Saturday, September 26, 2009

ഒറ്റപ്പെടലുകള്‍; ചില സൌഹൃദങ്ങളും

എത്ര നാളുകള്‍ കഴിഞ്തിരിക്കുന്നു ബ്ലോഗില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട്? കഴിഞ്ച കുറെ ദിവസങ്ങള്‍ ആയി മനസ്സു വല്ലാതെ അസ്വസ്ഥമായിരുന്നു. ഒരുതരം ഒറ്റപ്പെടുന്നത് പോലെ. എന്തൊക്കെയോ എഴുതാന്‍ ഉണ്ടായിട്ടും ഒന്നും എഴുതാനും പറയാനും കഴിയാത്ത അവസ്ഥ. ശരിക്കും. എന്തൊക്കെയോ കുറെ പറയാന്‍ ഉണ്ടായിരുന്നു. പക്ഷെ.....
ഇന്നു രാവിലെ ഓഫിസിലീകുള്ള യാത്ര. ക്രോസ്സിങ്ങിനു വേണ്ടി തിക്കൊടിയില്‍ പിടിച്ചിട്ട കണ്ണൂര്‍- കോഴിക്കോടെ പസന്ചെര്‍ ട്രെയിന്‍. തിക്കൊടി സ്റ്റേഷനിലെ മടുപ്പിക്കുന്ന എകാന്തതയ്യാണ് ബ്ലോഗിനെ ഓര്‍മിപ്പിച്ചത്‌. ക്രോസ്സിംഗ് കഴിഞ്ഞു ട്രെയിന്‍ യാത്ര തുടങ്ങിയപ്പോള്‍ വായിക്കനെടുത്ത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കുഴൂര്‍ വില്സന്റെ ഏകാന്തതയുടെ ഒന്നാം ദിവസം. "മനുഷ്യരെ കിട്ടേണ്ട വരുടെ കൈയ്യില്‍ കിട്ടണം. അയാള്‍ വേറെ ഒരു ആള്‍ ആകും. അല്ലെങ്കില്‍ നീ പറഞ്ഞതു പോലെ കൊമാളിയോ മറ്റെന്തിന്കിലും ഒക്കെയോ ആയി പോകും." വിത്സണ്‍ പിന്നെയും തുടരുന്നു. "നിങ്ങളുടെ ജീവിതത്തിലെ ഒരാള്‍ നിങ്ങളെ എന്ത് ആക്കിത്തീര്‍ത്തു എന്ന് ചോദിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങള്‍ ഒരാളെ മറ്റൊരാള്‍ ആക്കി തീര്‍ത്ത്തിനെ പറ്റി എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ? എനിക്ക് സങ്കടവും സന്തോഷവും വരുന്നു."
എനിക്കും തോന്നുന്നു സങ്കടം. എനിക്കും തോന്നുന്നു സന്തോഷം. എനിക്ക് എപ്പോഴും പ്രചോദനം തന്നിട്ടുള്ള ആ ഒരാളെ പെട്ടെന്ന് ഓര്മ്മ വന്നു. എന്നെ വിമര്‍ശിച്ചു കണ്ണൂപൊട്ടിക്കരുല്ല ആളെ ഓര്മ്മ വന്നു. ഒരേ സമയം ആഹ്ലാദത്തിലും അതെ സമയം തന്നെ നിരാശയിലേക്കും തള്ളിവിടാരുല്ലത് ഓര്‍മ്മയില്‍ എത്തി. സ്വന്തം ചെയ്തികള്‍ക്ക് മുഴുവനും കൃത്യംമായി ന്യായം പറയുന്നത് ഓര്‍ത്തെടുത്തു.
എനിക്ക് പ്രചോദനവും ആവേശവും "എന്തോ ആക്കിത്തീര്‍ക്കുകയും" ചെയ്തവര്‍... പക്ഷെ ഞാന്‍ ആര്ക്കും അങ്ങനെ ആകാന്‍ വഴിയില്ല.
മനസ്സു പെട്ടെന്ന് ഓടിയത് ഇന്നലെയിലെക്കയിരുന്നു. ഖത്തറിലേക്ക് ട്രാന്‍സ്ഫര്‍ ആയി പോകുന്ന കെ സി റിയാസിന്റെ യാത്രയയപ്പിനാണ് കോഴിക്കോട്‌ പ്രസ്‌ ക്ലബ്ബില്‍ എത്തിയത്. പ്രസ്‌ ക്ലബിന് താഴെ നിന്നാണ് മാധ്യമം ഫോട്ടോഗ്രാഫര്‍ രാജന്‍ കാരിമൂലയെ കണ്ടത്‌. കോട്ടക്കല്‍ ശിവരാമന്റെ ഫോട്ടോ പ്രദര്‍ശനത്തെ കുറിച്ചുള്ള സംസാരത്തിന് ഇടയിലാണ് മോഹന്‍ലാലുമായി കരാര്‍ ഒപ്പിട്ട കാര്യം രാജന്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ ജീവിത വഴികളിലെ ചിത്രങ്ങള്‍ ഇനി രാജന്റെ കാമെറയിലൂടെ പുറം ലോകത്ത് എത്തും. വര്‍ഷങ്ങള്‍ക്കു മുമ്പു രാജനെ ആദ്യമായി കണ്ട നിമിഷമാണ് എനിക്ക് അപ്പോള്‍ ഓര്മ്മ വന്നത്. രിപൊര്ട്ടെര് ആയി ചന്ദ്രികയില്‍ നിയമനം കിട്ടിയ ദിവസം. കണ്ണൂരിലെ ചന്ദ്രിക ബ്യുറോ എവിയാനെന്നു അറിയുമായിടുന്നില്ല. കണ്ണൂര്‍ ഫോര്‍ട്ട്‌ റോഡിലെ മാധ്യമം ബ്യുറോ മാത്രമെ അറിയുമായിരുന്നുള്ളൂ. നേരെ അവിടേക്ക് വെച്ചു പിടിച്ചു. അവിടെ ഭൂപെഷ്‌ ഇരിക്കുന്നുണ്ട്‌. ഭൂപെഷിന്റെ കസേരക്കയ്യില്‍ രാജനും. ചന്ദ്രിക ബ്യുറോ എവിടെയാനെന്നുള്ള ചോദ്യത്തിനു മറുപടി തന്നത് രാജന്‍ ആയിരുന്നു. കാലം എത്ര വേഗത്തിലാണ് സഞ്ചരിക്കുന്നത്.
പത്രപ്രവര്‍ത്തനത്തിന് പഠിക്കുന്ന കാലം മുതലാണ്‌ റിയാസുമായുള്ള ബന്ധം തുടങ്ങുന്നത്. റിയാസുമായി മാത്രമല്ല ജാബിറും സുല്‍ത്താനും സാക്കീര്‍ ഹുസൈനും വഹീടും സമടും ശിഹാരും സലീംക്കയും ലബീടും അസ്ലവും ഒക്കെയായി അക്കാലം മുതല്‍ ബന്ധം ഉണ്ട്. കഴിഞ്ഞ നീണ്ട പത്തു വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് റിയാസുമായി ഉടക്കേണ്ടി വന്നത്. അതില്‍ പോലും എന്റെ തെറ്റ് ആയിരുക്കും കൂടുതല്‍. എന്നിട്ടും പിറ്റേ ദിവസം റിയാസ് എന്നെ എത്തിയത്‌ എനിക്ക് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ചില്ല എന്ന വാക്കുകള്മായി ആയിരുന്നു. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ചപ്പോള്‍ സൌഹൃദം പഴയതിനേക്കാള്‍ ശക്തമായി. ഖത്തരിലെക്കുള്ള യാത്രയെ കുറിച്ചു പറഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഞാന്‍ ഖത്തറില്‍ പോകുന്നതിനെക്കാള്‍ സന്തോഷം. ചില മനുഷ്യര്‍ അങ്ങനെയാണ്, നമ്മെക്കാള്‍ അവരെ പരിഗണിക്കാന്‍ പ്രേരിപ്പിച്ചേക്കും. അത് കൊണ്ടല്ലേ യാത്ര അയപ്പ് പരിപാടിക്കിടയില്‍ സാക്കിര്‍ ഹുസൈന്‍ പൊട്ടിക്കരഞ്ഞത്‌. സംസാരിക്കുമ്പോള്‍ ഫര്‍ദീസിന്റെ കണ്ണില്‍ നിന്നും നീര്‍മണികള്‍ ഉതിര്‍ന്നു വീണത്‌. റിയാസ്‌ നിനക്കു എല്ലാവിധ യാത്ര മംഗളങ്ങളും.
പനി വരുന്നതു പോലുണ്ട്. ശരീരം ആ സകലം വേദനിക്കുന്നു. കണ്ണുകള്‍ പൂട്ടിപ്പോകുന്നു. ബ്ലോഗില്‍ നിന്നും പുറത്തേക്ക് കടക്കാനുള്ള സമയം ആയി. ഇനി പിന്നെയും ഒറ്റപ്പെടലിന്റെ വേദന.

Friday, May 8, 2009

ശസ്ത്രക്രിയയുടെ വേദനയിലും രയീസിനു എസ് എസ് എല്‍ സി വിജയം
മമ്പറംപൊയനാട് കുന്നുമ്മല്‍ ഹൌസിലെ ടി കെ രയീസെന്ന പതിനേഴുകാരന്‍ രണ്ടു വര്‍ഷമായി കിടപ്പിലാണ്. എന്നിട്ടും പഠിക്കാനും ജയിക്കാനുമുള്ള നിശ്ചയദാര്‍ദ്ദ്യം ഈ യുവാവ് കൈവിട്ടിരുന്നില്ല. മമ്പറം ഹൈസ്കൂളിലെ പത്താം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കേ രണ്ടായിരത്തി ഏഴ് ഒക്ടോബര്‍ ഇരുപത്തി എട്ടിനുണ്ടായ ബൈക്ക് അപകടത്തില്‍ കാലിനു പരുക്കെട്ടാണ് രയീസ്‌ കിടപ്പിലായത്‌.


ബൈക്കില്‍ യാത്ര ചെയ്യവേ മംബരത് വെച്ച മാരുതി കാര്‍ രയീസിന്റെ കാലില്‍ വന്നു ഇടിക്കുകയായിരുന്നു. അന്ന് മുതല്‍ ആശുപത്രിയിലും വീട്ടിലും കിടത്തം മാത്രമായി രയീസിന്റെ വിധി. അപകടത്തെ തുടര്‍ന്ന് വലത്തേ കാലിന്റെ തുടഎല്ല് ചിതറിപ്പോയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം പതിനേഴു തവണയാണ് കോഴിക്കോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും രയീസിന്റെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തിയത്‌. വാരിയെല്ലിന്റെ ഭാഗം എടുത്ത് തുടയുടെ ഭാഗത്ത്‌ വെച്ചെങ്കിലും ഈ യുവാവ് ഇപ്പോഴും നടക്കാന്‍ തുടങ്ങിയിട്ടില്ല. അപകടത്തെ തുടര്‍ന്ന് മകന്റെ ചികിത്സയ്ക്കായി ഗള്‍ഫില്‍ കഫ്ടീരിയ ജീവനക്കാരനായ പിതാവിന് ചെലവായത് ഏഴ് ലക്ഷം രൂപയിലേറെയാണ്.


സ്വന്തമായി ഉണ്ടായിരുന്ന മുപ്പത്തി ആര് സെന്റ്‌ സ്ഥലം വില്‍പ്പന നടത്തി. പത്തു ലക്ഷത്തിലേറെ രൂപ വില കിട്ടുമായിരുന്ന സ്ഥലം ചികില്‍സയ്ക്ക് വേണ്ടി അഞ്ചു ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുകയല്ലാതെ പിതാവ് യൂസുഫിനും മാതാവ് സൈനബയ്ക്കും വേറെ വഴി ഉണ്ടായിരുന്നില്ലെന്ന് പറയുമ്പോള്‍ രയീസിന്റെ കണ്ണുകളില്‍ കന്നെരിന്റെ നനവ്.


രണ്ടര ലക്ഷം രൂപ ബാങ്ക് വായ്‌പ എടുത്ത് തുടങ്ങിയ വീട് പണിയും രയീസിന്റെ അപകടത്തോടെ പാതിയില്‍ നില്‍ക്കുകയാണ്‌. എടുക്കാനുള്ള ജോലിക്ക് കൂടി പിതാവ്‌ അഡ്വാന്‍സ്‌ വാങ്ങിയാണ് ചികിത്സ നടത്തുന്നത്.


ഒരാഴ്ച മുമ്പു കോഴിക്കോടെ ചികില്‍സയ്ക്ക് പോയപ്പോള്‍ രയീസിനു കുതിവേക്കാനുള്ള ഇന്‍ജക്ഷന്‍ ഇരുപതിനായിരം രൂപ വിലയുള്ളതായിരുന്നു. ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഈ മരുന്ന് ഇംഗ്ലണ്ടില്‍ നിന്നാണ് വരുത്തിയത്‌. ദിവസവും വീട്ടിനു സമീപത്തെ ഒരു നേഴ്സ്‌ എത്തിയാണ് രയീസിന്റെ കാലിന്റെ ദ്രെസ്സിംഗ് മാറ്റുന്നത്. കാലില്‍ കമ്പി ഘടിപ്പിച്ച് കിടക്കുന്ന ഈ യുവാവിനു ക്രച്ചസിന്റെ സഹായത്തോടെ ആണെങ്കിലും താനെ കാര്യങ്ങള്‍ക്ക് വീട്ടിനകത്തെ ചെറിയ ദൂരം നടക്കാന്‍ ആവും എന്നതാണ് ഇപ്പോഴത്തെ ആശ്വാസം. ഒരു വര്‍ഷത്തിലേറെ വേദനയും തിന്നു കിടന്നപ്പോഴാണ്‌ പകുതി ആയിപ്പോയ പത്താം തരം പഠനം തുടരാന്‍ രയീസ്‌ ആലോചിച്ചത്‌. ഇതേ തുടര്‍ന്ന് വീടിനു സമീപത്തെ ബിരുദ വിധ്യാര്തിനി റുബീന ടുഷന്‍ നല്കി.


ഇന്നലെ ഫലം വന്നപ്പോള്‍ മലയാളം സെക്കണ്ടില് എ പ്ലസും ഹിന്ദിയിലും ഐ ടിയിലും എ യും കെമിസ്ട്രിയില്‍ ബി പ്ലസും മലയാളത്തിലും ഇംഗ്ലീഷിലും സോഷ്യല്‍ സയന്‍സിലും ഫിസിക്സിലും കണക്കിലും സി പ്ലസും ബയോളജിയില്‍ സിയും നേടിയിട്ടുണ്ട് രയീസ്‌.


Thursday, May 7, 2009

തലശ്ശേരി


തെരുവുകളില്‍

കുട്ടികള്‍ കളിക്കുന്ന ക്രിക്കറ്റ് ബോളിനു

ചോരയുടെ നിറം

പന്തിന്റെ വിണ്ടുകീരലുകളില്‍

കണ്ണുകളും മൂക്കും വായും ചെവികളും

ശരീരത്തില്‍ നിന്നും ചെദിക്കപ്പെട്ട

ശിരസ്സ്‌ പോലെ ക്രിക്കറ്റ് ബോള്‍

തലശ്ശേരിയില്‍ തെറിക്കുന്ന തലകള്‍

ബാറ്റിനു നേരെ പായുമ്പോള്‍

അടുത്ത വിക്കറ്റ് ആര്‍ക്കു?

സിക്സെരുകള്‍ എത്ര? സെഞ്ചുറി നേടുന്നതാര്?

മൈടന്‍ഓവറുകള്‍ക്ക് ശ്രമിച്ചു

ലെഗ് സ്ടെമ്പിനു പുറത്ത്‌ എറിഞ്ഞ പന്തുകള്‍

വൈഡുകള്‍ സൃഷ്ടിച്ചത്‌ എത്ര?

ചാടി ഒതുക്കിയ കാച്ചുകളും

റണ്‍ ഔട്ടാകിയ നിമിഷങ്ങളും

ആരുടെ റിക്കാര്‍ഡ് ബുക്കിലാണ്

നിറം പകരുന്നത്?

ഇനി

ഫീല്‍ഡിംഗ് ടീമും ബാറ്റിംഗ് ടീമും

പരസ്പരം കോഴ വാങ്ങി

കാണികളുടെ മൂക്കിനു നേരെ

പന്ത്‌ അടിച്ച് തെറിപ്പിക്കുക എപ്പോഴാണ്?

Monday, May 4, 2009

പരിണാമം

അന്ന്,
ഞാനാദ്യം കാണുമ്പോള്‍
നിനക്കു കണ്ണട ഉണ്ടായിരുന്നു
കഴുത്തില്‍,
കറുത്ത ചരടാലൊരു മാലയും.
എന്നെ കണ്ടുമുട്ടിയ കാലത്തെന്നോ
നീ കണ്ണട മാറ്റി
പരിചയപ്പെട്ടതില്‍ പിന്നെ
ചരട് മാലയും ഉപേക്ഷിച്ചു.
കാലം മാറിയപ്പോള്‍
നമ്മള്‍ തമ്മില്‍
കാണാതെയുമായി .
ഒടുവില്‍,
ഞാനും നീയും
പരിണാമത്തിന്റെ ദശാസന്ധിയില്‍
പിന്നെയും കണ്ടുമുട്ടേണ്ടി വന്നപ്പോള്‍
ഞാന്‍ കവിയായിരുന്നു;
നീയോ, എന്റെ കവിതയും!

Wednesday, April 29, 2009

നാട്ടുവഴികളില്‍ സൈക്കിളുകള്‍ ഇല്ലാതാകും കാലം
കാലം കംപ്യൂട്ടറിനുവഴി മാറിക്കൊടുത്ത അതേ വേഗത്തില്‍ തന്നെയാണ് സൈക്കിളുകള്‍ മറ്റു വാഹനങ്ങള്‍ക്ക് വേണ്ടി തന്റെ വഴി അടയാളങ്ങള്‍ മായ്ച്ചു കളഞ്ഞത്‌. നാട്ടിന്‍പുറത്തെ ഒറ്റയടിപ്പാതകള്‍ ഇല്ലാതായിപ്പോയ കാലത്തു തന്നെയാണ് സൈക്കിലുകലെല്ലാംഇരുട്ടിന്റെ പൂപ്പല്‍ മണക്കുന്ന മൂലകളിലേക്ക് ഒതുങ്ങിയത്. വട്ടത്തില്‍ ചവിട്ടിയാല്‍ നീളത്തില്‍ പായുന്ന വാഹനം ഏത് ആഡ്ഡമ്ബരതിന്ടെ പേരില്‍ ആയിരിക്കും ഉള്നാടുകള്‍ പോലും ഉപേക്ഷിച്ചത്‌. പെട്രോളും ദീസേലും വേണ്ടാത്ത, ആരോഗ്യ സംരക്ഷണത്തിന് വ്യായാമം നല്കുന്ന, പാരിസ്ഥിതിക ദോഷങ്ങള്‍ ഇല്ലാത്ത, ഏത് സാധാരണക്കാരന്റെയും കീശയ്ക്കു ഒതുങ്ങുന്ന വിലയുള്ള സൈക്കിളുകളെ വഴിയില്‍ ഉപേക്ഷിച്ച് നാം ഇപ്പോള്‍ നാനോ കാറിനു പിന്നാലെയാണ്. വീട്ടില്‍ അറിയാതെ സൈക്കിള്‍ വാടകയ്ക്ക് എടുത്ത്, കൂട്ടുകാരനെയും ഡബിള്‍ എടുത്ത് കറങ്ങി നടന്ന കാലം ഇനി മടങ്ങി വരാത്ത വിധത്തില്‍ പൊയ്പോയിരിക്കുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിള്‍ സാഹസികനെ പോലെ ചവിട്ടി മുന്നേറിയ ബാല്യം. സൈക്കിള്‍ ഷാപ്പും വാടകയ്ക്ക് എടുക്കലും എല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ കറങ്ങിത്തിരിഞ്ഞ്‌ ഇല്ലാതായിപ്പോയി. ഇപ്പോള്‍ മഷി ഇട്ടു നോക്കിയാല്‍ നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ ഏതെങ്കിലുമൊരു മൂലയില്‍ പഴയ ഏതെങ്കിലുമൊരു സൈക്കിള്‍ ഷാപ്പ് കണ്ടെത്താന്‍ കഴിഞ്ഞെന്നിരിക്കും. ഒരു കാലത്ത്‌ പ്രതാപത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങളും പേറി തിരക്കോട് തിരക്ക് ഉണ്ടായിരുന്ന ഒരിടം ഇപ്പോള്‍ അനാഥം ആയതു പോലെ. സൈക്കിളിനു സംസാരിക്കാന്‍ കഴിഞ്ഞിരിന്നെന്കില്‍ അത് എന്തെല്ലാം കഥകള്‍ പറയുമായിരുന്നു. സൈക്കിളിനു പകരം സൈക്കിള്‍ റിപ്പയര്‍ ആയ ഒരു യുവാവ് സംസാരിക്കുന്നു. തലശ്ശേരിയില്‍ പിലാക്കൂളിനും മറ്റാംബ്രം പള്ളിക്കും ഇടയില്‍ മെയിന്‍ റോഡിലെ ആലി ഹാജി പള്ളി കെട്ടിടത്തില്‍ എ സി പി സൈക്കിള്‍ ഷാപ്പ് നടത്തുകയാണ് ഇസ്മൈല്‍ എന മുപ്പത്തിനാലുകാരന്‍. ഇസ്മൈലിന്റെ ഉപ്പ അബ്ദുള്ള ആയിരുന്നു ആദ്യകാലത്ത്‌ എ സി പി സൈക്കിള്‍ ഷാപ്പ് നടത്തിയിരുന്നത്. കാലം അര നൂറ്റാണ്ട് മുമ്പു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി അധികം വര്‍ഷങ്ങള്‍ ആയിട്ടില്ല. സൈക്കിള്‍ വാടകയ്ക്ക് നല്‍കിയും സൈക്കിള്‍ റിപ്പയര്‍ ചെയ്തും തന്റെ ഭാര്യയേയും അഞ്ചു മക്കളെയും അബ്ദുള്ള സംരക്ഷിച്ചു. അബ്ദുള്ളയുടെ മൂന്നു ആണ്‍ മക്കളില്‍ മൂത്തവനായ ഇസ്മൈല്‍ പിതാവിനെ പോലെ സൈക്കിളിനോട് കമ്പം കയറി അദ്ദേഹത്തോടൊപ്പം കൂടി. മറ്റു രണ്ടു ആണ്‍ മക്കളും പൊന്നു വിളയുന്ന നാട്ടിലേക്ക് കടല് കടന്നു. കടയില്‍ ഒരു വിദേശ സൈക്കിളിന്റെ ടയര്‍ നന്നാക്കുകയായിരുന്നു ഇസ്മൈല്‍. അതിന്റെ തിരക്കുകളില്‍ മുഴുകി ഇസ്മൈല്‍ സൈക്കിള്‍ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു; തന്റെ ജീവിത കഥയും. ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയാണ് ഇസ്മൈല്‍ സൈക്കിള്‍ കടയില്‍ ഉപ്പയോടൊപ്പം ജോലി തുടങ്ങുന്നത്. ഉപ്പയ്ക്ക് അക്കാലത്ത് കുറെ ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. പക്ഷെ, അവര്‍ ആരും പിന്നീട് സൈക്കിളിന്റെ ലോകത്തേക്ക് വന്നില്ല. പിതാവിന്റെ പാത പിന്തുടര്‍ന്നത് പുത്രന്‍ മാത്രം. ഈ ജോലിയില്‍ പുതിയ തലമുറ കടന്നു വരാത്തതില്‍ ഇസ്മൈലിനു നേരിയ പരിഭവം ഉണ്ട്. വഴി അടയാളങ്ങളില്‍ കയറി ഇറങ്ങുന്ന സൈക്കിള്‍ ടയറുകള്‍ പോലെ ജീവിതത്തിന്റെ കയറ്റവും ഇറക്കവും അനുഭവിച്ചത് കൊണ്ടായിരിക്കാം ഇസ്മൈലിന്റെ വാക്കുകള്‍ക്കും തത്വചിന്തകന്റെ ഭാവം. തലശ്ശേരി മെയിന്‍ റോഡിലൂടെ ഇടതടവില്ലാതെ കടന്നു പോകുന്ന വാഹനങ്ങള്‍. കാല്‍ നടക്കാരും ബൈക്കുകളില്‍ പോകുന്നവരും ഇസ്മൈലിനെ അഭിവാദ്യം ചെയ്യുന്നുണ്ട്. ജോലി തിരക്കിനിടയിലും ഇസ്മൈല്‍ അവരെ പരിഗണിക്കുകയും കുശലം പറയുകയും ചെയ്യുന്നുണ്ട്. ഇടക്കിടെ കടന്നു വരുന്ന കുട്ടികള്‍. ഇസ്മൈല്‍ക്കാ... പഞ്ചര്‍ അടച്ചുവോ, സൈക്കിള്‍ ശരിയായോ എന്നൊക്കെ ചോദിക്കുന്നുണ്ട്. കേരളത്തില്‍ സൈക്കിള്‍ യുഗത്തിന് നേരിയ അന്ത്യം ആയെങ്കിലും ഇന്ത്യയിലെ മറ്റിടങ്ങളില്‍ സൈക്കിളിനു ഏറെ ആളുകള്‍ ഉണ്ടെന്നാണ് ഈയ്യിടെ പത്രത്തില്‍ വായിച്ചത്‌- ഇസ്മൈല്‍ പറഞ്ഞു. ഇവിടെ സൈക്കിള്‍ ഓടിക്കുക എന്നാല്‍ എന്തോ കുറച്ചില്‍ പോലെ ആണ്. ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും കൌമാരക്കാരും ബാല്യത്തില്‍ ഉള്ളവരും ആണ്. എന്നാലും സൈക്കിളിനു വിലയൊന്നും കുറയുന്നില്ല. ആയിരത്തി അഞ്ഞൂറ് രൂപ വരെ വില ഉണ്ടായിരുന്ന ഹെര്‍ക്കുലീസിനും ഹീരോയ്ക്കുമൊക്കെ ഇപ്പോള്‍ മൂവായിരത്തിന് മേലെ ആണ് വില. സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്നവര്‍ ഇപ്പോള്‍ തീര്ത്തും കുറവ് ആണ്. പണ്ടു സൈടാര്‍ പള്ളിക്കും പഴയ ബസ്‌ സ്ടാണ്ടിനും ഇടയിലുള്ള രണ്ടോ മൂന്നോ കിലോ മീറ്റെരിനു ഉള്ളില്‍ നിറയെ സൈക്കിള്‍ ഷാപ്പുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ തലശ്ശേരിയില്‍ മുഴുവന്‍ എടുത്തു നോക്കിയാല്‍ അഞ്ചോ ആരോ എണ്ണമേ കാണുകയുള്ളൂ. അഞ്ചാറു കൊല്ലം മുമ്പു സൈക്കിള്‍ ഉപയോഗം തീരെ കുറഞ്ഞിരുന്നു. ബൈക്കുകളും മറ്റും ധാരാളം ഫാശനുകളില്‍ ഇറങ്ങിയ കാലം ആയിരുന്നു അത്. ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. പിന്നെ, സൈക്കിള്‍ ഷാപ്പുകള്‍ കുറവ് ആയതിനാല്‍ ഞങ്ങള്‍ക്കൊക്കെ അത്യാവശ്യം ജീവിച്ചു പോകാനുള്ള പണി കിട്ടുന്നുണ്ട്‌- ഇസ്മൈല്‍ പറഞ്ഞു. ദിവസവും പത്തോ ഇരുപതോ സൈക്കിലുകലാണ് റിപ്പയരിങ്ങിനു എത്തുക. ഓരോന്നിനും ഓരോ വിധത്തിലുള്ള കേടു ആയിരിര്‍ക്കും. ചിലതിനു പഞ്ചര്‍ അടക്കണം, മറ്റു ചിലതിനു ടയര്‍ മാറ്റാന്‍ ഉള്ളത് ആയിരിക്കും. കുട്ടികളെ കൂടാതെ മീന്‍ വില്‍ക്കുന്നവരും പത്രം വിതരണം ചെയ്യുന്നവരും സോഡാ കൊണ്ടുപോകുന്നവരും ആണ് ഇപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കുന്നത്. ചില വലിയ കടകളിലും സൈക്കിള്‍ ഉണ്ടാകും. അവിടുത്തെ തൊഴിലാളികള്‍ക്ക്‌ ഗുധാമിലും മറ്റും പോകാന്‍ വേണ്ടി ഉള്ളത്‌. രാവിലെ ഒന്‍പതു മണിയോടെ തുറക്കുന്ന എ സി പി സൈക്കിള്‍ ഷാപ്പ് അടക്കുമ്പോള്‍ വൈകിട്ട് ഏഴ് മണി ആകും. സൈക്കിള്‍ കടയാണ് നടത്തുന്നത് എങ്ങിലും ഇസ്മൈലിനു സ്വന്തമായി സൈക്കിള്‍ ഇല്ല. കടയിലുള്ള ഏത് സൈക്കിളും ഇസ്മൈളിന്റെത് ആണല്ലോ. പുന്നോല്‍ ഗേറ്റിനു സമീപം ആസിയ മന്‍സിലില്‍ താമസിക്കുന്ന ഇസ്മൈലിനു ഭാര്യയും രണ്ടു മക്കളും ആണ് ഉള്ളത്‌. ഉപ്പ അബ്ദുള്ളയും ഉമ്മ മറിയവും രണ്ടു പെങ്ങന്മാരും അടങ്ങുന്ന കുടുംബം. ഈ ജോലി കൊണ്ടു ജീവിക്കാന്‍ ആകുമെന്ന് ഇസ്മൈലിനു ഉറപ്പുണ്ട്. സൈക്കിള്‍ ചക്രങ്ങള്‍ പോലെ കാലവും കറങ്ങി തീരുന്നു. അതിനിടയില്‍ ഇസ്മൈലും ഇസ്മൈലിനെ പോലെ ഉള്ളവരും ഇവിടെ ആരോടും പരിഭവം ഇല്ലാതെ കഴിയുന്നുണ്ടാകും. വൈദ്യുതി ഇല്ലാത്ത കടയില്‍ ജീവിതത്തെ വെളിച്ചമാക്കി ഇസ്മൈല്‍ ജോലി എടുക്കുന്നുണ്ട്. മുമ്പു ആണ്‍ കുട്ടികള്‍ ആയിരുന്നു സൈക്കിള്‍ ഏറെ ഉപയോഗിച്ചിരുന്നതെന്കില്‍ ഇപ്പോള്‍ ചെറിയ പെണ്‍കുട്ടികള്‍ ധാരാളമായി സൈക്കിളില്‍ യാത്ര ചെയ്യുന്നുണ്ട് എന്നാണു ഇസ്മൈലിന്റെ നിരീക്ഷണം. കുട്ടിക്കാലത്തിന്റെ കൌതുകങ്ങളില്‍ ഒന്നായിരുന്നു സൈക്കിളിലുള്ള കറക്കം. നാട്ടു വഴികളിലൂടെയും വളഞ്ഞു പുളഞ്ഞു പോകുന്ന വയല്‍ വരംബിലൂടെയും ചെമ്മണ്ണ്‍ വേദനിപ്പിക്കുന്ന കുന്നുകളിളുടെയും പട്ടണത്തിലെ തിരക്കേറിയ രോടുകളിലൂടെയും അക്കാലത്ത്‌ എത്ര തവണ സൈക്കിളില്‍ പോയിട്ടുണ്ട്. കഴിഞ്ഞു പോയ ഏതോ ഒരു കാലത്ത്‌ സൈക്കിള്‍ ഓരോ കുട്ടിയുടെയും അഹങ്കാരം ആയിരുന്നു- സ്വകാര്യമായ അഹങ്കാരം. എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അറിയാമല്ലോ എന്ന് സമ പ്രായക്കാരനെ നോക്കി പറയുമ്പോള്‍ അവന്‍ വല്ലാതെ പുളകം കൊണ്ടിരുന്നു. സൈക്കിള്‍ അറിയാത്തവന് ജീവിതത്തിന്റെ രസം അനുഭവിക്കാന്‍ അറിയാത്ത പോലെ... സ്കൂളില്‍ പോകുമ്പോള്‍ ഒയളിച്ചമുട്ടായിയും നാരങ്ങ മുട്ടായിയും ഒക്കെ വാങ്ങാന്‍ തരുന്ന പണം ഒരാഴ്ച സ്വരൂപിച്ച് വെച്ചായിരുന്നു അക്കാലത്ത്‌ കുട്ടികള്‍ എല്ലാം സൈക്കിള്‍ വാടകയ്ക്ക് എടുത്തിരുന്നത്. തിന്കളില്‍ തുടങ്ങുന്ന ദിവസം എങ്ങനെ എങ്കിലും വെള്ളി ആഴ്ച ആകാന്‍ പ്രാര്‍ത്തിച്ചു നടന്ന ദിനന്കള്‍. ശനി ആഴ്ച പുലര്‍ന്നാല്‍ പിന്നെ സൈക്കിളിനു വേണ്ടിയുള്ള നെട്ടോട്ടം ആയി. വാടകയ്ക്ക് സൈക്കിള്‍ എടുത്തുള്ള ഒരു മണിക്കൂര്‍ കറക്കത്തിനു ഒരാഴ്ച കാലം ഒയളിച്ച മുട്ടായി തിന്ന സ്വാദുണ്ടാകും. കാല്‍ സൈക്കിലെന്നും അര എന്നും ഒരു സൈക്കിള്‍ എന്നും ഓമന പേര്‍ ഇട്ടു വിളിച്ച വലുപ്പ ചെറുപ്പത്തിന്റെ നാളുകള്‍. പത്താം ക്ലാസ്സില്‍ എത്തിയാല്‍ ഏറെ മുതിര്ന്ന കുട്ടി ആകും എന എല്‍ പി സ്കൂള്‍ കാരന്റെ ആഗ്രഹം തന്നെ ആയിരിക്കണം "ഒരു സൈക്കിള്‍" എടുത്താല്‍ വലുത്‌ ആയെന്ന ചിന്തയും. എന്തായാലും അക്കാലത്ത്‌ സൈക്കിള്‍ ജീവിതത്തിലെ സ്വപ്ന ചക്രങ്ങളെയും ഏറെ തിരിച്ചിരുന്നു.

Monday, April 20, 2009

ഞാന്‍ കവിയാകാത്തത്


സ്വപ്‌നങ്ങള്‍ സമാന്തരമല്ലെന്നും

ചുണ്ടുകള്‍ക്കിടയിലെ പുഞ്ചിരിക്ക്

ജീവിതത്തില്‍ വേരുകള്‍ ഉണ്ടെന്നും

ഞാന്‍ പഠിച്ചത് വൈകുന്നേരങ്ങളില്‍ ആയിരുന്നു

തിരക്കിന്റെ സായാഹ്നങ്ങളെ

തീരത്തിന്റെ ശാന്തത തലോടിയത്

നക്ഷത്ര കണ്ണുകള്‍ തിളങ്ങുമ്പോള്‍ ആയിരുന്നു

മിണ്ടാതെ പോയ പ്രഭാതങ്ങള്‍

മൌനത്തിന്റെ സംഗീതം

ഏറെ മനസ്സിലാക്കിത്തരുമ്പോള്‍

നിന്നിലെ കവിത കണ്ടെത്തുവാന്‍

ഞാന്‍ കവിയാകാന്‍ ശ്രമിക്കുന്നു

നീ കാവ്യമായി ഒഴുകിയിട്ടും

എന്നിലൊരു വരിപോലും പിരക്കാത്തതെന്ത്.

Sunday, April 12, 2009

മഴ പോലെ പെയ്യുന്ന ഗസലുകള്‍
മഴ പോലെ പെയ്യുന്ന ഗസലുകള്‍


വേനല്‍ ചൂടിനു ആശ്വാസമായി മഴ പെയ്തു ഒഴിഞ്ഞ സായാഹ്നത്തിലാണ് ഇല്ശാദ് സബയെ കണ്ടത്. തലശ്ശേരി കടപ്പുറം റോഡിലെ മഴവെള്ളം കെട്ടിക്കിടന്ന വഴിയിലൂടെ നടക്കുമ്പോള്‍ ഇല്ശാദ് അല്ലാമ ഇക്ബാലിന്റെ ഉര്‍ദു കവിതകള്‍ക്ക് താന്‍ നല്കിയ സംഗീതത്തെ കുറിച്ചു പറയുകയായിരുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയായ ഇല്ശാദ് കണ്ണൂര്‍ സര്‍വകലാശാലയുടെ തലശ്ശേരി കാമ്പസില്‍ എം എസ് സി ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആണ്. പുറത്ത് മഴയും സംഗീതവും ആയിരുന്നെന്കിലും ഇല്ശാടിന്റെ മനസ്സിനകത്ത് നിറയെ പരീക്ഷാ ചൂട് ആയിരുന്നു. ഒന്നാം വര്‍ഷ പരീക്ഷ നടക്കുന്ന സമയം ആയിരുന്നു. പാട്ടിന്റെ കുടുംബം ഇല്ശാടിന്റെ കുടുംബത്തെ പാട്ടിന്റെ കുടുംബം എന്ന് വിശേഷിപ്പിക്കാന്‍ ആകും. മഞ്ചേരി ഗേള്‍സ് ഹൈസ്കൂളിലെ ഉര്‍ദു അദ്ധ്യാപകന്‍ സബാഹ് വണ്ടൂരിന്റെയും എടക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് നഫീസയുടെയും മക്കള്‍ക്ക്‌ പാട്ട് കിട്ടിയത് രക്തത്തിലൂടെ ആയിരിക്കണം. സബാഹ് വണ്ടൂരും നഫീസയും പാട്ടു പാടുന്ന കൂട്ടത്തില്‍ ആയിരുന്നു. വേദികളില്‍ പാടിയിരുന്നില്ലെന്കിലും വീട്ടിലെ തങ്ങളുടെ കൊച്ചു സദസ്സിനു മുമ്പില്‍ ഇരുവര്‍ക്കും പാടാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. ഇതിലൂടെയാണ് മകള്‍ ഇഷ്രത് സഭയും മകന്‍ ഇല്ശാദ് സഭയും പാട്ടിന്റെ ലോകത്തേക്ക് എത്തിയത്. അല്ലെങ്കിലും രണ്ഗീനെ സഭ (നിറപ്പകിട്ടാര്‍ന്ന പ്രഭാതം) എന്ന വീട്ടില്‍ എല്ലാം സംഗീതം ആയിരുന്നു. മുഹമ്മദ് റാഫി ആരാധകനായ ഉപ്പയുടെയും ബാബുരാജ് ആരാധികയായ ഉമ്മയുടെയും മക്കള്‍ക്ക്‌ സംഗീതം ഹരമാകാതെ തരമില്ലല്ലോ. മലപ്പുറം ജില്ലാ സ്കൂള്‍ കലോല്സവങ്ങളിലെ നിരസാന്നിധ്യം ആയിരുന്നു ഇശ്രതും ഇല്ശാടും. ഉര്‍ദു പദ്യത്തിലും മാപ്പിലപ്പാട്ടിലുമെല്ലാമ് ഒന്നാം സ്ഥാനം നെടാരുണ്ടായിരുന്ന ഇഷ്രത് മോഹിനിയാട്ടവും ഭരതനാട്യവും സ്കൂള്‍ കലോല്‍സവ വേദികളില്‍ അവതരിപ്പിച്ചിരുന്നു. മലപ്പുറം ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ ഒരു തവണ കലാ തിളകവുമായി ഇഷ്രത്. ഇല്ശാടിനും പറയാനുള്ളത് ഇതേ കഥകള്‍ തന്നെ ആണ്. ൨൦൦൧ ലും ൨൦൦൩ ലും സംസ്ഥാന സ്കൂള്‍ കലോല്സവതിലും സംസ്ഥാന ഹയര്‍ സെകന്ടെരി കലോല്സവതിലും ഉര്‍ദു പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടിയ ഇല്ശാദ് ഒരു വര്ഷം ഒഴികെ അന്ചാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ഉര്‍ദു പദ്യത്തില്‍ ഒന്നാം സ്ഥാനക്കാരന്‍ ആയിരുന്നു. പ്ലസ് വണ്ണിനു പഠിക്കുമ്പോള്‍ മാത്രമാണ് രണ്ടാം സ്ഥാനം കൊണ്ടു ത്രിപ്തിപ്പെടെന്റി വന്നത്. ഉര്‍ദു, ഹിന്ദി, മലയാളം പദ്യം ചോല്ലലുകളില്‍ ഒന്നാം സ്ഥാനം നേടി ൧൯൯൭ല് മലപ്പുറം ജില്ല കലാ പ്രതിഭയും ആയിട്ടുണ്ട്‌ ഇല്ശാദ്. ഇതിനകം എഴ്പതോളം കാസറ്റുകളില്‍ പാടിയിട്ടുണ്ട് ഇല്ശാദ്. ഇശ്രതിനും ഉണ്ട് ഇത്രയും കാസറ്റുകളില്‍ പാടിയതിന്റെ ക്രെഡിറ്റ്. വി എം കുട്ടിയുടെ ട്രൂപ്പില്‍ അംഗം ആയിരുന്ന ഇഷ്രത് വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. സഹോദരിയും സഹോദരനും ചേര്ന്നു നിരവധി ഗസല്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എം എസ് സി എം എട കഴിഞ്ഞ ഇഷ്രത് ഇപ്പോള്‍ അരീക്കോട് സുല്ലമുസ്സലാം ബി എട് സെന്റെറില്‍ അധ്യാപിക ആണ്. പാലക്കാട് മോട്ടോര്‍ തൊഴിലാളി വികസന കോര്പരെശ്ശനില്‍ ഹെഡ് ക്ലാര്‍ക്ക് ആയ പൊന്നാനി സ്വദേശി ഹക്കീം ആണ് ഭര്‍ത്താവ്. നേഹ ഏക മകള്‍ ആണ്. മമ്പാട് സ്കൂള്‍ അധ്യാപകന്‍ ആയ വിജയന്‍ മാഷിനു കീഴില്‍ ഒന്‍പതു വര്ഷം സംഗീതം അഭ്യസിച്ചിട്ടുണ്ട് ഇല്ശാദ്. ഉമ്മയുടെ അധ്യാപികയായ ഭാഗീരതി ടീച്ചറുടെയും ഭര്‍ത്താവ് രവീന്ദ്രന്‍ നായരുടെയും നിര്‍ബന്ധത്തെ തുടര്‍ന്ന് ആയിരുന്നു സംഗീത പഠനം. അത് തന്നെ ആണ് ഇശ്രതിനെ പോലെ ഇല്ശാടിനെയും സംഗീതത്തിന്റെ ലോകത്തേക്ക് കൂടുതല്‍ അടുപ്പിച്ചത്. ടീച്ചറെയും ഭര്‍ത്താവിനെയും ഇശ്രതും ഇല്ശാടും വിളിക്കുന്നത് അമ്മയെന്നും അച്ഛന്‍ എന്നും ആണ്. അത്രയും അടുപ്പം ഉണ്ട് ഇരുകുടുംബങ്ങള്‍ക്കും. മഞ്ചേരി തെരുവില്‍ ഇപ്പോഴും ആ പാട്ടുണ്ട് "മാസം കണ്ടോ ബാപ്പാ പെരുന്നാള്‍ ആയോ ബാപ്പാ"മാര്‍ക്കൊസിനോടൊപ്പം ഇല്ശാദ് പാടിയ ഹൃദയ സ്പര്‍ശിയായ ആ മാപ്പിളപ്പാട്ട് ഇപ്പോഴും നോമ്പുകാലം അടുക്കുമ്പോള്‍ മഞ്ചേരി തെരുവുകളില്‍ പാടാറുണ്ട്. ഓ എം കരുവാരക്കുണ്ട് രചിച്ച ഈ ഗാനം മാസപ്പിരവിയെ ചൊല്ലി കേരള മുസ്ലിംകള്‍ തമ്മില്‍ കലഹിക്കുകയും രണ്ടു പെരുന്നാളുകള്‍ ആഘോഷിക്കുകയും ചെയ്തതിന്റെ വേദന പകരുന്നത് ആണ്. രഹനയോടൊപ്പം ആലപിച്ച "ഉപ്പയെ ചോദിച്ച് മോന്‍ കരയല്ലേ" എന്ന പാട്ടും ഇല്ശാടിന്റെ ഹിറ്റുകളില്‍ ഒന്നാണ്. ഓ എം കരുവാരക്കുണ്ടും ബാപ്പു വെള്ളിപ്പരമ്പും രചിച്ച മാപ്പിളപ്പാട്ടുകള്‍ ആണ് ഇല്ശാദ് ഏറെയും ആലപിച്ചിട്ടുള്ളത്. എസ് സി ആര്‍ ടി യുടെ ഉര്‍ദു പദ്യ കാസട്ടുകളിലെ സ്ഥിരം ഗായകന്‍ ആണ് ഇല്ശാദ്. പാട്ടുകരനില്‍ നിന്നു സംഗീത സംവിധായകനിലേക്ക് ചെറിയ പ്രായത്തില്‍ തന്നെ പാടി തുടങ്ങിയ ഇല്ശാദ് ഇരുപത്തി ഒന്നാം വയസ്സില്‍ തന്നെ ഇക്ബാല്‍ കവിതകള്‍ക്ക് സംഗീതവും നല്‍കിക്കഴിഞ്ഞു. ഈയ്യിടെ പുറത്തിറക്കിയ തരാനേ ഇഖ്‌ബാല്‍ എന്ന അല്ലാമ ഇഖ്‌ബാലിന്റെ എട്ടു കവിതകള്‍ക്ക് സംഗീതം നല്‍കിയാണ്‌ ഇല്ശാദ് സംവിധായകന്റെ മേലന്കി അണിഞ്ഞത്. വി സി ഡി ആയി ഇറങ്ങിയ തരാനേ ഇഖ്‌ബാലിനു ദ്രിശ്യ സംവിധാനം നടത്തിയത് ഇല്ശാടിന്റെ പിതാവ് തന്നെ ആണ്. ഉര്‍ദു അധ്യാപകനും ഗവേഷകനും ആയ കെ പി ശംസുദ്ധീന്‍ തിരൂര്‍ക്കാട് ആണ് കവിതകള്‍ തെരഞ്ഞെടുത്തത്. തരാനേ ഇഖ്‌ബാളില്‍ നാള് ഗാനങ്ങള്‍ ആണ് ഇല്ശാദ് ആലപിച്ചിട്ടുള്ളത്. ഉമില്‍, ശരീഫ്, ബോബിന്‍ എന്നിവരാണ് മറ്റു ഗാനങ്ങള്‍ പാടിയിട്ടുള്ളത്. ഈ സി ഡി യിലെ നയഷിവാല (പുതിയ ശിവാലയം) എന്ന ഗാനം മലയാള കവിതകളുടെ രീതിയിലാണ് സംഗീതം ചെയ്തിരിക്കുന്നത്. ഉര്‍ദു കവിതകള്‍ അപൂര്‍വ്വമായി മാത്രമെ ഹിന്ദുസ്ഥാനി രാഗത്തില്‍ നിന്നും പുറത്തു കടക്കാര്രുള്ളൂ. അതിലൊന്നാണ് ഇല്ശാടിന്റെ നയഷിവാല. "സച്ചു കെ ഹ്ടോം ബ്രാഹ്മന്‍/ ഗര്ത്ടോ ബുരാ നമാനെ" എന്ന തുടങ്ങുന്ന കവിത ജാതീയതക്കും അയിത്തത്തിനും ഒക്കെ എതിരായി ഉള്ളതിനാല്‍ ആണ് മലയാള കവിതാ ശൈലിയില്‍ സംഗീതം നല്‍കിയത് അത്രേ. മുഹമ്മദ് രഫിയെയും എസ് ജാനകിയെയും ഇഷ്ട്ടപ്പെടുന്ന ഇല്ശാദ്, പക്ഷെ, പാട്ടിനെ പ്രൊഫഷനായി തെരഞ്ഞെടുക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല. ബിരുധാനന്ത ബിരുദത്തിനു ശേഷം പി എച്ച് ഡി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇയാള്‍ സംഗീതത്തെ അതിന്റെ വഴിക്ക് വിടാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. അവസരങ്ങള്‍ ഒത്തു വന്നാല്‍ ചെയ്യാം എന്നല്ലാതെ അതിനായി ജീവിതം തുലക്കാന്‍ തയ്യാറല്ല. കൊയംബതുര്‍ കര്പ്പകം കോളേജില്‍ ബി എസ് സി ബയോ ടെക്നോളജി പഠനം നടത്തിയ ഇല്ശാദ് അവിടെ കലാ രംഗത്ത് തന്റെ മൂന്നു വര്ഷം നഷ്ടപ്പെട്ടു എന്ന അഭിപ്രായക്കാരന്‍ ആണ്. തലശ്ശേരിയില്‍ പി ജിക്ക് ചേര്‍ന്നപ്പോഴാണ് കോളേജിന്റെയും കാംപസിന്റെയുമൊക്കെ എല്ലാ രസങ്ങളും അറിയുന്നത്. കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവത്തില്‍ ഇല്ശാദ് രചിച്ച ഹിന്ദി, മലയാളം നാടകങ്ങള്‍ മല്‍സരിച്ചിരുന്നു. പലസ്ടിന്‍ ബാലന്റെ കഥ പറയുന്ന നരനായാട്ടും മലെങാവ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലുള്ള ഹിന്ദിയിലുള്ള കുട്കുശുമാണ് നാടകങ്ങള്‍.

Saturday, April 11, 2009

ഇത് നിനക്കുള്ള സമ്മാനം
ഇത് നിനക്കുള്ള സമ്മാനം

നിനക്കു ഞാന്‍ സമ്മാനിക്കുന്നു

പ്രണയത്തിന്റെ ചെന്ചോപ്പ്

ഇനിയും അടര്‍ന്നു പോയിട്ടില്ലാത്ത

ഈ ഹൃദയം.


നേര്‍ വരകള്‍ ഇല്ലാതെ പോയ

ജീവിതത്തിലെ

ചിതറിത്തെറിച്ച സ്വപ്‌നങ്ങള്‍.


ആത്മാവില്‍

ചിതല്‍ അരിച്ചു പോയിട്ടില്ലാത്ത

സ്വപ്ന ദേശത്ത് നിന്നും

ഒരു പ്രണയ സന്ദേശം.


കാലങ്ങള്‍ക്കു അപ്പുറത്ത് നിന്നും

നിന്നെ തേടി ഒരു സന്ദേശം എത്തിയേക്കും

നിനക്കു അറിയാത്ത ഭാഷ ആണെന്കിലും

അതിലെ വരികള്‍ നീ തിരിച്ചറിയും

അനുഭവിച്ചിട്ടില്ലാത്ത

വികാരം ആണെന്കിലും

അത് നിന്നെ കീഴ്പ്പെടുതിക്കലയും.


ചിലപ്പോള്‍

അക്കാലം വരേയ്ക്കും

നമ്മള്‍ പിരിയാതെ പിരിഞ്ഞെക്കും

പറയാതെ പോയേക്കും

എങ്കിലും, പക്ഷെ

നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കും

ഒന്നും പരയാനില്ലാതാകും വരെ

നമ്മള്‍ പ്രണയിച്ചു കൊണ്ടിരിക്കും

നമ്മള്‍ നമ്മള്‍ അല്ലാതാകും വരെ


നിന്നോട്

എനിക്ക് പ്രണയം ഇല്ലാതാകുമ്പോള്‍

നീ അറിയേണ്ടുന്ന ഒരു കാര്യമുണ്ട്

ഇല്ലാതായത് പ്രണയം ആയിരുന്നില്ല

ഞാന്‍ ആയിരുന്നെന്നു


അത് വരേയ്ക്കും,

നിന്നെ പ്രണയിക്കാന്‍

എന്നെ അനുവദിക്കുക

ഒരു ഗസല്‍ പോലെ

നീ എന്നില്‍ നിറയട്ടെ.

Saturday, April 4, 2009

വര്‍ത്തമാനം ആഴ്ചപ്പതിപ്പ് 22/03/2009

പ്രണയ ദൂരങ്ങള്‍പ്രണയ ദൂരങ്ങള്‍ഉയര്‍ന്നകുന്നിന്‍ മുകളില്‍


മഞ്ഞപ്പൂക്കളുടെയും


പനിനീര്‍ ചെടികളുടെയും മദ്ധ്യേ നീ


താഴ്‌വരയുടെ നിബിടതയില്‍


ഒച്ചപ്പെടുത്തലുകളുടെ അസ്വാരസ്യങ്ങള്‍ ഉണ്ടെങ്കിലും


ഏകാന്തതയില്‍ ഞാന്‍.


നമുക്കു മദ്ധ്യേ


പുഞ്ചിരിപ്പാലത്തിന്റെ


പ്രഭാത പ്രദോഷങ്ങള്‍


കണ്ണുകളിലെ നക്ഷത്ര തിളക്കം


വെയില്‍ ചായ്ച്ചയുടെ പൊന്‍ നിറം


പേമാരി പെയ്യും വഴികളില്‍


കുടയില്ലാ സന്ചാരങ്ങള്‍


വേരുതെയോര്‍മ്മകള്‍


പാഴ് കിനാവുകള്‍


അറിയാ നോവിന്റെ കാഴ്ച കൈമാറ്റ്ഹന്ങള്‍


പിന്നെ നീ, നിന്റെ യാത്രകള്‍


ഞാന്‍, എന്റെ കണ്ടെത്തലുകള്‍


നമുക്കിടയില്‍ ഭൂമിയുടെ ഭ്രമണം.

Sunday, March 29, 2009

എന്താണ് പറയാനുള്ളത്

എനിക്ക് എന്താണ് നിങ്ങളോട് പറയാനുള്ളത്? അല്ലെങ്കിലും എനിക്ക് എന്നോട് തന്നെ എന്തെങ്കിലുംപറയാനുണ്ടോ?

ഏകാഗ്രത നഷ്ടപ്പെട്ട മനസ്സില്‍ നിന്നും പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പുറത്തേക്ക് വരില്ലല്ലോ. എല്ലാവര്‍ക്കും എന്തൊക്കെയോ പറയാനുള്ള ലോകത്തില്‍ ഒന്നും പറയാനില്ലാതെയും ആരെങ്കിലും വേണമല്ലോ?

ഇപ്പോഴത്തെ അവസ്ഥ അടിമുടി നിരാശയാണ്. ഒന്നും ചെയ്യാനാവത്തവന്റെ നിരാശ. അതിനെ എന്ത് പേരിട്ടാണ്‌ വിളിക്കുക എന്ന് എനിക്ക് അറിയില്ല. എന്തൊക്കെയോ ചെയ്യാന്‍ ബാക്കി ഉണ്ട്. എന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. പ്ലാറ്റ്ഫോമില്‍ ഓടി എത്തുമ്പോഴേക്കും തീവണ്ടി വേഗത കൈവരിച്ചാല്‍ എന്താണ് ചെയ്യാന്‍ കഴിയുക? വെറുതെ നോക്കി നില്‍ക്കുക തന്നെ. ജീവിതം കൈവിട്ടു പോകുന്നവന്റെ മുഖം ആയിരിക്കുമോ അപ്പോള്‍ ആ യാത്രക്കാരന്? കൈവെള്ളയില്‍ നിന്നും വെള്ളം ഊര്‍ന്നു പോകുന്നത് വെറുതെ കാണാന്‍ മാത്രമെ കഴിയുകയുള്ളൂ. ജീവിതം എന്നതിന് ദൈവം പരീക്ഷണം എന്ന് കൂടി അര്‍ഥം കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. ആര്‍ക്കറിയാം. എല്ലാം അറിയുന്നവന്‍ ഓരോരോ വേഷവും തന്നു ഭൂമിയിലേക്ക് അയച്ചിരിക്കുന്നു നമ്മളെ എല്ലാവരെയും. സ്റ്റേജില്‍ റോള്‍ തീരും വരെ അഭിനയിച്ചേ മതിയാവുക ഉള്ളൂ. ഈ ലോകം ഒരു വേദി ആണെന്നും നമ്മളെല്ലാം കേവലം അഭിനേതാക്കള്‍ മാത്രം ആണെന്നും പറഞ്ഞത് വില്യം ഷേക്സ്പിയര്‍ ആണല്ലോ.

കാലം ഒഴുകി കൊണ്ടിരിക്കുന്നു. പക്ഷെ......

Thursday, March 5, 2009

എത്ര വര്‍ഷങ്ങള്‍ കഴിയുന്നു ഒരു കഥ എഴുതിയിട്ട്

ഒരു കഥ എഴുതിയിട്ട് എത്രയോ വര്‍ഷങ്ങളായി. കഥകളുടെ ആശയങ്ങള്‍ മനസ്സില്‍ വന്നപ്പോഴോന്നും അത് കടലാസിലേക്ക് പകര്‍ത്താനോ കമ്പ്യുട്ടെരില്‍ ടൈപ്പ് ചെയ്യാനോ മെനക്കെട്ടില്ല. പെട്ടെന്ന് ഒരു നാള്‍ തോന്നിയ ആശയം സ്വത സിദ്ധമായ മടി മാറ്റിവെച്ചു ടൈപ്പ് ചെയ്തപ്പോള്‍ അത് എഫ് എം എന്നപേരില്‍ ഒരു കഥ ആയി. എ മഹമ്മൂദ് സ്മാരക പുരസ്കാരം കിട്ടുകയും ചെയ്തു. ഇനി കഥയിലേക്ക്...

എഫ് എം

അനന്യയും അബ്ദുല്ല ഫിര്‍ദൌസും സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നഗരം ആളിക്കത്തുന്നുണ്ടായിരുന്നു. കലാപം പൊട്ടി പുറപ്പെട്ടിട്ട് രണ്ടു ദിവസം ആയിട്ടും പോലീസിനു നിയന്ത്രിക്കാന്‍ കഴിന്നിട്ടില്ല. എവിടെയൊക്കെയോ സ്ഫോടനങ്ങള്‍ നടക്കുന്നുണ്ട്. കെട്ടിടങ്ങള്‍ കത്തി ചാമ്പല്‍ ആകുന്നുണ്ട്. നഗരത്തിനു അപ്പുറത്ത് ചേരിയില്‍ നിന്നും തുടങ്ങിയ സംഘര്‍ഷം ആണ് വര്‍ഗ്ഗീയ കലാപമായി വളര്‍ന്നത്‌. വടക്കു നിന്നും തുടങ്ങിയ കലാപം കടപ്പുരത്തെക്ക്‌ ആണ് ആദ്യം പടര്‍ന്നത്. പിന്നീട് അത് എല്ലാ ഇടത്തേക്കും വ്യാപിച്ചു.
സ്റ്റുഡിയോയില്‍ ഇപ്പോള്‍ സൌമ്യ ചിത്രസേനനും ജേക്കബ് സമുവേലും അവതരണം തുടങ്ങിയിട്ടുണ്ട്. ഓഫീസിലെ കാറില്‍ അനന്യയും അബ്ദുല്ല ഫിര്‍ദൌസും മടങ്ങുമ്പോള്‍ നേരിയ ശബ്ദത്തില്‍ ആണെങ്ങിലും റേഡിയോയില്‍ നിന്നും സൗമ്യയുടെ ശബ്ദം പൊട്ടി തെരിച്ചാണ് പുറത്തേക്ക് വരുന്നത്. ഡ്രൈവര്‍ തോമസ് ചേട്ടന് അതിലൊന്നും താത്പര്യം തോന്നുന്നുണ്ടായിരുന്നില്ല. അല്ലെങ്ങില്‍ എന്തെങ്കിലും അഭിപ്രായം പറയേണ്ടത് ആയിരുന്നു. എങ്ങനെ എങ്കിലും ഇവരെ രണ്ടു പേരെയും വീട്ടില്‍ എത്തിച്ചാല്‍ മതി എന്ന് മാത്രമാണ് അയാള്‍ ചിന്തിക്കുന്നത്. രണ്ടു മൂന്നു ദിവസമായി കാര്‍ ഓടിക്കുമ്പോള്‍ അത് മാത്രമാണ് അയാള്‍ ചിന്തിക്കുന്നത്.
അനന്യ കാറിന്റെ പിന്‍ സീറ്റില്‍ തളര്‍ച്ചയോടെ ചാരി കിടന്നു. മുമ്പില്‍ ഡ്രൈവറോട് ഒപ്പം ഇരിക്കുന്ന അബ്ദുല്ല ഫിര്‍ദൌസിനു മുറിയില്‍ എത്തി കിട്ടിയാല്‍ മതിയെന്ന ഭാവം ആയിരുന്നു. ഉയര്ത്തി വെച്ച സൈഡ് ഗ്ലാസ്സിലൂടെ ഫിര്‍ദൌസ് ഭീതിയോടെ പുറത്തേക്ക് നോക്കി. കടപ്പുറം ഭാഗത്ത് നിന്നും തീ ആകാശത്തേക്ക് ഉയരുന്നത് കാറിന്റെ കണ്ണാടിയില്‍ തട്ടി പ്രതിഫലിക്കുന്നു. നഗരം തീര്ത്തും വിജനം....... (ബാക്കി പിന്നീട് ആവട്ടെ)....


.

Wednesday, March 4, 2009

ഇനി ഞാന്‍ പറയട്ടെ

അങ്ങനെ ഞാനും ഭൂലോകത്ത് എത്തി. അതിശയം തോന്നുന്നു. എത്ര പെട്ടെന്നാണ്‌ കാര്യങ്ങള്‍ മാറി മറിയുന്നത്. പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍ അപ്രതീക്ഷിതമായി എന്തൊക്കെയോ സംഭവിക്കുന്നു. ഏതായാലും ഇതും ഒന്നു പരീക്ഷിക്കുക തന്നെ.

സ്നേഹപൂര്‍വ്വം,

കെ എം റഹ്‌മാന്‍

Followers

Blog Archive

About Me

My photo
thalassery, muslim/ kerala, India