എന്താണ് പറയാനുള്ളത്

എനിക്ക് എന്താണ് നിങ്ങളോട് പറയാനുള്ളത്? അല്ലെങ്കിലും എനിക്ക് എന്നോട് തന്നെ എന്തെങ്കിലുംപറയാനുണ്ടോ?

ഏകാഗ്രത നഷ്ടപ്പെട്ട മനസ്സില്‍ നിന്നും പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പുറത്തേക്ക് വരില്ലല്ലോ. എല്ലാവര്‍ക്കും എന്തൊക്കെയോ പറയാനുള്ള ലോകത്തില്‍ ഒന്നും പറയാനില്ലാതെയും ആരെങ്കിലും വേണമല്ലോ?

ഇപ്പോഴത്തെ അവസ്ഥ അടിമുടി നിരാശയാണ്. ഒന്നും ചെയ്യാനാവത്തവന്റെ നിരാശ. അതിനെ എന്ത് പേരിട്ടാണ്‌ വിളിക്കുക എന്ന് എനിക്ക് അറിയില്ല. എന്തൊക്കെയോ ചെയ്യാന്‍ ബാക്കി ഉണ്ട്. എന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. പ്ലാറ്റ്ഫോമില്‍ ഓടി എത്തുമ്പോഴേക്കും തീവണ്ടി വേഗത കൈവരിച്ചാല്‍ എന്താണ് ചെയ്യാന്‍ കഴിയുക? വെറുതെ നോക്കി നില്‍ക്കുക തന്നെ. ജീവിതം കൈവിട്ടു പോകുന്നവന്റെ മുഖം ആയിരിക്കുമോ അപ്പോള്‍ ആ യാത്രക്കാരന്? കൈവെള്ളയില്‍ നിന്നും വെള്ളം ഊര്‍ന്നു പോകുന്നത് വെറുതെ കാണാന്‍ മാത്രമെ കഴിയുകയുള്ളൂ. ജീവിതം എന്നതിന് ദൈവം പരീക്ഷണം എന്ന് കൂടി അര്‍ഥം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. ആര്‍ക്കറിയാം. എല്ലാം അറിയുന്നവന്‍ ഓരോരോ വേഷവും തന്നു ഭൂമിയിലേക്ക് അയച്ചിരിക്കുന്നു നമ്മളെ എല്ലാവരെയും. സ്റ്റേജില്‍ റോള്‍ തീരും വരെ അഭിനയിച്ചേ മതിയാവുക ഉള്ളൂ. ഈ ലോകം ഒരു വേദി ആണെന്നും നമ്മളെല്ലാം കേവലം അഭിനേതാക്കള്‍ മാത്രം ആണെന്നും പറഞ്ഞത് വില്യം ഷേക്സ്പിയര്‍ ആണല്ലോ.

കാലം ഒഴുകി കൊണ്ടിരിക്കുന്നു. പക്ഷെ......

അഭിപ്രായങ്ങള്‍

  1. ഷേക്സ്പിയറിനു മുന്നേ പറഞ്ഞിട്ടുണ്ട്.
    The cause of human happiness and misery is a false representation of the understanding. This world is a stage streched out by the mind, its cheif actor, the Atmam sits silent as a spectater of the scene. (Yoga vasishta)

    തുടരുക.:)

    മറുപടിഇല്ലാതാക്കൂ
  2. ജീവിതത്തിലെ നഷ്ടങ്ങളും നേട്ടങ്ങളും സ്വസ്രഷ്ടി മാത്രമെന്ന് മനസ്സിലാക്കുക.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ പ്രീഡിഗ്രിക്കാരന്‍ ഇപ്പോഴും ഉള്ളില്‍ തുള്ളാറുണ്ട്

വായനയുടെ അറേബ്യന്‍ സുഗന്ധം

'ഇരുവര്‍'; രണ്ടുപേരല്ല രാഷ്ട്രീയക്കത്തിക്കു മുമ്പില്‍ ഒടുങ്ങിയില്ലാതായ അനേകര്‍