പോസ്റ്റുകള്‍

2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കടലോളം കനമുള്ള കപ്പലുകള്‍

ഇമേജ്
സങ്കല്‍പ്പിച്ചു നോക്കുക, ഏത് കപ്പലിനായിരിക്കും കടലോളം കനമുണ്ടായിരിക്കുക? മനസ്സെന്ന കടലില്‍ തുഴഞ്ഞു നീങ്ങുന്ന വാക്കുകള്‍ ചേര്‍ത്തൊരുക്കിയ കവിതയുടേയും കഥയുടേയും സാഹിത്യസൃഷ്ടിയുടേയും കപ്പലിനല്ലാതെ മറ്റെന്തിനാണ് ഇത്രയേറെ കനം വരിക? ലോകത്തിലെ ഏത് കടലിനേക്കാളും ആഴവും പരപ്പുമുണ്ടാകും ഓരോരുത്തരുടേയും മനസ്സിനും. ഒരു കവിയുടെ മനസ്സിനാണെങ്കില്‍ കടലഗാധത പിന്നേയും വര്‍ധിക്കും. ഈ ആഴക്കടലില്‍ നിന്നാണ് വാക്കുകളുടെ മുത്തുകള്‍ കൊരുത്ത് കവിതയുടെ മാലയുണ്ടാക്കാന്‍ അവര്‍ക്ക് കഴിയുന്നത്. പ്രീഡിഗ്രി ഒന്നാം വര്‍ഷത്തില്‍ പോയട്രി ക്ലാസില്‍ കവിതയെ കുറിച്ച് വില്യം വേര്‍ഡ്‌സ്‌വര്‍ത്ത് പറഞ്ഞ ഒരു നിര്‍വചനം നമ്മളെല്ലാവരും പഠിച്ചിട്ടുണ്ടാകും- Poetry is the spontaneous overflow of powerful feelings ശക്തമായ വികാരങ്ങളുടെ നൈസര്‍ഗ്ഗികമായ നിറഞ്ഞൊഴുക്കാണത്രെ കവിത. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കവി മനസ്സിനെ സ്വാധീനിക്കുന്ന വികാരങ്ങളോ വിചാരങ്ങളോ വാക്കുകളോ വരികളോ വരകളോ കാഴ്ചകളോ ഒക്കെത്തന്നെയായിരിക്കാം കവിതയായി പുനര്‍ജ്ജനിക്കുന്നത്. തന്‍സീം കുറ്റ്യാടി തന്റെ 'കടലോളം കനമുള്ള കപ്പലുകളില്‍' ഒന്നിലേറെ തവണ ബിംബകല

ഇസ്രാഈലിനും ഫലസ്തീനുമിടയില്‍ ജനറലിന്റെ മകന്‍ മീക്കോ പെലെഡ്

ഇമേജ്
ഇസ്രാഈല്‍ എന്ന വാക്ക് ആദ്യം കേട്ടത് വല്യുപ്പയില്‍ നിന്നാണ്. തൈത്തോട്ടത്ത് കരിമ്പിന്‍താഴെ മൊയ്തു എന്ന വല്ല്യുപ്പ അദ്ദേഹം എറണാകുളത്ത് ജോലി ചെയ്തിരുന്ന 1940കളെ കുറിച്ചാണ് പറഞ്ഞിരുന്നത്. വല്ല്യുപ്പ മരണത്തിന്റെ മാലാഖയോടൊപ്പം കൂട്ടുപോയിട്ടുതന്നെ 23 വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. അതിനും കുറേ മുമ്പാണ് 1948കളിലെ ജൂതന്മാരുടെ ഫലസ്തീനിലേക്കുള്ള കുടിയേറ്റത്തെ കുറിച്ച് പറഞ്ഞുതന്നത്. സംഭവങ്ങള്‍ മുഴുവന്‍ വിശദീകരിക്കുമ്പോഴും  ഇസ്രാഈല്‍ എന്ന വാക്ക് പോലും വളരെ അപൂര്‍വ്വമായി മാത്രമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത് എന്നോര്‍ക്കുന്നു. ഫലസ്തീന്‍ എന്നുതന്നെയാണ് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരുന്നത്. ഇപ്പോള്‍ കാലം മാറി. ഫലസ്തീന്‍ രാജ്യം പോലെ ഫലസ്തീനെന്ന വാക്കിന്റെ ഉപയോഗവും തീര്‍ത്തും ചുരുങ്ങിപ്പോയി. ഇസ്രാഈലാകട്ടെ രാജ്യം വിശാലമായതുപോലെ മുക്കിലും മൂലയിലുമെല്ലാം ഉപയോഗിക്കുന്ന പദവുമായി.  1940കളുടെ ഒടുക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ്ദത്ത ഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന ഫലസ്തീനിലേക്ക് ജൂതന്മാര്‍ ഒഴുകിത്തുടങ്ങിയപ്പോള്‍ കൊച്ചിയിലെ മലയാളി ജൂതന്മാരും അങ്ങോട്ടേക്ക് പുറപ്പാടായി. ഊഴത്തിനനുസരിച്ചോ മറ്റോ ഇസ്രാഈല്‍

പാലങ്ങളുടെ തത്വചിന്ത

ഇമേജ്
കെ എം റഹ്മാന്‍ ചിത്രങ്ങള്‍: ദുല്‍കിഫില്‍ മുസ്തഫ പാലമെന്നാല്‍ ജീവിതം എന്നു തന്നെയാണ് അര്‍ഥം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ. പക്ഷേ, ചില പാലങ്ങള്‍ അങ്ങോട്ടേക്ക് മാത്രമുള്ളതാണ്, ഇങ്ങോട്ടേക്ക്..... പാലത്തിന് പറയാനുള്ള തത്വചിന്ത എന്തായിരിക്കും? ജീവിതത്തെ കുറിച്ചുള്ള ചിന്തകള്‍ തത്വങ്ങളായി പാലത്തിന് പറയാനാകാവുന്നത്രയും ആര്‍ക്കാണ് ഓതിത്തരാന്‍ കഴിയുക? ഓരോ പാലത്തിന്റേയും താഴേക്കൂടി കുറേ വെള്ളമൊഴുകും. തോണിയും മരവും മീനുകളും ഒഴുകിപ്പോകും. ചിലപ്പോള്‍ മനുഷ്യരും ചത്ത ജീവജാലങ്ങളും അറിയാതെ അതുവഴി കടന്നു പോകും. ഓരോ പാലത്തിന്റേയും മുകളിലൂടെ എണ്ണിത്തീര്‍ക്കാനാവാത്തത്രയും വാഹനങ്ങള്‍ കടന്നു പോകും. കാല്‍നടയായി മനുഷ്യരും പശുക്കളും കൈവണ്ടികളും കടന്നുപോകും. അപ്പോഴെല്ലാം പാലങ്ങള്‍ നിശ്ചലരായി ഒന്നുമറിയാത്തതു പോലെ നില്‍ക്കുന്നുണ്ടാകും. പക്ഷേ, പാലം എല്ലാം അറിയുന്നുണ്ടാകും. പാലമെന്നാല്‍ ജീവിതമാണല്ലോ. ജീവിതമെന്നാലും ഒരു പാലത്തിന്റെ രണ്ടു കരകളിലേക്കുള്ള സഞ്ചാരമാണല്ലോ. കടലെന്നും പുഴയെന്നുമൊക്കെ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതലേ മോഹിപ്പിച്ച നാമങ്ങളായിരുന്നു. ഓരോ തവണയും കടല്‍ കാണുമ്പോഴും പുഴ

ക്യാപ്റ്റന്‍ വെറുമൊരു സിനിമയല്ല

ഇമേജ്
മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത പേരാണ് ബയോപിക് എന്നത്. സിനിമാ പ്രവര്‍ത്തകരോ ആസ്വാദകരോ മലയാളത്തില്‍ ആ പദം അധികം ഉപയോഗിച്ചിട്ടുമില്ല. ഈ മാസം ഒരാഴ്ചയുടെ ഇടവേളയില്‍ പുറത്തിറങ്ങിയ രണ്ട് സിനിമകളാണ് ബയോപിക് എന്ന പദത്തേയും അത്തരം ചിത്രങ്ങളേയും മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരങ്ങളാക്കിയത്. ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തിയ കമലിന്റെ മാധവിക്കുട്ടി ചിത്രം ആമിയും ഫെബ്രുവരി പതിനാറിന് റിലിസായ ജി പ്രജേഷ് സെന്നിന്റെ വി പി സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റനും. പ്രജേഷിന്റെ ക്യാപ്റ്റന്‍ മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് എന്ന നേട്ടവും സ്വന്തമാക്കി. ബയോപിക്ക് എന്ന് പറഞ്ഞിട്ടില്ലെങ്കിലും മലയാളി ഇത്തരത്തിലുള്ള കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്- ബയോപിക്കാണെന്ന് അറിയാതെയാണെങ്കിലും. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി തന്നെയാണ് ഇത്തരത്തില്‍ ഓര്‍മയില്‍ നില്‍ക്കുന്ന ഏറ്റവും പ്രമുഖമായ സിനിമ. പറഞ്ഞുവരുമ്പോള്‍ ലെനിന്‍ രാജേന്ദ്രനും കമലും തന്നെയാവണം മലയാളത്തില്‍ ബയോപിക്കുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവുക. ലെനിന്‍ രാജേന്ദ്രന്‍ 1987ല്‍ സ്വാതിതിരുനാളിന്റെ ജീവിതം ആസ്പദമാക്കി

സമര്‍പ്പണമാണ് ആമി

ഇമേജ്
ആമി എന്ന ചലച്ചിത്രം കമല്‍ എന്ന സംവിധായകനായിരിക്കില്ല, കമല്‍ എന്ന തിരക്കഥാകൃത്തിനും സംഭാഷണ രചയിതാവിനുമായിരിക്കും കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയെന്നാണ് കരുതിയിരുന്നത്. ആ കാരണം തന്നെയാണ് ആമി കാണാനുള്ള ആദ്യപ്രചോദനവും. കമലാദാസ്, കമലാ സുരയ്യ തുടങ്ങി ഏതുപേരില്‍ വിളിച്ചാലും മലയാളികള്‍ക്ക് അവര്‍ മാധവിക്കുട്ടിയാണ്. വ്യത്യസ്തമായ ശൈലിയില്‍ കഥകള്‍ എഴുതുകയും ഒരേ സമയം അത്ഭുതപ്പെടുത്തുകയും വിവാദങ്ങളുണ്ടാക്കുകയും ചെയ്ത എഴുത്തുകാരി. മലയാളിക്കപ്പുറമാണ് കമലാദാസും അവരുടെ ഇംഗ്ലീഷ് രചനകളും. കമലാ ദാസിനേക്കാള്‍ മലയാളികളോട് അടുത്ത് നില്‍ക്കുന്നത് കമലാ സുരയ്യയായിരിക്കും. അതാകട്ടെ അവരുടെ രചനകളേക്കാളേറെ മതംമാറ്റം സൃഷ്ടിച്ച വിവാദങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത അടുപ്പവും! മാധവിക്കുട്ടിയുടെ രചനകള്‍ വായിച്ചവര്‍ക്കറിയാം അവരുടെ ഭാഷയുടെ നൈര്‍മല്യം. വശ്യമായ ഭാഷയില്‍ എഴുതുന്ന അവരെ വശ്യമായ രൂപമെന്നും പെരുമാറ്റമെന്നുമൊക്കെ പറഞ്ഞ് പരമാവധി അവഹേളിക്കുന്ന രൂപത്തിലേക്ക് മാറ്റാനായിരുന്നു മലയാളികള്‍ക്ക് എക്കാലവും താത്പര്യമുണ്ടായിരുന്നത്. ഒരുപക്ഷേ, 'എന്റെ കഥ'യായിരിക്കണം സാധാരണ വായനക്കാരെകൊണ്ടും എല്ലാം മഞ്ഞയും നീലയുമായി കാണാന്

ശരിക്കും 'ഈട'ത്തന്നെയാണ് ഈട!

ഇമേജ്
പേര് തന്നെയായിരുന്നു ആദ്യത്തെ ആകര്‍ഷണീയത- ഈട. സിനിമാ പോസ്റ്ററുകള്‍ കണ്ടപ്പോള്‍, 'ഇത് ഞമ്മളെ ഈട തന്നെയോളി' എന്നൊരു തോന്നലുണ്ടാക്കാന്‍ ആ വാചകത്തിന് കഴിഞ്ഞുവെന്നത് തികച്ചും സത്യമാണ്. പിന്നീട് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അനിയനാണ് പറഞ്ഞത്, എടക്കാടൊക്കെ ഷൂട്ടിംഗുണ്ടായിരുന്നു, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയമാണ് സിനിമയുടെ പ്രമേയമെന്ന്. തലശ്ശേരിയിലും കണ്ണൂരിലും 'ഈട' പ്രദര്‍ശിപ്പിക്കുന്നതിന് അപ്രഖ്യാപിത വിലക്കുണ്ടോ എന്ന സംശയവും അവന്‍ പ്രകടിപ്പിച്ചിരുന്നു. അങ്ങനെ അപ്രഖ്യാപിതമായി സിനിമയെ വിലക്കിയോ എന്ന് കൂടുതല്‍ അന്വേഷിക്കാന്‍ സമയമുണ്ടായിരുന്നില്ല, തലശ്ശേരിയില്‍ നിന്നും തീവണ്ടി കയറിപ്പോരുമ്പോള്‍. കണ്ണൂര്‍ ജില്ലയിലേയും തലശ്ശേരി താലൂക്കിലേയും കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ഇതിനുമുമ്പും നിരവധി സിനിമകള്‍ വന്നിട്ടുണ്ട്. പക്ഷേ, അവയില്‍ പലതും യാഥാര്‍ഥ്യത്തോട് അത്രയൊന്നും അടുപ്പം പുലര്‍ത്താന്‍ ശ്രമിച്ചിട്ടില്ലല്ലോ എന്ന തോന്നലുണ്ടാക്കിയിരുന്നു. ഒരുപക്ഷേ, ലക്ഷങ്ങള്‍ മുടക്കിയെടുക്കുന്ന സിനിമയെന്ന കലാ- വ്യവസായ വസ്തുവിന് ചില കാര്യങ്ങളിലെ പരിമിതികള്‍ ഉണ്ടായിരിക്കാം. എന്നാല്‍ രാഷ്ട്രീയ കൊലപാതക

പാട്ടുകള്‍ പാടി, കടലുകള്‍ താണ്ടി ജൊവാനലീന്‍

ഇമേജ്
ആദ്യനോട്ടത്തില്‍ മലയാള ചലച്ചിത്ര താരം കല്‍പ്പനയെ ഓര്‍മ്മവരും, പക്ഷേ, പേര് കേട്ടാല്‍ മലയാളിയുടെ നാവിന് അത്ര പെട്ടെന്നൊന്നും വഴങ്ങുകയുമില്ല- ഫിലിപ്പിനോ സ്വദേശി ജൊവാനലീന്‍ അന്റോണിയോ ബറൂസോ എന്ന് നാവു വടിച്ചാലും ഇല്ലെങ്കിലും കുറച്ചു കഷ്ടപ്പെട്ടാലേ മലയാളിക്ക് പറയാനാവു. അല്‍ ഖോര്‍ ബലദ്‌ന പാര്‍ക്കാണ് ജൊവാനിന്റെ ഇപ്പോഴത്തെ കര്‍മകേന്ദ്രം. ബലദ്‌നയിലെ പ്രോഗ്രാം കോര്‍ഡിനേറ്ററാണ് അവര്‍. കുറച്ചു നാളുകളിനി ഖത്തറിലുണ്ടാവും ജൊവാന്‍. നാല്‍പ്പതുകാരിയായ ജൊവാനലീനെ കുറിച്ച് പറയാന്‍ എന്താണ് വിശേഷമെന്ന് തോന്നിയേക്കാം. ഖത്തറിലെത്തുന്നതിന് മുമ്പുള്ള ഒരു വ്യാഴവട്ടക്കാലം ലോകം ചുറ്റുകയായിരുന്നു അവര്‍. ഇക്കാലത്തിനിടയില്‍ ലോകത്തിലെ 156 രാജ്യങ്ങളാണ് അവര്‍ കണ്ടുതീര്‍ത്തത്. വെറുതെ കാണുകയായിരുന്നില്ല, കടലില്‍ പാട്ടുപാടി, രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംഗീത സാന്ദ്രമായ പന്ത്രണ്ടു വര്‍ഷങ്ങള്‍ അവര്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഏഴ് വന്‍കരകളിലൂടേയും രാജ്യങ്ങളിലൂടെ സഞ്ചരിച്ച ജൊവാനലീന്‍ കടലില്‍ സ്വപ്‌നത്തിലെന്നപോലെ പാട്ടുപാടി യാത്ര പോവുകയായിരുന്നു. വലിയ വിനോദ യാത്രാ കപ്പലുകളിലെ ഗായക സംഘമായിരുന്നു ജൊവാനലിന്റെ കുടുംബം. അച്ഛന

ഉപരോധം ഖത്തറിന് നല്കിയത്

ഇമേജ്
ചുറ്റുവട്ടത്തുമുള്ള രാജ്യങ്ങള്‍ പറ്റാവുന്ന അതിര്‍ത്തികളെല്ലാം അടച്ചിട്ടാല്‍ ഒരു രാജ്യം എന്തുചെയ്യും? ചോദ്യം ഖത്തറിനോടാണെങ്കില്‍ ഉത്തരം ഇവിടുത്തുകാരുടെ അനുഭവമാണ്- സ്വയംപര്യാപ്തത്‌യ്ക്കാവശ്യമായതെല്ലാം വേഗത്തില്‍ ചെയ്യും. ബലദ്‌നയുടെ പരസ്യവാചകം പോലെ- ടുഗെതര്‍, ടുവേര്‍ഡ് സെല്‍ഫ്‌സഫിഷ്യന്‍സി! (സ്വയംപര്യാപ്തതയിലേക്ക് നമ്മളൊരുമിച്ച്). സ്വപ്‌നം കാണുന്നതു പോലെയായിരുന്നു ആളുകള്‍ ആ വാര്‍ത്ത കേട്ടത്. ഉപരോധം മറികടക്കാന്‍ നാലായിരം പശുക്കള്‍ ഖത്തറിലെത്തുന്നു. കുറേയെണ്ണം പറന്നെത്തും; വേറെ കുറേയെണ്ണം കപ്പലിലും. ആസ്‌ത്രേലിയയില്‍ നിന്നും അമേരിക്കയില്‍ നിന്നും പശുക്കളെ കൊണ്ടുവരാന്‍ വേണ്ടി മാത്രം ഖത്തര്‍ എയര്‍വെയ്‌സ് പറന്നു- ഒരു രാജ്യം ഒന്നിച്ചു നിന്ന കാഴ്ച! ബലദ്‌ന അഥവാ നമ്മുടെ രാജ്യം ഏതൊരു വികസനത്തിന്റേയും ആദ്യ ചുവട് വെയ്പുണ്ടാകുന്നത് സ്വപ്‌നങ്ങളിലാണ്. ഒരു സ്വപ്‌നം വലിയ യാഥാര്‍ഥ്യമായി മാറിയ കാഴ്ചയാണ് അല്‍ഖോറിലെ ബലദ്‌ന ഫാമും ഉത്പന്നങ്ങളും.  തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ആട്ടിറച്ചിയും ആട്ടിന്‍ പാല്‍ ഉത്പന്നങ്ങളും എന്ന ലക്ഷ്യത്തോടെയായിരുന്നു ബലദ്‌ന ഫാമിന്റെ തുടക്കം. ഫാം വികസിപ്പിക്കുമ്പോള്‍ പ