകാലത്ത് മനോഹരമായ ശൈലിയില്‍ മതപ്രസംഗവും പിന്നീട് അതിനേക്കാള്‍ നല്ല ശൈലിയില്‍ ഉശിരന്‍ പ്രസംഗങ്ങളും നടത്തിയ മഅ്ദനി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രയില്‍ 'കരിമ്പൂച്ചകളെ' കൂടെക്കൂട്ടിയും സമൂഹത്തെ 'ഞെട്ടിച്ചിരുന്നു'. അതേ മഅ്ദനിയാണ് പിന്നീട് കേരളത്തിന്റേയും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടേയും മുമ്പില്‍ ഗംഭീരമായൊരു ചോദ്യചിഹ്നമായി മാറിയത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് ഇന്ത്യയുടെ അടിസ്ഥാന നീതിശാസ്ത്രം. പക്ഷേ, വിചാരണ കൂടാതെ ഒരാളെ എത്രകാലം തടവിലിടാമെന്നതിന് ഇവിടെ കൈയ്യും കണക്കുമില്ല. പണ്ട്, ബ്രിട്ടീഷുകാരുടെ കാലത്ത് അന്തമാന്‍ ജയിലില്‍ അകപ്പെട്ടവരെ പോലെ യാതൊരു അന്തവും കുന്തവുമില്ലാത്ത ശിക്ഷാ വിധിയായിരുന്നു അബ്ദുന്നാസര്‍ മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലില്‍