പോസ്റ്റുകള്‍

വര്‍ക്ക് സംഗീതം ജീവിതത്തിന്റെ താക്കോല്‍

THE REAL SHOW പണ്ടു പണ്ടൊരു കാലത്താണ്. കോഴിക്കോടിന്റെ നഗരത്തെരുവുകളില്‍ വയറ്റത്തടിച്ച് പാട്ടുപാടി നടന്ന ഒരു ബാലനുണ്ടായിരുന്നു. അരച്ചാണ്‍ വയറിന് വിശപ്പിന്റെ നൊമ്പരമാണെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ പാട്ടുകളില്‍ വേദനയുടെ ശ്രുതിയാണ് കൂടുതല്‍ മീട്ടിയിരുന്നത്. ഏതോ ഒരുനാള്‍, വയറ്റത്തടിച്ച് പാട്ടുപാടുന്ന അവനെ ഒരു പൊലീസുകാരന്‍ കണ്ടു. ആ കാഴ്ചയുടെ ആഴങ്ങളിലാണ് മലയാളത്തിന് പുതിയ സംഗീതത്തിന്റെ താളപ്പെരുക്കമുണ്ടായത്. മനുഷ്യസ്‌നേഹിയും കലാതത്പരനുമായിരുന്ന ആ പൊലീസുകാരന്‍ വയറ്റത്തടിച്ച് പാട്ടുപാടിയ ആ കുട്ടിയേയും കൂട്ടി തന്റെ വീട്ടിലേക്ക് പോയി. പാട്ടിനെ സ്വന്തം ജീവിതത്തിന്റെ താളമായി കണ്ടിരുന്ന ആ ബാലനാണ് പിന്നീട് മലയാളംകണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരില്‍ ഒരാളായത്. അയാളെ ആളുകള്‍ ബഹുമാനപൂര്‍വ്വം ബാബുരാജെന്നും സ്‌നേഹപൂര്‍വ്വം ബാബുക്ക എന്നും വിളിച്ചു. * * * * * * * * * * മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അഹമ്മദാബാദുകാരനായ ചമന്‍ലാല്‍ തന്റെ നാട്ടില്‍ നിന്നും തീവണ്ടി കയറുമ്പോള്‍ പ്രായം 35. സ്വന്തമെന്നു പറയാന്‍ കൂടെയുണ്ടായിരുന്നത് ഭാര്യ കസ്തൂരിയും സംഗീത ഉപകരണങ്ങളായ ഡോലാക്കും ഹാര്‍മോണിയം പെ

പരിസ്ഥിതി നാശം സര്‍ക്കാര്‍ വിലാസം

ഇവിടുത്തെ മണ്ണിന് പൊന്നിന്റെ വിലയുണ്ടെന്ന് ആദ്യം കണ്ടെത്തിയത് സാമുവല്‍ ആറോണായിരുന്നു. തന്റെ ഓട്ടുകമ്പനിയിലേക്ക് പശിമയുള്ള മണ്ണ് തേടിയിറങ്ങി വയലായ വയലെല്ലാം കിളച്ചു മറിച്ചതിന് ശേഷമാണ് മാടായിപ്പാറക്കു താഴെയുള്ള ഭാഗം ആറോണിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് ആ പ്രദേശത്തെ നാട്ടുകാര്‍ ചേടിക്കുണ്ടെന്നായിരുന്നു വിളിച്ചിരുന്നത്. തങ്ങളുടെ നാട്ടിലെ മണ്ണ് കുഴിച്ചെടുക്കുന്നത് എന്തിനെന്ന് അന്നൊന്നും അവര്‍ക്ക് അറിയുമായിരുന്നില്ല. പ്രദേശത്ത് ചുരുക്കം ചില വീടുകളും വീട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു. അവരെ പണം കൊടുത്തും അല്ലാതെയുമെല്ലാം ഒഴിപ്പിച്ചെടുത്താണ് ചേടിക്കുണ്ടിനെ സാമുവല്‍ ആറോണ്‍ തന്റേതാക്കിയതെന്ന് പഴമക്കാര്‍ പറയുന്നു. കാലം 1949. സാമുവല്‍ ആറോണ്‍ ചിറക്കല്‍ തമ്പുരാനില്‍ നിന്നും ചാര്‍ത്തി വാങ്ങിയ 11 ഏക്കര്‍ സ്ഥലം പിന്നീട് ഒരു നാടിനെയാകെ കൊല്ലാനുള്ള വിഷം ഉത്പാദിപ്പിക്കുന്ന സ്ഥലം ആകുമെന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല. മാടായിപ്പാറക്ക് ഏറെ താഴെ തെക്കു പടിഞ്ഞാറെ ചെരിവില്‍ 11 ഏക്കറില്‍ പരന്നു കിടന്ന മണ്ണിന്റെ അംശങ്ങള്‍ ഇപ്പോള്‍ എല്ലാവരുടേയും വീടുകളിലുണ്ടാകും- സിറാമിക് പാത്രങ്ങളും പൈപ്പുകളും മറ്റുമായി

കടല്‍ കാഴ്ചകള്‍ക്ക് അറുതിയില്ല

ഇമേജ്
കടലില്‍ തിര ഉയരുമ്പോള്‍ മനസ്സില്‍ ആന്തലുയരുന്നത് കരയിലെ വീട്ടിലുള്ളവര്‍ക്കാണ്. ബോട്ടില്‍ (തോണിയിലും) പോകുന്നവരുടെയെല്ലാം വീടുകളിലുള്ളവര്‍ രാത്രി ഉറങ്ങാറുണ്ടാവില്ല; അതുകൊണ്ടുതന്നെ അവര്‍ക്കൊന്നും പകല്‍ ഉണരാനും കഴിയുന്നുണ്ടാവില്ല. ഇതാ, ഇവരെ നമുക്ക് കബീറെന്നും കൃഷ്ണനെന്നും പേര് വിളിക്കാം. ഇവരുടെ പേരുകള്‍ മാറുന്നുവെന്നല്ലാതെ സാഹചര്യങ്ങളും അനുഭവങ്ങളുമൊന്നും മാറുന്നുണ്ടാവില്ല. ഉറങ്ങുന്ന കടലും ഉണര്‍ന്ന കടലും രൗദ്രഭാവം പൂണ്ട കടലും ശാന്തമായ കടലുമൊക്കെ ഏറെ പ്രാവശ്യം കണ്ടവര്‍ ഇവരാണല്ലോ. ഇവര്‍ക്കാണല്ലോ കടലിന്റെ നിമ്‌നോന്നതികള്‍ ഏറെ അറിയുക. കബീറിനെ കണ്ടത് മീന്‍പിടുത്ത ബോട്ടിലായിരുന്നു. അഴീക്കലില്‍ നിന്നും ആഴക്കടലിലേക്ക് ബോട്ട് ഓടിച്ചു പോകുന്നത് കബീറാണ്. കൂടെയുള്ള കൃഷ്‌ണേട്ടനാണ് യാത്രാ ദൂരങ്ങളും സൈഡുമൊക്കെ പറഞ്ഞുകൊടുക്കുന്നത്. കടലില്‍ വലയെറിയാന്‍ പിന്നേയും കുറേ പേര്‍ ബോട്ടിലുണ്ടാകും. കടല്‍ ഇളകി മറിയുന്നുണ്ട്. ബോട്ട് ഇടക്കിടെ ചെരിഞ്ഞു പോകുന്നുമുണ്ട്. തിരമാലകളുടെ എതിര്‍ ദിശയിലേക്കുള്ള യാത്രയായതിനാല്‍ ഉപ്പുവെള്ളം ബോട്ടിലേക്ക് ചിതറിത്തെറിക്കുന്നുണ്ട്. യാത്ര ഇടക്കിടെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്. പിട

മുത്തങ്ങയെ കുറിച്ച് പറയാനുള്ള ചില കാര്യങ്ങള്‍

ഇമേജ്
2003 ജനുവരി അഞ്ചിനാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസം (സമരം) ആരംഭിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് വാച്ചര്‍മാരും ബന്ധിയാക്കപ്പെട്ട ഫെബ്രുവരി 17 വരെ സമരത്തെ സംസ്ഥാനം ഭരിച്ചിരുന്ന യു ഡി എഫ് സര്‍ക്കാര്‍ വേണ്ട വിധത്തില്‍ ഗൗനിച്ചിരുന്നില്ല. സമരത്തെ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നത് ആദിവാസി ഗോത്രമഹാസഭയെ സംബന്ധിച്ചിടത്തോളം ഗൗരവമായ കാര്യമായിരുന്നു. കാരണം മുത്തങ്ങ പോലെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശം കൈയ്യടക്കിയിട്ടും സമരത്തിന് ശ്രദ്ധയും ഊന്നലും ചെലുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ തങ്ങളുടെ ഒരു സമരവും ഇനിയൊരു കാലത്തും വിജയിക്കാന്‍ പോകുന്നില്ലെന്ന് ആദിവാസി ഗോത്രമഹാസഭയുടെ തലപ്പത്തുള്ളവര്‍ക്കും അവര്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കുന്നവര്‍ക്കും അറിയാമായിരുന്നു. മുത്തങ്ങ വനഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി ടി ആര്‍ ബാലുവും വനം കൈയ്യേറ്റത്തെ കുറിച്ച് പഠനം നടത്തുന്ന സുപ്രീം കോടതിയുടെ സമിതിയും കേരള സര്‍ക്കാറിന് നിര്‍ദ്ദേശം നല്കിയിരുന്നു. എന്നിട്ട

പാലങ്ങളുടെ തത്വചിന്ത

ഇമേജ്
പാലമെന്നാല്‍ ജീവിതം എന്നു തന്നെയാണ് അര്‍ഥം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. പക്ഷേ, ചില പാലങ്ങള്‍ അങ്ങോട്ടേക്ക് മാത്രമുള്ളതാണ്, ഇങ്ങോട്ടേക്ക്..... പാലത്തിന് പറയാനുള്ള തത്വചിന്ത എന്തായിരിക്കും? ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ തത്വങ്ങളായി പാലത്തിന് പറയാനാകാവുന്നത്രയും ആര്‍ക്കാണ് ഓതിത്തരാന്‍ കഴിയുക? ഓരോ പാലത്തിന്റേയും താഴേക്കൂടി കുറേ വെള്ളമൊഴുകും. തോണിയും മരവും മീനുകളും ഒഴുകിപ്പോകും. ചിലപ്പോള്‍ മനുഷ്യരും ചത്ത ജീവജാലങ്ങളും അറിയാതെ അതുവഴി കടന്നു പോകും. ഓരോ പാലത്തിന്റേയും മുകളിലൂടെ എണ്ണിത്തീര്‍ക്കാനാവാത്തത്രയും വാഹനങ്ങള്‍ കടന്നു പോകും. കാല്‍നടയായി മനുഷ്യരും പശുക്കളും കൈവണ്ടികളും കടന്നുപോകും. അപ്പോഴെല്ലാം പാലങ്ങള്‍ നിശ്ചലരായി ഒന്നുമറിയാത്തതു പോലെ നില്‍ക്കുന്നുണ്ടാകും. പക്ഷേ, പാലം എല്ലാം അറിയുന്നുണ്ടാകും. പാലമെന്നാല്‍ ജീവിതമാണല്ലോ. ജീവിതമെന്നാലും ഒരു പാലത്തിന്റെ രണ്ടു കരകളിലേക്കുള്ള സഞ്ചാരമാണല്ലോ. കടലെന്നും പുഴയെന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതലേ മോഹിപ്പിച്ച നാമങ്ങളായിരുന്നു. ഓരോ തവണയും കടല്‍ കാണുമ്പോഴും പുഴ പിന്നില്‍ മറയുമ്പോഴും മനസ്സ് വല്ലാത്ത മോഹത്തോടെ ഒരുപാടു നേ

ചൂരിദാറുകള്‍ കഥ പറയുന്നു

ഇമേജ്
നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആഗ്രയിലേക്കും അലീഗഢിലേക്കും ദല്‍ഹിയിലേക്കുമൊക്കെ യാത്ര നടത്തിയത്. താജ്മഹലും അലീഗഢ് മുസ്‌ലിം സര്‍വ്വകലാശയും ചെങ്കോട്ടയും ചാന്ദ്‌നിചൗക്കും പാര്‍ലമെന്റ് മന്ദിരവും പോലെ പെട്ടെന്ന് ശ്രദ്ധിച്ച മറ്റൊരു കാര്യം കൂടിയുണ്ടായിരുന്നു ആ യാത്രയില്‍. ഉത്തരേന്ത്യയിലെ വനിതകളുടെ വേഷമായിരുന്നു അന്ന് പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം. കേരളത്തില്‍ ചൂരിദാറിനെ കുറിച്ച് അറിയുന്നതിനും എത്രയോ മുമ്പുതന്നെ (ഒരുപക്ഷെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ) ഉത്തരേന്ത്യയില്‍ ചൂരീദാറും അതിന്റെ മറ്റൊരു രൂപമായ സല്‍വാറും കമ്മീസുമൊക്കെ വ്യാപകമായി ഉപയോഗിച്ചിരുന്നു. മുഗളന്മാരില്‍ നിന്നും പത്താന്‍കാരില്‍നിന്നുമൊക്കെയാണ് ഉത്തരേന്ത്യയില്‍ സല്‍വാറും കമ്മീസും വ്യാപിച്ചിട്ടുണ്ടാവുക. അവരായിരുന്നല്ലോ നൂറ്റാണ്ടുകളോളം ദല്‍ഹി സുല്‍ത്താനേറ്റിന്റെ അധിപന്മാര്‍. കേരളീയ വേഷമെന്ന് പറയുന്ന സാരിയേക്കാളും എന്തുകൊണ്ടും മികച്ചതാണ് ചൂരിദാറെന്ന് അഭിപ്രായപ്പെടുന്നവര്‍ തീര്‍ച്ചയായും പുരുഷന്മാരല്ല; സ്ത്രീകള്‍ തന്നെയാണ്. എടുത്തണിയാന്‍ മാത്രമല്ല, ഉപയോഗിക്കാനും യാത്രയ്ക്കും ജോലിക്കും എന്നുവേണ്ട, എല്ലാ കാര്യങ്ങള്‍ക്കും സ

വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടാക്കുന്നവര്‍

തടിയന്റവിട നസീറും ഷഫാസും സൂഫിയാ മഅ്ദനിയും ലവ് ജിഹാദുമൊക്കെ തത്കാലം വിസ്മൃതിയിലേക്ക് മറഞ്ഞു. ഇനിയെന്തുതരം വാര്‍ത്തകളാണ് പ്രധാന വാര്‍ത്തകളും ന്യൂസ് അവറുകളുമാക്കി അവതരിപ്പിക്കുകയെന്ന വേവലാതിയായിരിക്കണം ഡസ്‌കുകളിലെ സീനിയര്‍ മോസ്റ്റുകളെ ആശങ്കപ്പെടുത്തുന്നുണ്ടാവുക. ലാവലിനും പിണറായി വിജയനും മുത്തൂറ്റ് പോള്‍ വധവും എസ് കത്തിയുമൊക്കെ കത്തിപ്പടര്‍ന്ന് തീര്‍ന്നപ്പോഴാണ് ലവ് ജിഹാദും അതിനു പിറകെ തടിയന്റവിട നസീറുമൊക്കെ ഭാഗ്യം പോലെ കയറി വന്നത്. നസീറിനേയും ഷഫാസിനേയുമൊക്കെ തെളിവെടുപ്പ് നടത്താനായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന രണ്ടുനാളുകളായിരുന്നു ദൃശ്യമാധ്യമങ്ങളിലെ 'എക്‌സ്‌ക്ലൂസീവ്' ജേണലിസ്റ്റുകള്‍ക്ക് പാപ്പരാസിപ്പണിയെടുക്കാന്‍ വീണുകിട്ടിയത്. രാത്രിയും പകലുമില്ലാതെ കര്‍ണാടക അന്വേഷണ സംഘത്തിനു പിറകെ നടന്ന് അവരെ പരമാവധി അലോസരപ്പെടുത്തി, അന്വേഷണത്തിന് പോലും സാധിക്കാത്തവിധത്തില്‍ പെരുമാറാന്‍ കേരളത്തിലെ 'ഉന്നതകുല ജാതരായ' ജേണലിസ്റ്റുകള്‍ക്ക് സാധിച്ചു. തങ്ങള്‍ പറയുന്നതാണ് ശരി, തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതി വിടുവായത്തം വിളമ്പുന്ന ചാനല്‍ ജേണലിസ്റ്റുകളിലെ ഭൂരിപക്ഷത്തി