പോസ്റ്റുകള്‍

ശസ്ത്രക്രിയയുടെ വേദനയിലും രയീസിനു എസ് എസ് എല്‍ സി വിജയം

ഇമേജ്
മമ്പറംപൊയനാട് കുന്നുമ്മല്‍ ഹൌസിലെ ടി കെ രയീസെന്ന പതിനേഴുകാരന്‍ രണ്ടു വര്‍ഷമായി കിടപ്പിലാണ്. എന്നിട്ടും പഠിക്കാനും ജയിക്കാനുമുള്ള നിശ്ചയദാര്‍ദ്ദ്യം ഈ യുവാവ് കൈവിട്ടിരുന്നില്ല. മമ്പറം ഹൈസ്കൂളിലെ പത്താം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കേ രണ്ടായിരത്തി ഏഴ് ഒക്ടോബര്‍ ഇരുപത്തി എട്ടിനുണ്ടായ ബൈക്ക് അപകടത്തില്‍ കാലിനു പരുക്കെട്ടാണ് രയീസ്‌ കിടപ്പിലായത്‌. ബൈക്കില്‍ യാത്ര ചെയ്യവേ മംബരത് വെച്ച മാരുതി കാര്‍ രയീസിന്റെ കാലില്‍ വന്നു ഇടിക്കുകയായിരുന്നു. അന്ന് മുതല്‍ ആശുപത്രിയിലും വീട്ടിലും കിടത്തം മാത്രമായി രയീസിന്റെ വിധി. അപകടത്തെ തുടര്‍ന്ന് വലത്തേ കാലിന്റെ തുടഎല്ല് ചിതറിപ്പോയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം പതിനേഴു തവണയാണ് കോഴിക്കോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും രയീസിന്റെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയത്‌. വാരിയെല്ലിന്റെ ഭാഗം എടുത്ത് തുടയുടെ ഭാഗത്ത്‌ വെച്ചെങ്കിലും ഈ യുവാവ് ഇപ്പോഴും നടക്കാന്‍ തുടങ്ങിയിട്ടില്ല. അപകടത്തെ തുടര്‍ന്ന് മകന്റെ ചികിത്സയ്ക്കായി ഗള്‍ഫില്‍ കഫ്ടീരിയ ജീവനക്കാരനായ പിതാവിന് ചെലവായത് ഏഴ് ലക്ഷം രൂപയിലേറെയാണ്. സ്വന്തമായി ഉണ്ടായിരുന്ന മുപ്പത്തി ആര് സെന്റ്‌ സ്ഥലം വില്‍പ്പന നടത

തലശ്ശേരി

ഇമേജ്
തെരുവുകളില്‍ കുട്ടികള്‍ കളിക്കുന്ന ക്രിക്കറ്റ് ബോളിനു ചോരയുടെ നിറം പന്തിന്റെ വിണ്ടുകീരലുകളില്‍ കണ്ണുകളും മൂക്കും വായും ചെവികളും ശരീരത്തില്‍ നിന്നും ചെദിക്കപ്പെട്ട ശിരസ്സ്‌ പോലെ ക്രിക്കറ്റ് ബോള്‍ തലശ്ശേരിയില്‍ തെറിക്കുന്ന തലകള്‍ ബാറ്റിനു നേരെ പായുമ്പോള്‍ അടുത്ത വിക്കറ്റ് ആര്‍ക്കു? സിക്സെരുകള്‍ എത്ര? സെഞ്ചുറി നേടുന്നതാര്? മൈടന്‍ഓവറുകള്‍ക്ക് ശ്രമിച്ചു ലെഗ് സ്ടെമ്പിനു പുറത്ത്‌ എറിഞ്ഞ പന്തുകള്‍ വൈഡുകള്‍ സൃഷ്ടിച്ചത്‌ എത്ര? ചാടി ഒതുക്കിയ കാച്ചുകളും റണ്‍ ഔട്ടാകിയ നിമിഷങ്ങളും ആരുടെ റിക്കാര്‍ഡ് ബുക്കിലാണ് നിറം പകരുന്നത്? ഇനി ഫീല്‍ഡിംഗ് ടീമും ബാറ്റിംഗ് ടീമും പരസ്പരം കോഴ വാങ്ങി കാണികളുടെ മൂക്കിനു നേരെ പന്ത്‌ അടിച്ച് തെറിപ്പിക്കുക എപ്പോഴാണ്?

പരിണാമം

അന്ന്, ഞാനാദ്യം കാണുമ്പോള്‍ നിനക്കു കണ്ണട ഉണ്ടായിരുന്നു കഴുത്തില്‍, കറുത്ത ചരടാലൊരു മാലയും. എന്നെ കണ്ടുമുട്ടിയ കാലത്തെന്നോ നീ കണ്ണട മാറ്റി പരിചയപ്പെട്ടതില്‍ പിന്നെ ചരട് മാലയും ഉപേക്ഷിച്ചു. കാലം മാറിയപ്പോള്‍ നമ്മള്‍ തമ്മില്‍ കാണാതെയുമായി . ഒടുവില്‍, ഞാനും നീയും പരിണാമത്തിന്റെ ദശാസന്ധിയില്‍ പിന്നെയും കണ്ടുമുട്ടേണ്ടി വന്നപ്പോള്‍ ഞാന്‍ കവിയായിരുന്നു; നീയോ, എന്റെ കവിതയും!

നാട്ടുവഴികളില്‍ സൈക്കിളുകള്‍ ഇല്ലാതാകും കാലം

ഇമേജ്
കാലം കംപ്യൂട്ടറിനുവഴി മാറിക്കൊടുത്ത അതേ വേഗത്തില്‍ തന്നെയാണ് സൈക്കിളുകള്‍ മറ്റു വാഹനങ്ങള്‍ക്ക് വേണ്ടി തന്റെ വഴി അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞത്‌. നാട്ടിന്‍പുറത്തെ ഒറ്റയടിപ്പാതകള്‍ ഇല്ലാതായിപ്പോയ കാലത്തു തന്നെയാണ് സൈക്കിലുകലെല്ലാംഇരുട്ടിന്റെ പൂപ്പല്‍ മണക്കുന്ന മൂലകളിലേക്ക് ഒതുങ്ങിയത്. വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തില്‍ പായുന്ന വാഹനം ഏത് ആഡ്ഡമ്ബരതിന്ടെ പേരില്‍ ആയിരിക്കും ഉള്നാടുകള്‍ പോലും ഉപേക്ഷിച്ചത്‌. പെട്രോളും ദീസേലും വേണ്ടാത്ത, ആരോഗ്യ സംരക്ഷണത്തിന് വ്യായാമം നല്കുന്ന, പാരിസ്ഥിതിക ദോഷങ്ങള്‍ ഇല്ലാത്ത, ഏത് സാധാരണക്കാരന്റെയും കീശയ്ക്കു ഒതുങ്ങുന്ന വിലയുള്ള സൈക്കിളുകളെ വഴിയില്‍ ഉപേക്ഷിച്ച് നാം ഇപ്പോള്‍ നാനോ കാറിനു പിന്നാലെയാണ്. വീട്ടില്‍ അറിയാതെ സൈക്കിള്‍ വാടകയ്ക്ക് എടുത്ത്, കൂട്ടുകാരനെയും ഡബിള്‍ എടുത്ത് കറങ്ങി നടന്ന കാലം ഇനി മടങ്ങി വരാത്ത വിധത്തില്‍ പൊയ്പോയിരിക്കുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിള്‍ സാഹസികനെ പോലെ ചവിട്ടി മുന്നേറിയ ബാല്യം. സൈക്കിള്‍ ഷാപ്പും വാടകയ്ക്ക് എടുക്കലും എല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ കറങ്ങിത്തിരിഞ്ഞ്‌ ഇല്ലാതായിപ്പോയി. ഇപ്പോള്‍ മഷി ഇട്ടു നോക്കിയാല്‍ നഗരത്തിന്റ

ഞാന്‍ കവിയാകാത്തത്

ഇമേജ്
സ്വപ്‌നങ്ങള്‍ സമാന്തരമല്ലെന്നും ചുണ്ടുകള്‍ക്കിടയിലെ പുഞ്ചിരിക്ക് ജീവിതത്തില്‍ വേരുകള്‍ ഉണ്ടെന്നും ഞാന്‍ പഠിച്ചത് വൈകുന്നേരങ്ങളില്‍ ആയിരുന്നു തിരക്കിന്റെ സായാഹ്നങ്ങളെ തീരത്തിന്റെ ശാന്തത തലോടിയത് നക്ഷത്ര കണ്ണുകള്‍ തിളങ്ങുമ്പോള്‍ ആയിരുന്നു മിണ്ടാതെ പോയ പ്രഭാതങ്ങള്‍ മൌനത്തിന്റെ സംഗീതം ഏറെ മനസ്സിലാക്കിത്തരുമ്പോള്‍ നിന്നിലെ കവിത കണ്ടെത്തുവാന്‍ ഞാന്‍ കവിയാകാന്‍ ശ്രമിക്കുന്നു നീ കാവ്യമായി ഒഴുകിയിട്ടും എന്നിലൊരു വരി പോലും പിരക്കാത്തതെന്ത്.

മഴ പോലെ പെയ്യുന്ന ഗസലുകള്‍

ഇമേജ്
മഴ പോലെ പെയ്യുന്ന ഗസലുകള്‍ വേനല്‍ ചൂടിനു ആശ്വാസമായി മഴ പെയ്തു ഒഴിഞ്ഞ സായാഹ്നത്തിലാണ് ഇല്ശാദ് സബയെ കണ്ടത്. തലശ്ശേരി കടപ്പുറം റോഡിലെ മഴവെള്ളം കെട്ടിക്കിടന്ന വഴിയിലൂടെ നടക്കുമ്പോള്‍ ഇല്ശാദ് അല്ലാമ ഇക്ബാലിന്റെ ഉര്‍ദു കവിതകള്‍ക്ക് താന്‍ നല്കിയ സംഗീതത്തെ കുറിച്ചു പറയുകയായിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ ഇല്ശാദ് കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി കാമ്പസില്‍ എം എസ് സി ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആണ്. പുറത്ത് മഴയും സംഗീതവും ആയിരുന്നെന്കിലും ഇല്ശാടിന്റെ മനസ്സിനകത്ത് നിറയെ പരീക്ഷാ ചൂട് ആയിരുന്നു. ഒന്നാം വര്‍ഷ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു. പാട്ടിന്റെ കുടുംബം ഇല്ശാടിന്റെ കുടുംബത്തെ പാട്ടിന്റെ കുടുംബം എന്ന് വിശേഷിപ്പിക്കാന്‍ ആകും. മഞ്ചേരി ഗേള്‍സ് ഹൈസ്കൂളിലെ ഉര്‍ദു അദ്ധ്യാപകന്‍ സബാഹ് വണ്ടൂരിന്റെയും എടക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് നഫീസയുടെയും മക്കള്‍ക്ക്‌ പാട്ട് കിട്ടിയത് രക്തത്തിലൂടെ ആയിരിക്കണം. സബാഹ് വണ്ടൂരും നഫീസയും പാട്ടു പാടുന്ന കൂട്ടത്തില്‍ ആയിരുന്നു. വേദികളില്‍ പാടിയിരുന്നില്ലെന്കിലും വീട്ടിലെ തങ്ങളുടെ കൊച്ചു സദസ്സിനു മുമ്പില്‍ ഇരുവര്‍ക്കും പാടാന്‍ നിരവധി

ഇത് നിനക്കുള്ള സമ്മാനം

ഇമേജ്
ഇത് നിനക്കുള്ള സമ്മാനം നിനക്കു ഞാന്‍ സമ്മാനിക്കുന്നു പ്രണയത്തിന്റെ ചെന്ചോപ്പ് ഇനിയും അടര്‍ന്നു പോയിട്ടില്ലാത്ത ഈ ഹൃദയം. നേര്‍ വരകള്‍ ഇല്ലാതെ പോയ ജീവിതത്തിലെ ചിതറിത്തെറിച്ച സ്വപ്‌നങ്ങള്‍. ആത്മാവില്‍ ചിതല്‍ അരിച്ചു പോയിട്ടില്ലാത്ത സ്വപ്ന ദേശത്ത് നിന്നും ഒരു പ്രണയ സന്ദേശം. കാലങ്ങള്‍ക്കു അപ്പുറത്ത് നിന്നും നിന്നെ തേടി ഒരു സന്ദേശം എത്തിയേക്കും നിനക്കു അറിയാത്ത ഭാഷ ആണെന്കിലും അതിലെ വരികള്‍ നീ തിരിച്ചറിയും അനുഭവിച്ചിട്ടില്ലാത്ത വികാരം ആണെന്കിലും അത് നിന്നെ കീഴ്പ്പെടുതിക്കലയും. ചിലപ്പോള്‍ അക്കാലം വരേയ്ക്കും നമ്മള്‍ പിരിയാതെ പിരിഞ്ഞെക്കും പറയാതെ പോയേക്കും എങ്കിലും, പക്ഷെ നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കും ഒന്നും പരയാനില്ലാതാകും വരെ നമ്മള്‍ പ്രണയിച്ചു കൊണ്ടിരിക്കും നമ്മള്‍ നമ്മള്‍ അല്ലാതാകും വരെ നിന്നോട് എനിക്ക് പ്രണയം ഇല്ലാതാകുമ്പോള്‍ നീ അറിയേണ്ടുന്ന ഒരു കാര്യമുണ്ട് ഇല്ലാതായത് പ്രണയം ആയിരുന്നില്ല ഞാന്‍ ആയിരുന്നെന്നു അത് വരേയ്ക്കും, നിന്നെ പ്രണയിക്കാന്‍ എന്നെ അനുവദിക്കുക ഒരു ഗസല്‍ പോലെ നീ എന്നില്‍ നിറയട്ടെ.