പോസ്റ്റുകള്‍

മയ്യഴിപ്പുഴ പിന്നേയും ഒഴുകുന്നുണ്ട്

ഇമേജ്
''കുറ്റിയാടി മലകളുടെ മുകളില്‍ നിന്ന് ഉത്ഭവിച്ച്, പേരുമാറ്റി, കനകമലയുടെ നിഴലിലൂടെ, ദാസന്റെ കാല്ക്കലിലൂടെ മയ്യഴിപ്പുഴ മയ്യഴിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.''- ഒരു കാലത്ത് മലയാള സാഹിത്യത്തേയും സാഹിത്യ ആസ്വാദകരേയും ഏറെ ആകര്‍ഷിച്ച നോവലില്‍ നിന്നുള്ള വരികള്‍. എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മലയാള സാഹിത്യത്തില്‍ പിറവികൊണ്ടിട്ട് മൂന്നര പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അക്കാലത്തിനിടയില്‍ മയ്യഴിപ്പുഴയിലൂടെ എത്രയോ വെള്ളം ഒഴുകിപ്പോയി. മീന്‍പിടിക്കാന്‍ എത്രയോ തോണിക്കാര്‍ കടന്നുപോയി. നോവല്‍ വായിച്ച ആവേശത്തില്‍ ആരൊക്കെയോ മയ്യഴിയേയും പുഴയേയും കാണാന്‍ തീവണ്ടിയും ബസ്സും കയറി മയ്യഴിയില്‍ വന്നു. നോവലിലെ മയ്യഴിയും യഥാര്‍ഥ മയ്യഴിയും രണ്ടാണെന്ന തിരിച്ചറിവില്‍ അന്താളിച്ചു പോയ കുറേപേരെങ്കിലുമുണ്ടാകും. അങ്ങനെയുള്ള മയ്യഴിയിലൂടെ ഒരു യാത്ര. നോവലിലെ സ്ഥലങ്ങളിലൂടെ മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ചരിക്കുമ്പോള്‍ എന്തൊക്കെയാണ് കാണാനുണ്ടാവുക? മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവും ലെസ്ലി സായ്‌വിന്റെ കുതിരയും കുറമ്പിയും കൗസുവും ദാസനും ചന്ദ്രികയും കരടി സായ്‌വും ബാന്റ് സംഘത്തിലെ കുഴല്‍ വിളിക്കാരന്‍ കണാരി

ആഴ്ന്നിറങ്ങുന്ന നീലപ്പല്ലുകള്‍

ഇമേജ്
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ് നവസാങ്കേതികത ആകാശം മുട്ടുവോളം വളര്‍ന്നു പോയത്. 1990കളുടെ അവസാനത്തോടെയാണ് കേരളത്തില്‍ മൊബൈല്‍ ഫോണുകള്‍ കടന്നു വന്നത്. തുടക്കത്തില്‍ സാധാരണക്കാരോട് വലിയ ചങ്ങാത്തം കാണിക്കാതിരുന്ന മൊബൈല്‍ ഫോണുകള്‍ രണ്ടായിരാമാണ്ടിന്റെ ആദ്യപതിറ്റാണ്ട് പകുതിയാവുമ്പോഴേക്കും എല്ലാവരുടേയും കീശയിലൊതുങ്ങുന്ന കിങ്ങിണിപ്പെട്ടിയായി. വിളിക്കാനും വിളി കേള്‍ക്കാനുമുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സകല തുരുപ്പു ചീട്ടുകളും ഇണക്കിച്ചേര്‍ത്ത കണ്ണിയായി മാറിയതും ഇക്കാലത്താണ്. വലുപ്പം ഏറെയുള്ള, കേള്‍ക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്ന ഫോണുകളില്‍ നിന്നും മൂന്നാം തലമുറ (ജി 3) ഫോണിലെത്തിയതോടെ മാറ്റം വിപ്ലവകരമായി. കാസര്‍ക്കോട് നില്‍ക്കുന്ന വ്യക്തി താനിപ്പോള്‍ തിരുവനന്തപുരത്താണെന്ന് യാതൊരു സങ്കോചവും കൂടാതെ മൊബൈല്‍ ഫോണിലൂടെ വിളിച്ചു പറയുന്നത് കാണുന്നതും കേള്‍ക്കുന്നതും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. മൂന്നാം തലമുറ ഫോണുകളുടെ കടന്നു വരവ് ഇത്തരം 'സിംപിള്‍' കളവുകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞേക്കാനുള്ള സാധ്യതയുണ്ട്. കാരണം ഫോണ്‍ അറ്റന്റ് ചെയ്യുന്ന വ്യക്തി

2515 തിരുവനന്തപുരം-ഗോഹട്ടി സൂപ്പര്‍ഫാസ്റ്റ്

ഇമേജ്
''യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും ഗോഹട്ടി വരെ പോകുന്ന 2515ാം നമ്പര്‍ തിരുവനന്തപുരം- ഗോഹട്ടി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ് 12 മണി 45 മിനുട്ടുകള്‍ക്ക് മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറപ്പെടുന്നതാണ്''. അനൗണ്‍സ്‌മെന്റ് മലയാളത്തിലാണെങ്കിലും ഈ തീവണ്ടിയില്‍ പോകാനുള്ള യാത്രക്കാര്‍ ഏറെയും മലയാളികളല്ല. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്നതു മുതല്‍ സൂചികുത്താന്‍ ഇടമില്ലാതെ യാത്ര തുടങ്ങുന്ന ഒരു തീവണ്ടിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. ''പറഞ്ഞല്ലോ, എന്റെ പേര് തിരുവനന്തപുരം- ഗോഹട്ടി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്. ഇത് ഗോഹട്ടിയിലേക്കുള്ള യാത്ര. ഞായറാഴ്ചകളില്‍ എന്റെ പതിവ് ഷെഡ്യൂള്‍ ഉച്ചക്ക് 12.45നാണ്. ഇവിടുന്ന് പുറപ്പെട്ട് നാലാം ദിവസം അതായത് ബുധനാഴ്ച പുലര്‍ച്ചെ 5.50ന് ഗോഹട്ടിയിലെത്തും. അസമിലെ മഞ്ഞും തണുപ്പും മഴയും വെള്ളപ്പൊക്കവും വരള്‍ച്ചയുമൊക്കെ ഏറ്റ് അവിടെ തന്നെ കിടക്കാമെന്നും കിതപ്പകറ്റാമെന്നും കരുതിയെങ്കില്‍ തെറ്റി. രാവിലെ ആറര മണിയോടെ ഗോഹട്ടി സ്റ്റേഷനോട് വിട പറഞ്ഞ് തിരുവനന്തപുരത്തേക്ക് മടക്കയാത്ര തുടങ്ങണം. പക്ഷേ, പോകുന്നതിനേക്കാള്‍

വര്‍ക്ക് സംഗീതം ജീവിതത്തിന്റെ താക്കോല്‍

THE REAL SHOW പണ്ടു പണ്ടൊരു കാലത്താണ്. കോഴിക്കോടിന്റെ നഗരത്തെരുവുകളില്‍ വയറ്റത്തടിച്ച് പാട്ടുപാടി നടന്ന ഒരു ബാലനുണ്ടായിരുന്നു. അരച്ചാണ്‍ വയറിന് വിശപ്പിന്റെ നൊമ്പരമാണെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ പാട്ടുകളില്‍ വേദനയുടെ ശ്രുതിയാണ് കൂടുതല്‍ മീട്ടിയിരുന്നത്. ഏതോ ഒരുനാള്‍, വയറ്റത്തടിച്ച് പാട്ടുപാടുന്ന അവനെ ഒരു പൊലീസുകാരന്‍ കണ്ടു. ആ കാഴ്ചയുടെ ആഴങ്ങളിലാണ് മലയാളത്തിന് പുതിയ സംഗീതത്തിന്റെ താളപ്പെരുക്കമുണ്ടായത്. മനുഷ്യസ്‌നേഹിയും കലാതത്പരനുമായിരുന്ന ആ പൊലീസുകാരന്‍ വയറ്റത്തടിച്ച് പാട്ടുപാടിയ ആ കുട്ടിയേയും കൂട്ടി തന്റെ വീട്ടിലേക്ക് പോയി. പാട്ടിനെ സ്വന്തം ജീവിതത്തിന്റെ താളമായി കണ്ടിരുന്ന ആ ബാലനാണ് പിന്നീട് മലയാളംകണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരില്‍ ഒരാളായത്. അയാളെ ആളുകള്‍ ബഹുമാനപൂര്‍വ്വം ബാബുരാജെന്നും സ്‌നേഹപൂര്‍വ്വം ബാബുക്ക എന്നും വിളിച്ചു. * * * * * * * * * * മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അഹമ്മദാബാദുകാരനായ ചമന്‍ലാല്‍ തന്റെ നാട്ടില്‍ നിന്നും തീവണ്ടി കയറുമ്പോള്‍ പ്രായം 35. സ്വന്തമെന്നു പറയാന്‍ കൂടെയുണ്ടായിരുന്നത് ഭാര്യ കസ്തൂരിയും സംഗീത ഉപകരണങ്ങളായ ഡോലാക്കും ഹാര്‍മോണിയം പെ

പരിസ്ഥിതി നാശം സര്‍ക്കാര്‍ വിലാസം

ഇവിടുത്തെ മണ്ണിന് പൊന്നിന്റെ വിലയുണ്ടെന്ന് ആദ്യം കണ്ടെത്തിയത് സാമുവല്‍ ആറോണായിരുന്നു. തന്റെ ഓട്ടുകമ്പനിയിലേക്ക് പശിമയുള്ള മണ്ണ് തേടിയിറങ്ങി വയലായ വയലെല്ലാം കിളച്ചു മറിച്ചതിന് ശേഷമാണ് മാടായിപ്പാറക്കു താഴെയുള്ള ഭാഗം ആറോണിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് ആ പ്രദേശത്തെ നാട്ടുകാര്‍ ചേടിക്കുണ്ടെന്നായിരുന്നു വിളിച്ചിരുന്നത്. തങ്ങളുടെ നാട്ടിലെ മണ്ണ് കുഴിച്ചെടുക്കുന്നത് എന്തിനെന്ന് അന്നൊന്നും അവര്‍ക്ക് അറിയുമായിരുന്നില്ല. പ്രദേശത്ത് ചുരുക്കം ചില വീടുകളും വീട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു. അവരെ പണം കൊടുത്തും അല്ലാതെയുമെല്ലാം ഒഴിപ്പിച്ചെടുത്താണ് ചേടിക്കുണ്ടിനെ സാമുവല്‍ ആറോണ്‍ തന്റേതാക്കിയതെന്ന് പഴമക്കാര്‍ പറയുന്നു. കാലം 1949. സാമുവല്‍ ആറോണ്‍ ചിറക്കല്‍ തമ്പുരാനില്‍ നിന്നും ചാര്‍ത്തി വാങ്ങിയ 11 ഏക്കര്‍ സ്ഥലം പിന്നീട് ഒരു നാടിനെയാകെ കൊല്ലാനുള്ള വിഷം ഉത്പാദിപ്പിക്കുന്ന സ്ഥലം ആകുമെന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല. മാടായിപ്പാറക്ക് ഏറെ താഴെ തെക്കു പടിഞ്ഞാറെ ചെരിവില്‍ 11 ഏക്കറില്‍ പരന്നു കിടന്ന മണ്ണിന്റെ അംശങ്ങള്‍ ഇപ്പോള്‍ എല്ലാവരുടേയും വീടുകളിലുണ്ടാകും- സിറാമിക് പാത്രങ്ങളും പൈപ്പുകളും മറ്റുമായി

കടല്‍ കാഴ്ചകള്‍ക്ക് അറുതിയില്ല

ഇമേജ്
കടലില്‍ തിര ഉയരുമ്പോള്‍ മനസ്സില്‍ ആന്തലുയരുന്നത് കരയിലെ വീട്ടിലുള്ളവര്‍ക്കാണ്. ബോട്ടില്‍ (തോണിയിലും) പോകുന്നവരുടെയെല്ലാം വീടുകളിലുള്ളവര്‍ രാത്രി ഉറങ്ങാറുണ്ടാവില്ല; അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും പകല്‍ ഉണരാനും കഴിയുന്നുണ്ടാവില്ല. ഇതാ, ഇവരെ നമുക്ക് കബീറെന്നും കൃഷ്ണനെന്നും പേര് വിളിക്കാം. ഇവരുടെ പേരുകള്‍ മാറുന്നുവെന്നല്ലാതെ സാഹചര്യങ്ങളും അനുഭവങ്ങളുമൊന്നും മാറുന്നുണ്ടാവില്ല. ഉറങ്ങുന്ന കടലും ഉണര്‍ന്ന കടലും രൗദ്രഭാവം പൂണ്ട കടലും ശാന്തമായ കടലുമൊക്കെ ഏറെ പ്രാവശ്യം കണ്ടവര്‍ ഇവരാണല്ലോ. ഇവര്‍ക്കാണല്ലോ കടലിന്റെ നിമ്‌നോന്നതികള്‍ ഏറെ അറിയുക. കബീറിനെ കണ്ടത് മീന്‍പിടുത്ത ബോട്ടിലായിരുന്നു. അഴീക്കലില്‍ നിന്നും ആഴക്കടലിലേക്ക് ബോട്ട് ഓടിച്ചു പോകുന്നത് കബീറാണ്. കൂടെയുള്ള കൃഷ്‌ണേട്ടനാണ് യാത്രാ ദൂരങ്ങളും സൈഡുമൊക്കെ പറഞ്ഞുകൊടുക്കുന്നത്. കടലില്‍ വലയെറിയാന്‍ പിന്നേയും കുറേ പേര്‍ ബോട്ടിലുണ്ടാകും. കടല്‍ ഇളകി മറിയുന്നുണ്ട്. ബോട്ട് ഇടക്കിടെ ചെരിഞ്ഞു പോകുന്നുമുണ്ട്. തിരമാലകളുടെ എതിര്‍ ദിശയിലേക്കുള്ള യാത്രയായതിനാല്‍ ഉപ്പുവെള്ളം ബോട്ടിലേക്ക് ചിതറിത്തെറിക്കുന്നുണ്ട്. യാത്ര ഇടക്കിടെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്. പിട

മുത്തങ്ങയെ കുറിച്ച് പറയാനുള്ള ചില കാര്യങ്ങള്‍

ഇമേജ്
2003 ജനുവരി അഞ്ചിനാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസം (സമരം) ആരംഭിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് വാച്ചര്‍മാരും ബന്ധിയാക്കപ്പെട്ട ഫെബ്രുവരി 17 വരെ സമരത്തെ സംസ്ഥാനം ഭരിച്ചിരുന്ന യു ഡി എഫ് സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ഗൗനിച്ചിരുന്നില്ല. സമരത്തെ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നത് ആദിവാസി ഗോത്രമഹാസഭയെ സംബന്ധിച്ചിടത്തോളം ഗൗരവമായ കാര്യമായിരുന്നു. കാരണം മുത്തങ്ങ പോലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശം കൈയ്യടക്കിയിട്ടും സമരത്തിന് ശ്രദ്ധയും ഊന്നലും ചെലുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ തങ്ങളുടെ ഒരു സമരവും ഇനിയൊരു കാലത്തും വിജയിക്കാന്‍ പോകുന്നില്ലെന്ന് ആദിവാസി ഗോത്രമഹാസഭയുടെ തലപ്പത്തുള്ളവര്‍ക്കും അവര്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നവര്‍ക്കും അറിയാമായിരുന്നു. മുത്തങ്ങ വനഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ടി ആര്‍ ബാലുവും വനം കൈയ്യേറ്റത്തെ കുറിച്ച് പഠനം നടത്തുന്ന സുപ്രീം കോടതിയുടെ സമിതിയും കേരള സര്‍ക്കാറിന് നിര്‍ദ്ദേശം നല്കിയിരുന്നു. എന്നിട്ട