പോസ്റ്റുകള്‍

ഫെബ്രുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ക്യാപ്റ്റന്‍ വെറുമൊരു സിനിമയല്ല

ഇമേജ്
മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത പേരാണ് ബയോപിക് എന്നത്. സിനിമാ പ്രവര്‍ത്തകരോ ആസ്വാദകരോ മലയാളത്തില്‍ ആ പദം അധികം ഉപയോഗിച്ചിട്ടുമില്ല. ഈ മാസം ഒരാഴ്ചയുടെ ഇടവേളയില്‍ പുറത്തിറങ്ങിയ രണ്ട് സിനിമകളാണ് ബയോപിക് എന്ന പദത്തേയും അത്തരം ചിത്രങ്ങളേയും മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരങ്ങളാക്കിയത്. ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തിയ കമലിന്റെ മാധവിക്കുട്ടി ചിത്രം ആമിയും ഫെബ്രുവരി പതിനാറിന് റിലിസായ ജി പ്രജേഷ് സെന്നിന്റെ വി പി സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റനും. പ്രജേഷിന്റെ ക്യാപ്റ്റന്‍ മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് എന്ന നേട്ടവും സ്വന്തമാക്കി. ബയോപിക്ക് എന്ന് പറഞ്ഞിട്ടില്ലെങ്കിലും മലയാളി ഇത്തരത്തിലുള്ള കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്- ബയോപിക്കാണെന്ന് അറിയാതെയാണെങ്കിലും. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി തന്നെയാണ് ഇത്തരത്തില്‍ ഓര്‍മയില്‍ നില്‍ക്കുന്ന ഏറ്റവും പ്രമുഖമായ സിനിമ. പറഞ്ഞുവരുമ്പോള്‍ ലെനിന്‍ രാജേന്ദ്രനും കമലും തന്നെയാവണം മലയാളത്തില്‍ ബയോപിക്കുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക. ലെനിന്‍ രാജേന്ദ്രന്‍ 1987ല്‍ സ്വാതിതിരുനാളിന്റെ ജീവിതം ആസ്പദമാക്കി

സമര്‍പ്പണമാണ് ആമി

ഇമേജ്
ആമി എന്ന ചലച്ചിത്രം കമല്‍ എന്ന സംവിധായകനായിരിക്കില്ല, കമല്‍ എന്ന തിരക്കഥാകൃത്തിനും സംഭാഷണ രചയിതാവിനുമായിരിക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയെന്നാണ് കരുതിയിരുന്നത്. ആ കാരണം തന്നെയാണ് ആമി കാണാനുള്ള ആദ്യപ്രചോദനവും. കമലാദാസ്, കമലാ സുരയ്യ തുടങ്ങി ഏതുപേരില്‍ വിളിച്ചാലും മലയാളികള്‍ക്ക് അവര്‍ മാധവിക്കുട്ടിയാണ്. വ്യത്യസ്തമായ ശൈലിയില്‍ കഥകള്‍ എഴുതുകയും ഒരേ സമയം അത്ഭുതപ്പെടുത്തുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്ത എഴുത്തുകാരി. മലയാളിക്കപ്പുറമാണ് കമലാദാസും അവരുടെ ഇംഗ്ലീഷ് രചനകളും. കമലാ ദാസിനേക്കാള്‍ മലയാളികളോട് അടുത്ത് നില്‍ക്കുന്നത് കമലാ സുരയ്യയായിരിക്കും. അതാകട്ടെ അവരുടെ രചനകളേക്കാളേറെ മതംമാറ്റം സൃഷ്ടിച്ച വിവാദങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത അടുപ്പവും! മാധവിക്കുട്ടിയുടെ രചനകള്‍ വായിച്ചവര്‍ക്കറിയാം അവരുടെ ഭാഷയുടെ നൈര്‍മല്യം. വശ്യമായ ഭാഷയില്‍ എഴുതുന്ന അവരെ വശ്യമായ രൂപമെന്നും പെരുമാറ്റമെന്നുമൊക്കെ പറഞ്ഞ് പരമാവധി അവഹേളിക്കുന്ന രൂപത്തിലേക്ക് മാറ്റാനായിരുന്നു മലയാളികള്‍ക്ക് എക്കാലവും താത്പര്യമുണ്ടായിരുന്നത്. ഒരുപക്ഷേ, 'എന്റെ കഥ'യായിരിക്കണം സാധാരണ വായനക്കാരെകൊണ്ടും എല്ലാം മഞ്ഞയും നീലയുമായി കാണാന്

ശരിക്കും 'ഈട'ത്തന്നെയാണ് ഈട!

ഇമേജ്
പേര് തന്നെയായിരുന്നു ആദ്യത്തെ ആകര്‍ഷണീയത- ഈട. സിനിമാ പോസ്റ്ററുകള്‍ കണ്ടപ്പോള്‍, 'ഇത് ഞമ്മളെ ഈട തന്നെയോളി' എന്നൊരു തോന്നലുണ്ടാക്കാന്‍ ആ വാചകത്തിന് കഴിഞ്ഞുവെന്നത് തികച്ചും സത്യമാണ്. പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അനിയനാണ് പറഞ്ഞത്, എടക്കാടൊക്കെ ഷൂട്ടിംഗുണ്ടായിരുന്നു, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയമെന്ന്. തലശ്ശേരിയിലും കണ്ണൂരിലും 'ഈട' പ്രദര്‍ശിപ്പിക്കുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടോ എന്ന സംശയവും അവന്‍ പ്രകടിപ്പിച്ചിരുന്നു. അങ്ങനെ അപ്രഖ്യാപിതമായി സിനിമയെ വിലക്കിയോ എന്ന് കൂടുതല്‍ അന്വേഷിക്കാന്‍ സമയമുണ്ടായിരുന്നില്ല, തലശ്ശേരിയില്‍ നിന്നും തീവണ്ടി കയറിപ്പോരുമ്പോള്‍. കണ്ണൂര്‍ ജില്ലയിലേയും തലശ്ശേരി താലൂക്കിലേയും കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ഇതിനുമുമ്പും നിരവധി സിനിമകള്‍ വന്നിട്ടുണ്ട്. പക്ഷേ, അവയില്‍ പലതും യാഥാര്‍ഥ്യത്തോട് അത്രയൊന്നും അടുപ്പം പുലര്‍ത്താന്‍ ശ്രമിച്ചിട്ടില്ലല്ലോ എന്ന തോന്നലുണ്ടാക്കിയിരുന്നു. ഒരുപക്ഷേ, ലക്ഷങ്ങള്‍ മുടക്കിയെടുക്കുന്ന സിനിമയെന്ന കലാ- വ്യവസായ വസ്തുവിന് ചില കാര്യങ്ങളിലെ പരിമിതികള്‍ ഉണ്ടായിരിക്കാം. എന്നാല്‍ രാഷ്ട്രീയ കൊലപാതക