മഴ പോലെ പെയ്യുന്ന ഗസലുകള്‍




മഴ പോലെ പെയ്യുന്ന ഗസലുകള്‍










വേനല്‍ ചൂടിനു ആശ്വാസമായി മഴ പെയ്തു ഒഴിഞ്ഞ സായാഹ്നത്തിലാണ് ഇല്ശാദ് സബയെ കണ്ടത്. തലശ്ശേരി കടപ്പുറം റോഡിലെ മഴവെള്ളം കെട്ടിക്കിടന്ന വഴിയിലൂടെ നടക്കുമ്പോള്‍ ഇല്ശാദ് അല്ലാമ ഇക്ബാലിന്റെ ഉര്‍ദു കവിതകള്‍ക്ക് താന്‍ നല്കിയ സംഗീതത്തെ കുറിച്ചു പറയുകയായിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ ഇല്ശാദ് കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി കാമ്പസില്‍ എം എസ് സി ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആണ്. പുറത്ത് മഴയും സംഗീതവും ആയിരുന്നെന്കിലും ഇല്ശാടിന്റെ മനസ്സിനകത്ത് നിറയെ പരീക്ഷാ ചൂട് ആയിരുന്നു. ഒന്നാം വര്‍ഷ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു. പാട്ടിന്റെ കുടുംബം ഇല്ശാടിന്റെ കുടുംബത്തെ പാട്ടിന്റെ കുടുംബം എന്ന് വിശേഷിപ്പിക്കാന്‍ ആകും. മഞ്ചേരി ഗേള്‍സ് ഹൈസ്കൂളിലെ ഉര്‍ദു അദ്ധ്യാപകന്‍ സബാഹ് വണ്ടൂരിന്റെയും എടക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് നഫീസയുടെയും മക്കള്‍ക്ക്‌ പാട്ട് കിട്ടിയത് രക്തത്തിലൂടെ ആയിരിക്കണം. സബാഹ് വണ്ടൂരും നഫീസയും പാട്ടു പാടുന്ന കൂട്ടത്തില്‍ ആയിരുന്നു. വേദികളില്‍ പാടിയിരുന്നില്ലെന്കിലും വീട്ടിലെ തങ്ങളുടെ കൊച്ചു സദസ്സിനു മുമ്പില്‍ ഇരുവര്‍ക്കും പാടാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇതിലൂടെയാണ് മകള്‍ ഇഷ്രത് സഭയും മകന്‍ ഇല്ശാദ് സഭയും പാട്ടിന്റെ ലോകത്തേക്ക് എത്തിയത്. അല്ലെങ്കിലും രണ്ഗീനെ സഭ (നിറപ്പകിട്ടാര്‍ന്ന പ്രഭാതം) എന്ന വീട്ടില്‍ എല്ലാം സംഗീതം ആയിരുന്നു. മുഹമ്മദ് റാഫി ആരാധകനായ ഉപ്പയുടെയും ബാബുരാജ് ആരാധികയായ ഉമ്മയുടെയും മക്കള്‍ക്ക്‌ സംഗീതം ഹരമാകാതെ തരമില്ലല്ലോ. മലപ്പുറം ജില്ലാ സ്കൂള്‍ കലോല്സവങ്ങളിലെ നിരസാന്നിധ്യം ആയിരുന്നു ഇശ്രതും ഇല്ശാടും. ഉര്‍ദു പദ്യത്തിലും മാപ്പിലപ്പാട്ടിലുമെല്ലാമ് ഒന്നാം സ്ഥാനം നെടാരുണ്ടായിരുന്ന ഇഷ്രത് മോഹിനിയാട്ടവും ഭരതനാട്യവും സ്കൂള്‍ കലോല്‍സവ വേദികളില്‍ അവതരിപ്പിച്ചിരുന്നു. മലപ്പുറം ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ ഒരു തവണ കലാ തിളകവുമായി ഇഷ്രത്. ഇല്ശാടിനും പറയാനുള്ളത് ഇതേ കഥകള്‍ തന്നെ ആണ്. ൨൦൦൧ ലും ൨൦൦൩ ലും സംസ്ഥാന സ്കൂള്‍ കലോല്സവതിലും സംസ്ഥാന ഹയര്‍ സെകന്ടെരി കലോല്സവതിലും ഉര്‍ദു പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടിയ ഇല്ശാദ് ഒരു വര്ഷം ഒഴികെ അന്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ഉര്‍ദു പദ്യത്തില്‍ ഒന്നാം സ്ഥാനക്കാരന്‍ ആയിരുന്നു. പ്ലസ് വണ്ണിനു പഠിക്കുമ്പോള്‍ മാത്രമാണ് രണ്ടാം സ്ഥാനം കൊണ്ടു ത്രിപ്തിപ്പെടെന്റി വന്നത്. ഉര്‍ദു, ഹിന്ദി, മലയാളം പദ്യം ചോല്ലലുകളില്‍ ഒന്നാം സ്ഥാനം നേടി ൧൯൯൭ല് മലപ്പുറം ജില്ല കലാ പ്രതിഭയും ആയിട്ടുണ്ട്‌ ഇല്ശാദ്. ഇതിനകം എഴ്പതോളം കാസറ്റുകളില്‍ പാടിയിട്ടുണ്ട് ഇല്ശാദ്. ഇശ്രതിനും ഉണ്ട് ഇത്രയും കാസറ്റുകളില്‍ പാടിയതിന്റെ ക്രെഡിറ്റ്. വി എം കുട്ടിയുടെ ട്രൂപ്പില്‍ അംഗം ആയിരുന്ന ഇഷ്രത് വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. സഹോദരിയും സഹോദരനും ചേര്ന്നു നിരവധി ഗസല്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എം എസ് സി എം എട കഴിഞ്ഞ ഇഷ്രത് ഇപ്പോള്‍ അരീക്കോട് സുല്ലമുസ്സലാം ബി എട് സെന്റെറില്‍ അധ്യാപിക ആണ്. പാലക്കാട് മോട്ടോര്‍ തൊഴിലാളി വികസന കോര്പരെശ്ശനില്‍ ഹെഡ് ക്ലാര്‍ക്ക് ആയ പൊന്നാനി സ്വദേശി ഹക്കീം ആണ് ഭര്‍ത്താവ്. നേഹ ഏക മകള്‍ ആണ്. മമ്പാട് സ്കൂള്‍ അധ്യാപകന്‍ ആയ വിജയന്‍ മാഷിനു കീഴില്‍ ഒന്‍പതു വര്ഷം സംഗീതം അഭ്യസിച്ചിട്ടുണ്ട് ഇല്ശാദ്. ഉമ്മയുടെ അധ്യാപികയായ ഭാഗീരതി ടീച്ചറുടെയും ഭര്‍ത്താവ് രവീന്ദ്രന്‍ നായരുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന് ആയിരുന്നു സംഗീത പഠനം. അത് തന്നെ ആണ് ഇശ്രതിനെ പോലെ ഇല്ശാടിനെയും സംഗീതത്തിന്റെ ലോകത്തേക്ക് കൂടുതല്‍ അടുപ്പിച്ചത്. ടീച്ചറെയും ഭര്‍ത്താവിനെയും ഇശ്രതും ഇല്ശാടും വിളിക്കുന്നത് അമ്മയെന്നും അച്ഛന്‍ എന്നും ആണ്. അത്രയും അടുപ്പം ഉണ്ട് ഇരുകുടുംബങ്ങള്‍ക്കും. മഞ്ചേരി തെരുവില്‍ ഇപ്പോഴും ആ പാട്ടുണ്ട് "മാസം കണ്ടോ ബാപ്പാ പെരുന്നാള്‍ ആയോ ബാപ്പാ"മാര്‍ക്കൊസിനോടൊപ്പം ഇല്ശാദ് പാടിയ ഹൃദയ സ്പര്‍ശിയായ ആ മാപ്പിളപ്പാട്ട് ഇപ്പോഴും നോമ്പുകാലം അടുക്കുമ്പോള്‍ മഞ്ചേരി തെരുവുകളില്‍ പാടാറുണ്ട്. ഓ എം കരുവാരക്കുണ്ട് രചിച്ച ഈ ഗാനം മാസപ്പിരവിയെ ചൊല്ലി കേരള മുസ്ലിംകള്‍ തമ്മില്‍ കലഹിക്കുകയും രണ്ടു പെരുന്നാളുകള്‍ ആഘോഷിക്കുകയും ചെയ്തതിന്റെ വേദന പകരുന്നത് ആണ്. രഹനയോടൊപ്പം ആലപിച്ച "ഉപ്പയെ ചോദിച്ച് മോന്‍ കരയല്ലേ" എന്ന പാട്ടും ഇല്ശാടിന്റെ ഹിറ്റുകളില്‍ ഒന്നാണ്. ഓ എം കരുവാരക്കുണ്ടും ബാപ്പു വെള്ളിപ്പരമ്പും രചിച്ച മാപ്പിളപ്പാട്ടുകള്‍ ആണ് ഇല്ശാദ് ഏറെയും ആലപിച്ചിട്ടുള്ളത്. എസ് സി ആര്‍ ടി യുടെ ഉര്‍ദു പദ്യ കാസട്ടുകളിലെ സ്ഥിരം ഗായകന്‍ ആണ് ഇല്ശാദ്. പാട്ടുകരനില്‍ നിന്നു സംഗീത സംവിധായകനിലേക്ക് ചെറിയ പ്രായത്തില്‍ തന്നെ പാടി തുടങ്ങിയ ഇല്ശാദ് ഇരുപത്തി ഒന്നാം വയസ്സില്‍ തന്നെ ഇക്ബാല്‍ കവിതകള്‍ക്ക് സംഗീതവും നല്‍കിക്കഴിഞ്ഞു. ഈയ്യിടെ പുറത്തിറക്കിയ തരാനേ ഇഖ്‌ബാല്‍ എന്ന അല്ലാമ ഇഖ്‌ബാലിന്റെ എട്ടു കവിതകള്‍ക്ക് സംഗീതം നല്‍കിയാണ്‌ ഇല്ശാദ് സംവിധായകന്റെ മേലന്കി അണിഞ്ഞത്. വി സി ഡി ആയി ഇറങ്ങിയ തരാനേ ഇഖ്‌ബാലിനു ദ്രിശ്യ സംവിധാനം നടത്തിയത് ഇല്ശാടിന്റെ പിതാവ് തന്നെ ആണ്. ഉര്‍ദു അധ്യാപകനും ഗവേഷകനും ആയ കെ പി ശംസുദ്ധീന്‍ തിരൂര്‍ക്കാട് ആണ് കവിതകള്‍ തെരഞ്ഞെടുത്തത്. തരാനേ ഇഖ്‌ബാളില്‍ നാള് ഗാനങ്ങള്‍ ആണ് ഇല്ശാദ് ആലപിച്ചിട്ടുള്ളത്. ഉമില്‍, ശരീഫ്, ബോബിന്‍ എന്നിവരാണ് മറ്റു ഗാനങ്ങള്‍ പാടിയിട്ടുള്ളത്. ഈ സി ഡി യിലെ നയഷിവാല (പുതിയ ശിവാലയം) എന്ന ഗാനം മലയാള കവിതകളുടെ രീതിയിലാണ് സംഗീതം ചെയ്തിരിക്കുന്നത്. ഉര്‍ദു കവിതകള്‍ അപൂര്‍വ്വമായി മാത്രമെ ഹിന്ദുസ്ഥാനി രാഗത്തില്‍ നിന്നും പുറത്തു കടക്കാര്രുള്ളൂ. അതിലൊന്നാണ് ഇല്ശാടിന്റെ നയഷിവാല. "സച്ചു കെ ഹ്ടോം ബ്രാഹ്മന്‍/ ഗര്ത്ടോ ബുരാ നമാനെ" എന്ന തുടങ്ങുന്ന കവിത ജാതീയതക്കും അയിത്തത്തിനും ഒക്കെ എതിരായി ഉള്ളതിനാല്‍ ആണ് മലയാള കവിതാ ശൈലിയില്‍ സംഗീതം നല്‍കിയത് അത്രേ. മുഹമ്മദ് രഫിയെയും എസ് ജാനകിയെയും ഇഷ്ട്ടപ്പെടുന്ന ഇല്ശാദ്, പക്ഷെ, പാട്ടിനെ പ്രൊഫഷനായി തെരഞ്ഞെടുക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല. ബിരുധാനന്ത ബിരുദത്തിനു ശേഷം പി എച്ച് ഡി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇയാള്‍ സംഗീതത്തെ അതിന്റെ വഴിക്ക് വിടാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. അവസരങ്ങള്‍ ഒത്തു വന്നാല്‍ ചെയ്യാം എന്നല്ലാതെ അതിനായി ജീവിതം തുലക്കാന്‍ തയ്യാറല്ല. കൊയംബതുര്‍ കര്പ്പകം കോളേജില്‍ ബി എസ് സി ബയോ ടെക്നോളജി പഠനം നടത്തിയ ഇല്ശാദ് അവിടെ കലാ രംഗത്ത് തന്റെ മൂന്നു വര്ഷം നഷ്ടപ്പെട്ടു എന്ന അഭിപ്രായക്കാരന്‍ ആണ്. തലശ്ശേരിയില്‍ പി ജിക്ക് ചേര്‍ന്നപ്പോഴാണ് കോളേജിന്റെയും കാംപസിന്റെയുമൊക്കെ എല്ലാ രസങ്ങളും അറിയുന്നത്. കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവത്തില്‍ ഇല്ശാദ് രചിച്ച ഹിന്ദി, മലയാളം നാടകങ്ങള്‍ മല്‍സരിച്ചിരുന്നു. പലസ്ടിന്‍ ബാലന്റെ കഥ പറയുന്ന നരനായാട്ടും മലെങാവ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലുള്ള ഹിന്ദിയിലുള്ള കുട്കുശുമാണ് നാടകങ്ങള്‍.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍