പോസ്റ്റുകള്‍

മേയ്, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശസ്ത്രക്രിയയുടെ വേദനയിലും രയീസിനു എസ് എസ് എല്‍ സി വിജയം

ഇമേജ്
മമ്പറംപൊയനാട് കുന്നുമ്മല്‍ ഹൌസിലെ ടി കെ രയീസെന്ന പതിനേഴുകാരന്‍ രണ്ടു വര്‍ഷമായി കിടപ്പിലാണ്. എന്നിട്ടും പഠിക്കാനും ജയിക്കാനുമുള്ള നിശ്ചയദാര്‍ദ്ദ്യം ഈ യുവാവ് കൈവിട്ടിരുന്നില്ല. മമ്പറം ഹൈസ്കൂളിലെ പത്താം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കേ രണ്ടായിരത്തി ഏഴ് ഒക്ടോബര്‍ ഇരുപത്തി എട്ടിനുണ്ടായ ബൈക്ക് അപകടത്തില്‍ കാലിനു പരുക്കെട്ടാണ് രയീസ്‌ കിടപ്പിലായത്‌. ബൈക്കില്‍ യാത്ര ചെയ്യവേ മംബരത് വെച്ച മാരുതി കാര്‍ രയീസിന്റെ കാലില്‍ വന്നു ഇടിക്കുകയായിരുന്നു. അന്ന് മുതല്‍ ആശുപത്രിയിലും വീട്ടിലും കിടത്തം മാത്രമായി രയീസിന്റെ വിധി. അപകടത്തെ തുടര്‍ന്ന് വലത്തേ കാലിന്റെ തുടഎല്ല് ചിതറിപ്പോയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം പതിനേഴു തവണയാണ് കോഴിക്കോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും രയീസിന്റെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയത്‌. വാരിയെല്ലിന്റെ ഭാഗം എടുത്ത് തുടയുടെ ഭാഗത്ത്‌ വെച്ചെങ്കിലും ഈ യുവാവ് ഇപ്പോഴും നടക്കാന്‍ തുടങ്ങിയിട്ടില്ല. അപകടത്തെ തുടര്‍ന്ന് മകന്റെ ചികിത്സയ്ക്കായി ഗള്‍ഫില്‍ കഫ്ടീരിയ ജീവനക്കാരനായ പിതാവിന് ചെലവായത് ഏഴ് ലക്ഷം രൂപയിലേറെയാണ്. സ്വന്തമായി ഉണ്ടായിരുന്ന മുപ്പത്തി ആര് സെന്റ്‌ സ്ഥലം വില്‍പ്പന നടത

തലശ്ശേരി

ഇമേജ്
തെരുവുകളില്‍ കുട്ടികള്‍ കളിക്കുന്ന ക്രിക്കറ്റ് ബോളിനു ചോരയുടെ നിറം പന്തിന്റെ വിണ്ടുകീരലുകളില്‍ കണ്ണുകളും മൂക്കും വായും ചെവികളും ശരീരത്തില്‍ നിന്നും ചെദിക്കപ്പെട്ട ശിരസ്സ്‌ പോലെ ക്രിക്കറ്റ് ബോള്‍ തലശ്ശേരിയില്‍ തെറിക്കുന്ന തലകള്‍ ബാറ്റിനു നേരെ പായുമ്പോള്‍ അടുത്ത വിക്കറ്റ് ആര്‍ക്കു? സിക്സെരുകള്‍ എത്ര? സെഞ്ചുറി നേടുന്നതാര്? മൈടന്‍ഓവറുകള്‍ക്ക് ശ്രമിച്ചു ലെഗ് സ്ടെമ്പിനു പുറത്ത്‌ എറിഞ്ഞ പന്തുകള്‍ വൈഡുകള്‍ സൃഷ്ടിച്ചത്‌ എത്ര? ചാടി ഒതുക്കിയ കാച്ചുകളും റണ്‍ ഔട്ടാകിയ നിമിഷങ്ങളും ആരുടെ റിക്കാര്‍ഡ് ബുക്കിലാണ് നിറം പകരുന്നത്? ഇനി ഫീല്‍ഡിംഗ് ടീമും ബാറ്റിംഗ് ടീമും പരസ്പരം കോഴ വാങ്ങി കാണികളുടെ മൂക്കിനു നേരെ പന്ത്‌ അടിച്ച് തെറിപ്പിക്കുക എപ്പോഴാണ്?

പരിണാമം

അന്ന്, ഞാനാദ്യം കാണുമ്പോള്‍ നിനക്കു കണ്ണട ഉണ്ടായിരുന്നു കഴുത്തില്‍, കറുത്ത ചരടാലൊരു മാലയും. എന്നെ കണ്ടുമുട്ടിയ കാലത്തെന്നോ നീ കണ്ണട മാറ്റി പരിചയപ്പെട്ടതില്‍ പിന്നെ ചരട് മാലയും ഉപേക്ഷിച്ചു. കാലം മാറിയപ്പോള്‍ നമ്മള്‍ തമ്മില്‍ കാണാതെയുമായി . ഒടുവില്‍, ഞാനും നീയും പരിണാമത്തിന്റെ ദശാസന്ധിയില്‍ പിന്നെയും കണ്ടുമുട്ടേണ്ടി വന്നപ്പോള്‍ ഞാന്‍ കവിയായിരുന്നു; നീയോ, എന്റെ കവിതയും!