പോസ്റ്റുകള്‍

ഫെബ്രുവരി, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
മലബാറിലെ മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാം കേരളത്തില്‍ ചരിത്രകാരന്മാരുടെ നിഗമന പ്രകാരം എ ഡി 644ല്‍ ആണ് മാലിക് ബിന്‍ ദീനാര്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങുന്നത്. കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനും പ്രചാരണത്തിനും തുടക്കം കുറിച്ചത് മാലിക് ബിന്‍ ദീനാറും സംഘവുമാണ്. ഇവരുടെ വരവോടുകൂടി തന്നെയാണ് ഇന്ത്യയില്‍ ഇസ്‌ലാമിന്റെ ചരിത്രം ആരംഭിക്കുന്നത്. യമനിലെ ഹദറമൗത്ത് സ്വദേശിയായിരുന്നു മാലിക് ബിന്‍ ദീനാര്‍. മാലിക് ബിന്‍ ദീനാറിന്റെ വരവിന് മുമ്പുതന്നെ കേരളത്തിന്, വിശിഷ്യാ മലബാറിന് അറബികളുമായി കച്ചവട ബന്ധമുണ്ടായിരുന്നു. നൂറ്റാണ്ടുകളായി തുടര്‍ന്നു വന്നിരുന്ന അറേബ്യന്‍ ബന്ധം തന്നെയായിരിക്കണം ഇസ്‌ലാം മലബാറില്‍ പ്രചുര പ്രചാരം നേടാനുണ്ടായ ഒരു കാരണം. അറബികളുടെ സത്യസന്ധതയും മാന്യതയും മലബാറിലെ ജനങ്ങളെ ഏറെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ മലബാര്‍ മുസ്‌ലിംകളില്‍ ഏറെപേരും അറബികളുമായുണ്ടായ സമ്പര്‍ക്കത്തിന്റെ ഫലമായി മതപരിവര്‍ത്തനം ചെയ്തവരുടെ പിന്‍ഗാമികളാണ്. ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെ മുസ്‌ലിംകളേക്കാള്‍, ജനിച്ച നാടിന്റെ സാമൂഹിക സാംസ്‌ക്കാരിക ധാരയില്‍ അലിഞ്ഞു ചേര്‍ന്നവരാണ് കേരള മുസ്