പോസ്റ്റുകള്‍

മേയ്, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വര്‍ക്ക് സംഗീതം ജീവിതത്തിന്റെ താക്കോല്‍

THE REAL SHOW പണ്ടു പണ്ടൊരു കാലത്താണ്. കോഴിക്കോടിന്റെ നഗരത്തെരുവുകളില്‍ വയറ്റത്തടിച്ച് പാട്ടുപാടി നടന്ന ഒരു ബാലനുണ്ടായിരുന്നു. അരച്ചാണ്‍ വയറിന് വിശപ്പിന്റെ നൊമ്പരമാണെന്ന് അവന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവന്റെ പാട്ടുകളില്‍ വേദനയുടെ ശ്രുതിയാണ് കൂടുതല്‍ മീട്ടിയിരുന്നത്. ഏതോ ഒരുനാള്‍, വയറ്റത്തടിച്ച് പാട്ടുപാടുന്ന അവനെ ഒരു പൊലീസുകാരന്‍ കണ്ടു. ആ കാഴ്ചയുടെ ആഴങ്ങളിലാണ് മലയാളത്തിന് പുതിയ സംഗീതത്തിന്റെ താളപ്പെരുക്കമുണ്ടായത്. മനുഷ്യസ്‌നേഹിയും കലാതത്പരനുമായിരുന്ന ആ പൊലീസുകാരന്‍ വയറ്റത്തടിച്ച് പാട്ടുപാടിയ ആ കുട്ടിയേയും കൂട്ടി തന്റെ വീട്ടിലേക്ക് പോയി. പാട്ടിനെ സ്വന്തം ജീവിതത്തിന്റെ താളമായി കണ്ടിരുന്ന ആ ബാലനാണ് പിന്നീട് മലയാളംകണ്ട എക്കാലത്തേയും വലിയ സംഗീതജ്ഞരില്‍ ഒരാളായത്. അയാളെ ആളുകള്‍ ബഹുമാനപൂര്‍വ്വം ബാബുരാജെന്നും സ്‌നേഹപൂര്‍വ്വം ബാബുക്ക എന്നും വിളിച്ചു. * * * * * * * * * * മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അഹമ്മദാബാദുകാരനായ ചമന്‍ലാല്‍ തന്റെ നാട്ടില്‍ നിന്നും തീവണ്ടി കയറുമ്പോള്‍ പ്രായം 35. സ്വന്തമെന്നു പറയാന്‍ കൂടെയുണ്ടായിരുന്നത് ഭാര്യ കസ്തൂരിയും സംഗീത ഉപകരണങ്ങളായ ഡോലാക്കും ഹാര്‍മോണിയം പെ

പരിസ്ഥിതി നാശം സര്‍ക്കാര്‍ വിലാസം

ഇവിടുത്തെ മണ്ണിന് പൊന്നിന്റെ വിലയുണ്ടെന്ന് ആദ്യം കണ്ടെത്തിയത് സാമുവല്‍ ആറോണായിരുന്നു. തന്റെ ഓട്ടുകമ്പനിയിലേക്ക് പശിമയുള്ള മണ്ണ് തേടിയിറങ്ങി വയലായ വയലെല്ലാം കിളച്ചു മറിച്ചതിന് ശേഷമാണ് മാടായിപ്പാറക്കു താഴെയുള്ള ഭാഗം ആറോണിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അക്കാലത്ത് ആ പ്രദേശത്തെ നാട്ടുകാര്‍ ചേടിക്കുണ്ടെന്നായിരുന്നു വിളിച്ചിരുന്നത്. തങ്ങളുടെ നാട്ടിലെ മണ്ണ് കുഴിച്ചെടുക്കുന്നത് എന്തിനെന്ന് അന്നൊന്നും അവര്‍ക്ക് അറിയുമായിരുന്നില്ല. പ്രദേശത്ത് ചുരുക്കം ചില വീടുകളും വീട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു. അവരെ പണം കൊടുത്തും അല്ലാതെയുമെല്ലാം ഒഴിപ്പിച്ചെടുത്താണ് ചേടിക്കുണ്ടിനെ സാമുവല്‍ ആറോണ്‍ തന്റേതാക്കിയതെന്ന് പഴമക്കാര്‍ പറയുന്നു. കാലം 1949. സാമുവല്‍ ആറോണ്‍ ചിറക്കല്‍ തമ്പുരാനില്‍ നിന്നും ചാര്‍ത്തി വാങ്ങിയ 11 ഏക്കര്‍ സ്ഥലം പിന്നീട് ഒരു നാടിനെയാകെ കൊല്ലാനുള്ള വിഷം ഉത്പാദിപ്പിക്കുന്ന സ്ഥലം ആകുമെന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല. മാടായിപ്പാറക്ക് ഏറെ താഴെ തെക്കു പടിഞ്ഞാറെ ചെരിവില്‍ 11 ഏക്കറില്‍ പരന്നു കിടന്ന മണ്ണിന്റെ അംശങ്ങള്‍ ഇപ്പോള്‍ എല്ലാവരുടേയും വീടുകളിലുണ്ടാകും- സിറാമിക് പാത്രങ്ങളും പൈപ്പുകളും മറ്റുമായി