പോസ്റ്റുകള്‍

ജൂലൈ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സ്വയം നാടുകടത്തപ്പെട്ട ഒരാളുടെ ജീവിതം

ഇമേജ്
താനൂരിലെ ദേവധാര്‍ സ്‌കൂളിലും തിരൂരിലെ ബോര്‍ഡ് സ്‌കൂളിലും മദിരാശിയിലെ മുഹമ്മദന്‍സ് കോളെജിലും പഠനം നടത്തിയ, മീശ മുളക്കാത്ത ഒരു പയ്യന്‍ പാക്കിസ്താനിലേക്ക് തീവണ്ടി കയറി. എന്തിനായിരുന്നു അന്ന് അങ്ങനെയൊരു യാത്ര നടത്തിയത്? നീണ്ട ആറുപതിറ്റാണ്ടുകള്‍ക്ക് ശേഷം തിരൂരിനും താനൂരിനുമിടയില്‍ വൈലത്തൂരിലെ വീട്ടിലിരുന്ന് ആലോചിക്കുമ്പോഴും ബി എം കുട്ടി എന്ന ബീയാത്തില്‍ മൊയ്തീന്‍ കുട്ടിയെന്ന മുഹ്‌യുദ്ദീന്‍കുട്ടിക്ക് പറയാന്‍ ഉത്തരമില്ല. അന്നങ്ങനെ തോന്നി... അന്നങ്ങനെ യാത്ര നടത്തി... അതുകൊണ്ട് ഇന്ത്യയില്‍ നിന്നും അതിര്‍ത്തി കടന്ന് പാക്കിസ്താനിലെത്തി... പാക്കിസ്താന്‍ പൗരനായി... ഇന്ത്യന്‍ മാതാപിതാക്കളുടെ പാക്കിസ്താനി മകന്‍ കേരളത്തിന്റെ നനുത്ത ഓര്‍മകളുമായി ഇടക്കിടെ നാട്ടിലെത്തി മാതാവിനേയും സഹോദരങ്ങളേയും കാണുന്നയാളായി. ബി എം കുട്ടിയുടെ ജീവിതം എളുപ്പത്തില്‍ ഇങ്ങനെ വായിച്ചെടുക്കാം 1929 ജൂലായ് 15ന് ബീയാത്തില്‍ കുഞ്ഞലവി ഹാജിയുടേയും ബിരിയ ഉമ്മയുടേയും മൂത്തപുത്രനായി ജനനം. രേഖകളില്‍ ജന്മവര്‍ഷം 1931 ആണുള്ളത്. താനൂര്‍ ദേവധാര്‍ മലബാര്‍ റികണ്‍സ്ട്രക്ഷന്‍ ട്രസ്റ്റ് സ്‌കൂളിലും തിരൂര്‍ ഡിസ്‌ക്ട്രിക്ട് ബോര്‍ഡ് സ്‌കൂളിലും പഠനം. ച

ശരിക്കും മാണിക്യക്കല്ല്

ഇമേജ്
പഴയൊരു കഥയാണ്, രണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ളൊരു കഥ തലശ്ശേരി നഗരത്തിലൂടേയും കടല്‍ത്തീരത്തു കൂടെയും കുതിരവണ്ടിയില്‍ സഞ്ചരിച്ച ഒരു മനുഷ്യനുണ്ടയിരുന്നു. എഡ്വേര്‍ഡ് ബ്രണ്ണന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. നാട്ടുകാര്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ ബ്രണ്ണന്‍ സായ്പ് എന്നുവിളിച്ചു. കുതിര വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ദരിദ്ര കുടുംബത്തിലെ കുട്ടികള്‍ക്ക് മധുര മിഠായികളും പണവും അദ്ദേഹം നല്കി. തലശ്ശേരിയിലെ പാവങ്ങള്‍ക്ക് അദ്ദേഹത്തെ ജീവനായിരുന്നു; അദ്ദേഹത്തിന് തിരിച്ചും. ഈ കഥയുടെ തുടക്കം ഇവിടെയൊന്നുമല്ല. അങ്ങ് ലണ്ടനിലാണ്. 1784ലാണ് എഡ്വേര്‍ഡ് ബ്രണ്ണന്‍ ലണ്ടനില്‍ ജനിച്ചത്. 1810ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം അവരുടെ സഹകമ്പനിയായ ബോംബെ മറൈന്‍ സര്‍വീസസിലേക്ക് മാറ്റം കിട്ടി കപ്പലില്‍ കേബിന്‍ ബോയ് ആയി. അക്കാലത്താണ് ബ്രണ്ണന്‍ ജോലി ചെയ്തിരുന്ന കപ്പല്‍ തലശ്ശേരിക്ക് സമീപം അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. തലശ്ശേരി തീരത്തെ മീന്‍പിടുത്തക്കാരാണ് ബ്രണ്ണനെ രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. തലശ്ശേരിയിലെത്തിയതോടെ ബ്രണ്ണന്റെ ജീവിതവും തലശ്ശേരിയുടെ ചരിത്രവും മാറിമറിഞ്ഞു. തലശ്ശേരിയുടെ വിദ്യാഭ്യാസ ചരിത്രത്

മഴ പെയ്യുന്നുണ്ടോ? മണ്ണിലും മനസ്സിലും

ഇമേജ്
മഴയാണത്രെ മണ്ണിലും മനസ്സിലും. കനത്തു പെയ്യുന്ന മഴയെ കുറിച്ച് ആരാണ് പറഞ്ഞത്? കരഞ്ഞു പെയ്യുന്ന മഴയെ കുറിച്ച് പറഞ്ഞത് അശ്രഫ് ആഡൂരാണ്. 'മഴ ചെരിഞ്ഞ് വീഴുകയാണ്. ഇളംകാറ്റില്‍ ഇളകിയാടുന്ന മഴനാരുകള്‍ അറ്റുപോയ പട്ടത്തിന്റെ നൂല് പോലെ പിടയ്ക്കുകയാണ്. ആകാശം കറുത്തിട്ടുണ്ട്. കരിമേഘങ്ങള്‍ ആട്ടിന്‍ പറ്റങ്ങളെപ്പോലെ മെല്ലെ മെല്ലെ ചന്തത്തില്‍ നീങ്ങുന്നു. എന്നാവും അവയുടെ പനിനീര്‍ക്കുടം ഉടയുക... മഴക്കുഞ്ഞുങ്ങള്‍ പിറക്കുക...' (കരഞ്ഞുപെയ്യുന്ന മഴ). കറുത്തിരുണ്ട ആകാശവും പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങളുമൊക്കെ മലയാളിക്ക് സുപരിചിത ദൃശ്യങ്ങളാണ്. ജൂണ്‍ പിറക്കുന്നതോടെ, സ്‌കൂള്‍ തുറക്കുമെന്നും മഴ പെയ്തിറങ്ങുമെന്നും അറിയാത്തവര്‍ ആരാണുള്ളത്? പെയ്തിറങ്ങിയ മഴത്തുള്ളികള്‍ക്കിടയിലൂടെ നനഞ്ഞ വസ്ത്രങ്ങളുമായി സ്‌കൂളില്‍ പോകാത്തവര്‍ ആരാണുണ്ടാവുക? മഴ മലയാളിയുടെ ഗൃഹാതുരമായ സ്മരണയാണത്. *** **** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** *** മഴ അല്ലാഹുവിന്റെ അനുഗ്രഹമാണ്. ആകാശത്തു നിന്നും പെയ്തിറങ്ങുന്ന അനുഗ്രഹ വര്‍ഷം. മഴയെ കുറിച്ച് കേള്‍ക്കുന്ന ഓരോ അനുഗ്രഹ വാക്കുകള്