ശസ്ത്രക്രിയയുടെ വേദനയിലും രയീസിനു എസ് എസ് എല്‍ സി വിജയം




മമ്പറംപൊയനാട് കുന്നുമ്മല്‍ ഹൌസിലെ ടി കെ രയീസെന്ന പതിനേഴുകാരന്‍ രണ്ടു വര്‍ഷമായി കിടപ്പിലാണ്. എന്നിട്ടും പഠിക്കാനും ജയിക്കാനുമുള്ള നിശ്ചയദാര്‍ദ്ദ്യം ഈ യുവാവ് കൈവിട്ടിരുന്നില്ല. മമ്പറം ഹൈസ്കൂളിലെ പത്താം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കേ രണ്ടായിരത്തി ഏഴ് ഒക്ടോബര്‍ ഇരുപത്തി എട്ടിനുണ്ടായ ബൈക്ക് അപകടത്തില്‍ കാലിനു പരുക്കെട്ടാണ് രയീസ്‌ കിടപ്പിലായത്‌.


ബൈക്കില്‍ യാത്ര ചെയ്യവേ മംബരത് വെച്ച മാരുതി കാര്‍ രയീസിന്റെ കാലില്‍ വന്നു ഇടിക്കുകയായിരുന്നു. അന്ന് മുതല്‍ ആശുപത്രിയിലും വീട്ടിലും കിടത്തം മാത്രമായി രയീസിന്റെ വിധി. അപകടത്തെ തുടര്‍ന്ന് വലത്തേ കാലിന്റെ തുടഎല്ല് ചിതറിപ്പോയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം പതിനേഴു തവണയാണ് കോഴിക്കോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും രയീസിന്റെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയത്‌. വാരിയെല്ലിന്റെ ഭാഗം എടുത്ത് തുടയുടെ ഭാഗത്ത്‌ വെച്ചെങ്കിലും ഈ യുവാവ് ഇപ്പോഴും നടക്കാന്‍ തുടങ്ങിയിട്ടില്ല. അപകടത്തെ തുടര്‍ന്ന് മകന്റെ ചികിത്സയ്ക്കായി ഗള്‍ഫില്‍ കഫ്ടീരിയ ജീവനക്കാരനായ പിതാവിന് ചെലവായത് ഏഴ് ലക്ഷം രൂപയിലേറെയാണ്.


സ്വന്തമായി ഉണ്ടായിരുന്ന മുപ്പത്തി ആര് സെന്റ്‌ സ്ഥലം വില്‍പ്പന നടത്തി. പത്തു ലക്ഷത്തിലേറെ രൂപ വില കിട്ടുമായിരുന്ന സ്ഥലം ചികില്‍സയ്ക്ക് വേണ്ടി അഞ്ചു ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുകയല്ലാതെ പിതാവ് യൂസുഫിനും മാതാവ് സൈനബയ്ക്കും വേറെ വഴി ഉണ്ടായിരുന്നില്ലെന്ന് പറയുമ്പോള്‍ രയീസിന്റെ കണ്ണുകളില്‍ കന്നെരിന്റെ നനവ്.


രണ്ടര ലക്ഷം രൂപ ബാങ്ക് വായ്‌പ എടുത്ത് തുടങ്ങിയ വീട് പണിയും രയീസിന്റെ അപകടത്തോടെ പാതിയില്‍ നില്‍ക്കുകയാണ്‌. എടുക്കാനുള്ള ജോലിക്ക് കൂടി പിതാവ്‌ അഡ്വാന്‍സ്‌ വാങ്ങിയാണ് ചികിത്സ നടത്തുന്നത്.


ഒരാഴ്ച മുമ്പു കോഴിക്കോടെ ചികില്‍സയ്ക്ക് പോയപ്പോള്‍ രയീസിനു കുതിവേക്കാനുള്ള ഇന്‍ജക്ഷന്‍ ഇരുപതിനായിരം രൂപ വിലയുള്ളതായിരുന്നു. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ മരുന്ന് ഇംഗ്ലണ്ടില്‍ നിന്നാണ് വരുത്തിയത്‌. ദിവസവും വീട്ടിനു സമീപത്തെ ഒരു നേഴ്സ്‌ എത്തിയാണ് രയീസിന്റെ കാലിന്റെ ദ്രെസ്സിംഗ് മാറ്റുന്നത്. കാലില്‍ കമ്പി ഘടിപ്പിച്ച് കിടക്കുന്ന ഈ യുവാവിനു ക്രച്ചസിന്റെ സഹായത്തോടെ ആണെങ്കിലും താനെ കാര്യങ്ങള്‍ക്ക് വീട്ടിനകത്തെ ചെറിയ ദൂരം നടക്കാന്‍ ആവും എന്നതാണ് ഇപ്പോഴത്തെ ആശ്വാസം. ഒരു വര്‍ഷത്തിലേറെ വേദനയും തിന്നു കിടന്നപ്പോഴാണ്‌ പകുതി ആയിപ്പോയ പത്താം തരം പഠനം തുടരാന്‍ രയീസ്‌ ആലോചിച്ചത്‌. ഇതേ തുടര്‍ന്ന് വീടിനു സമീപത്തെ ബിരുദ വിധ്യാര്തിനി റുബീന ടുഷന്‍ നല്കി.


ഇന്നലെ ഫലം വന്നപ്പോള്‍ മലയാളം സെക്കണ്ടില് എ പ്ലസും ഹിന്ദിയിലും ഐ ടിയിലും എ യും കെമിസ്ട്രിയില്‍ ബി പ്ലസും മലയാളത്തിലും ഇംഗ്ലീഷിലും സോഷ്യല്‍ സയന്‍സിലും ഫിസിക്സിലും കണക്കിലും സി പ്ലസും ബയോളജിയില്‍ സിയും നേടിയിട്ടുണ്ട് രയീസ്‌.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍