പോസ്റ്റുകള്‍

മാർച്ച്, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എന്താണ് പറയാനുള്ളത്

എനിക്ക് എന്താണ് നിങ്ങളോട് പറയാനുള്ളത്? അല്ലെങ്കിലും എനിക്ക് എന്നോട് തന്നെ എന്തെങ്കിലുംപറയാനുണ്ടോ? ഏകാഗ്രത നഷ്ടപ്പെട്ട മനസ്സില്‍ നിന്നും പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പുറത്തേക്ക് വരില്ലല്ലോ. എല്ലാവര്‍ക്കും എന്തൊക്കെയോ പറയാനുള്ള ലോകത്തില്‍ ഒന്നും പറയാനില്ലാതെയും ആരെങ്കിലും വേണമല്ലോ? ഇപ്പോഴത്തെ അവസ്ഥ അടിമുടി നിരാശയാണ്. ഒന്നും ചെയ്യാനാവത്തവന്റെ നിരാശ. അതിനെ എന്ത് പേരിട്ടാണ്‌ വിളിക്കുക എന്ന് എനിക്ക് അറിയില്ല. എന്തൊക്കെയോ ചെയ്യാന്‍ ബാക്കി ഉണ്ട്. എന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. പ്ലാറ്റ്ഫോമില്‍ ഓടി എത്തുമ്പോഴേക്കും തീവണ്ടി വേഗത കൈവരിച്ചാല്‍ എന്താണ് ചെയ്യാന്‍ കഴിയുക? വെറുതെ നോക്കി നില്‍ക്കുക തന്നെ. ജീവിതം കൈവിട്ടു പോകുന്നവന്റെ മുഖം ആയിരിക്കുമോ അപ്പോള്‍ ആ യാത്രക്കാരന്? കൈവെള്ളയില്‍ നിന്നും വെള്ളം ഊര്‍ന്നു പോകുന്നത് വെറുതെ കാണാന്‍ മാത്രമെ കഴിയുകയുള്ളൂ. ജീവിതം എന്നതിന് ദൈവം പരീക്ഷണം എന്ന് കൂടി അര്‍ഥം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. ആര്‍ക്കറിയാം. എല്ലാം അറിയുന്നവന്‍ ഓരോരോ വേഷവും തന്നു ഭൂമിയിലേക്ക് അയച്ചിരിക്കുന്നു നമ്മളെ എല്ലാവരെയും. സ്റ്റേജില്‍ റോള്‍ തീരും വരെ അഭിനയിച്ചേ മതിയാവുക ഉള

എത്ര വര്‍ഷങ്ങള്‍ കഴിയുന്നു ഒരു കഥ എഴുതിയിട്ട്

ഒരു കഥ എഴുതിയിട്ട് എത്രയോ വര്‍ഷങ്ങളായി. കഥകളുടെ ആശയങ്ങള്‍ മനസ്സില്‍ വന്നപ്പോഴോന്നും അത് കടലാസിലേക്ക് പകര്‍ത്താനോ കമ്പ്യുട്ടെരില്‍ ടൈപ്പ് ചെയ്യാനോ മെനക്കെട്ടില്ല. പെട്ടെന്ന് ഒരു നാള്‍ തോന്നിയ ആശയം സ്വത സിദ്ധമായ മടി മാറ്റിവെച്ചു ടൈപ്പ് ചെയ്തപ്പോള്‍ അത് എഫ് എം എന്നപേരില്‍ ഒരു കഥ ആയി. എ മഹമ്മൂദ് സ്മാരക പുരസ്കാരം കിട്ടുകയും ചെയ്തു. ഇനി കഥയിലേക്ക്... എഫ് എം അനന്യയും അബ്ദുല്ല ഫിര്‍ദൌസും സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നഗരം ആളിക്കത്തുന്നുണ്ടായിരുന്നു. കലാപം പൊട്ടി പുറപ്പെട്ടിട്ട് രണ്ടു ദിവസം ആയിട്ടും പോലീസിനു നിയന്ത്രിക്കാന്‍ കഴിന്നിട്ടില്ല. എവിടെയൊക്കെയോ സ്ഫോടനങ്ങള്‍ നടക്കുന്നുണ്ട്. കെട്ടിടങ്ങള്‍ കത്തി ചാമ്പല്‍ ആകുന്നുണ്ട്. നഗരത്തിനു അപ്പുറത്ത് ചേരിയില്‍ നിന്നും തുടങ്ങിയ സംഘര്‍ഷം ആണ് വര്‍ഗ്ഗീയ കലാപമായി വളര്‍ന്നത്‌. വടക്കു നിന്നും തുടങ്ങിയ കലാപം കടപ്പുരത്തെക്ക്‌ ആണ് ആദ്യം പടര്‍ന്നത്. പിന്നീട് അത് എല്ലാ ഇടത്തേക്കും വ്യാപിച്ചു. സ്റ്റുഡിയോയില്‍ ഇപ്പോള്‍ സൌമ്യ ചിത്രസേനനും ജേക്കബ് സമുവേലും അവതരണം തുടങ്ങിയിട്ടുണ്ട്. ഓഫീസിലെ കാറില്‍ അനന്യയും അബ്ദുല്ല ഫിര്‍ദൌസും മടങ്ങുമ്പോള്‍ നേരിയ ശബ്ദത്ത

ഇനി ഞാന്‍ പറയട്ടെ

അങ്ങനെ ഞാനും ഭൂലോകത്ത് എത്തി. അതിശയം തോന്നുന്നു. എത്ര പെട്ടെന്നാണ്‌ കാര്യങ്ങള്‍ മാറി മറിയുന്നത്. പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍ അപ്രതീക്ഷിതമായി എന്തൊക്കെയോ സംഭവിക്കുന്നു. ഏതായാലും ഇതും ഒന്നു പരീക്ഷിക്കുക തന്നെ. സ്നേഹപൂര്‍വ്വം, കെ എം റഹ്‌മാന്‍